ലാറ്റിനമേരിക്കൻ വിപ്ലവ നായകൻ ചെ ഗുവേരക്ക് പിറന്നാൾ ദിനത്തിൽ ആശംകൾ നേർന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന് നേരെ സൈബർ പൊങ്കാല. ഫേസ്‌ബുക്കിലാണ് ചെഗുവേരക്ക് പൃഥ്വി ആശംസ നേർന്നത്. ഹാപ്പി ബർത്ത് ഡേ ചെ എന്ന് കുറിച്ച പോസ്റ്റിന് കീഴെ നിരവധി പേർ ആശംസയുമായി എത്തിയെങ്കിലും ഒരു കൂട്ടം ആളുകൾ പോസ്റ്റിന് താഴെ തെറിവിളിയുമായി എത്തി.
മിസ്റ്റർ പ്രീഥ്വിരാജ് ഞാൻ താങ്കളുടെ പേജ് അൺലൈക്ക് ചെയ്യുന്നു ഞങ്ങളുടെ വീര സവർക്കരുടെ ജന്മദിനത്തിൽ ആശംസ പോയിട്ട് അങ്ങേർക്ക് പട്ടിയുടെ വില പോലും കൊടുക്കാത്ത താങ്കൾ ഈ കമ്മിക്കു ആശംസകൾ ആർപ്പിച്ചത് ഒട്ടും ഉചിതമല്ലയെന്നാണ് വിമർശകർ ആരോപിച്ചത്.
ചെ ഇതു മോശായി പോയി', 'നമ്മുടെ നാടിനു വേണ്ടി ജീവൻ കളഞ്ഞ ഒരുപാട് രക്തസാക്ഷികൾ ഉണ്ട് അവരെ ഒന്നും പൊക്കില്ല ! കേരളം എന്ന് കേട്ടിട്ട് പോലും ഇല്ലാത്ത ഇയാളെ ഒക്കെ !കഷ്ടം കെ കേളപ്പൻ ഇഷ്ടം എ കെ ജി ഇഷ്ടം' എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത്.
അതേസമയം, ധാരാളം ആളുകൾ പൃഥ്വിരാജിന്റെ പോസ്റ്റിന് താഴെ ചെഗുവേരയ്ക്ക് ജന്മദിനാശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. 1928 ജൂൺ 14ന് അർജന്റീനിയയിലെ റൊസാനിയോയിൽ ജനിച്ച ചെഗുവേര 1967 ഒക്ടോബർ 8 ന് ബൊളീവിയൻ സൈനികരുടെ വെടിയേറ്റാണ് മരിക്കുന്നത്.
മാത്രമല്ല മുരളീ ഗോപി- പൃഥ്വിരാജ് കൂട്ടുകെട്ടിൽ ചെഗുവേരയെ പ്രമേയമാക്കി ഒരു സിനിമ വരുന്നു എന്നതിന്റെ പ്രാരംഭ പ്രവർത്തനമാണ് രണ്ടു പേരുടെയും പോസ്റ്റ് എന്ന് മനസിലാക്കാൻ കൂടുതൽ ചിന്തിക്കേണ്ടി വന്നില്ലെന്ന് പറയുന്നവരും കുറവല്ല