അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയും എയ്ഞ്ചലീന മേരിയും നിര്‍മ്മിച്ച് അല്‍ഫോണ്‍സ് പുത്രന്‍ അവതരിപ്പിക്കുന്ന 'കപ്പ് ' ചിത്രത്തിന്റെ ടീസര്‍ ജയസൂര്യയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍സിലൂടെ പുറത്തിറങ്ങി. മാത്യു തോമസ് പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സഞ്ജു വി. സാമുവല്‍.
ഇടുക്കിയിലെ വെള്ളത്തൂവല്‍ ഗ്രാമത്തിലെ ബാഡ്മിന്റണ്‍ പ്രേമിയായ നിധിന്‍ എന്ന പതിനാറുകാരന്റെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന കഥയാണ് കപ്പ് .
പുതുമുഖം റിയ ഷിബുവും അനഘ സുരേന്ദ്രനുമാണ് നായികമാര്‍.ബേസില്‍ ജോസഫ്, നമിത പ്രമോദ്, കാര്‍ത്തിക് വിഷ്ണു എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഗുരു സോമസുന്ദരം.ഇന്ദ്രന്‍സ്, ജൂഡ് ആന്തണി ജോസഫ്, ആനന്ദ് റോഷന്‍, സന്തോഷ് കീഴാറ്റൂര്‍, നന്ദിനി ഗോപാലകൃഷ്ണന്‍, ചെമ്പില്‍ അശോകന്‍, ആല്‍വിന്‍ ജോണ്‍ ആന്റണി, മൃണാളിനി സൂസന്‍ ജോര്‍ജ്, മൃദുല്‍പാച്ചു, രഞ്ജിത്ത് രാജന്‍, നന്ദു പൊതുവാള്‍, നന്ദിനി ഗോപാലകൃഷ്ണന്‍, അനുന്ദ്രിത മനു, ഐ.വി.ജുനൈസ്, അല്‍ത്താഫ് മനാഫ് എന്നിവരാണ് മറ്റ് താരങ്ങള്‍.അഖിലേഷ് ലത രാജും ഡെന്‍സണ്‍ ഡ്യൂറോം ചേര്‍ന്നാണ് തിരക്കഥ.ഛായാഗ്രഹണം - നിഖില്‍. എസ്. പ്രവീണ്‍.
സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ അഞ്ചു ഗാനങ്ങളുണ്ട്.മനു മഞ്ജിത്തും ആര്‍.സിയുമാണ് ഗാന രചയിതാക്കള്‍.ഷാന്‍ റഹ്മാന്‍ സംഗീതം പകരുന്നു.പശ്ചാത്തല സംഗീതം - ജിഷ്ണു തിലക് .
അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണി.എയ്ഞ്ചലീന മേരി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് അല്‍ഫോന്‍സ് പുത്രന്‍ അവതരിപ്പിക്കുന്ന ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. പി.ആര്‍. ഒ വാഴൂര്‍ ജോസ്.