മലയാളികളുടെ മനസ്സില്‍ ഇന്നും വീട്ടിലെ ഒരു അംഗം എന്ന ഇമേജ് നിലനിര്‍ത്തുന്ന നടിയാണ് മഞ്ജുവാര്യര്‍. ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ മഞ്ജു ഇന്ന് മലയാളത്തിലെ ലേഡിസൂപ്പര്‍ സ്റ്റാറാണ്. ദിലീപുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും നീണ്ട ഇടവേളയെടുത്ത താരം 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. എന്നാൽ ഇപ്പോൾ മഞ്ജു വാര്യരുടെ കരിയറിലെ പ്രധാന ചിത്രങ്ങളിലൊന്നായ സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ കോസ്റ്റിയൂമിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് എസ് ബി സതീശന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭുമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.
ആമിയെന്ന അഭിരാമിയായാണ് മഞ്ജു വാര്യര്‍ സമ്മര്‍ ഇന്‍ ബത്‌ലഹേമിലേക്ക് എത്തിയത്. പതിവില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രമായിരുന്നു അത്. വേഷത്തിലും രൂപത്തിലുമെല്ലാം തികച്ചും വ്യത്യസ്തയായാണ് താരമെത്തിയത്. മോഡേണ്‍ വേഷത്തിലും തിളങ്ങാനാവുമെന്ന് താരം തെളിയിക്കുകയായിരുന്നു. വസ്ത്രധാരണത്തിലൂടെ മാത്രമല്ല അനായാസേന ആമിയായി ആരാധക ഹൃദയത്തിലും ഇടം നേടുകയായിരുന്നു താരം. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മഞ്ജു വാര്യര്‍ക്കായി കോസ്റ്റിയൂം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് വലിയ ആശയക്കുഴപ്പമുണ്ടായിരുന്നു. മോഡേണ്‍ വേഷത്തിലുള്ള രൂപം എങ്ങനെയാവുമെന്നായിരുന്നു അവരുടെ ആശങ്ക. അങ്ങനെയാണ് ഞങ്ങളെല്ലാം കോസ്റ്റിയൂം സെറ്റാക്കാനായി നോക്കിയത്. മഞ്ജുവിനോട് കോസ്റ്റിയൂമിനെക്കുറിച്ച് പറഞ്ഞിരുന്നു. അതിട്ട് സ്റ്റൈലായി വന്ന് കറങ്ങി നില്‍ക്കാന്‍ പറഞ്ഞിരുന്നു. പറഞ്ഞ മാത്രയില്‍ തന്നെ കഥാപാത്രമായി മാറുന്നയാളാണ് മഞ്ജു. അതിട്ട് വന്നപ്പോള്‍ അവര്‍ക്കെല്ലാം ഇഷ്ടമാവുകയായിരുന്നു.
മഞ്ജു വാര്യരുടെ കോസ്റ്റിയൂം മാത്രമല്ല കൂടെയുള്ളവര്‍ക്കും മനോഹരമായ കോസ്റ്റിയൂമായിരുന്നു കൊടുത്തത്. കുട്ടികള്‍ക്കുള്‍പ്പടെ അങ്ങനെ ചെയ്തപ്പോള്‍ അത് മനോഹരമായി മാറുകയായിരുന്നു. കോസ്റ്റിയൂമിന് മാനറിസം കൂടി കൊടുത്തതോടെ ആമി അതിമനോഹരമായി മാറുകയായിരുന്നു. ബാക്ക്ഗ്രൗണ്ടിലുള്ളവരുടെ കോസ്റ്റിയൂം കൂടി നന്നായി സെറ്റ് ചെയ്തതോടെ മഞ്ജു വാര്യരിന് എന്തും കൊടുക്കാമെന്ന അവസ്ഥയാവുകയായിരുന്നു. അഭിനയത്തിലൂടെ മാത്രമല്ല സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ മഞ്ജു വാര്യരുടെ വസ്ത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
മഞ്ജു വാര്യരും മംമ്തയുമൊക്കെ കോസ്റ്റിയൂമിന് മാനറിസം കൊടുക്കുന്നവരാണ്. സെല്ലുലോയ്ഡിലെ മംമ്തയെക്കുറിച്ചും എസ്ബി സതീഷ് വാചാലനായിരുന്നു. ആ ക്യാരക്ടറിലേക്ക് കയറുകയായിരുന്നു അവര്‍. പൃഥ്വിരാജും അങ്ങനെ തന്നെയാണ്. ഒരു റഫറന്‍സുമില്ലാതെ സ്റ്റോറി വെച്ച് ചെയ്തതാണ് അത്. കമല്‍സാറും നല്ല ഫ്രീഡം തന്നിരുന്നുവെന്നും എസ് ബി സതീശന്‍ പറയുന്നു. സംവിധായകര്‍ തരുന്ന സ്വാതന്ത്ര്യം വലിയ കാര്യമാണ് ടെക്‌നീഷ്യന്‍മാര്‍ക്ക്.