സൈക്കോ ക്രൈം ഡ്രാമ ശ്രേണിയില്‍ മത്ത്; ടിനി ടോം നായകനായ സിനിമ ജൂണ്‍ 21ന്  തീയറ്ററില്‍; ആദ്യഗാനം പുറത്തിറങ്ങി

Malayalilife
topbanner
 സൈക്കോ ക്രൈം ഡ്രാമ ശ്രേണിയില്‍ മത്ത്; ടിനി ടോം നായകനായ സിനിമ ജൂണ്‍ 21ന്  തീയറ്ററില്‍; ആദ്യഗാനം പുറത്തിറങ്ങി

ങ്കീര്‍ണമായതും നിഗൂഢത നിറഞ്ഞതുമായ ടിനി ടോം നായകനായ  മത്ത് ജൂണ്‍ 21ന് തീയറ്ററില്‍. നരന്‍ എന്ന കഥാപാത്രത്തെ  ടിനി ടോം അവതരിപ്പിക്കുന്നു. രഞ്ജിത്ത് ലാല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിലെ ആദ്യഗാനം റിലീസായി. പ്രശസ്ത നടി   മഞ്ജു വാര്യരുടെ സോഷ്യല്‍ മീഡിയ പേജ് മുഖേനയാണ് ഗാനം പുറത്തിറങ്ങിയത്. മത്ത് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായത് കുഞ്ചാക്കോ ബോബന്‍,ആസിഫലി എന്നിവരുടെ പേജുകളിലൂടെ ആയിരുന്നു.സിനിമ ഫാക്ടറിയുടെ ബാനറില്‍ കെ പി അബ്ദുല്‍ ജലീല്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്.

ടിനിടോമിനെ കൂടാതെ, സന്തോഷ് കീഴാറ്റൂര്‍, ഹരി ഗോവിന്ദ്‌സഞ്ജയ്, ഐഷ്വിക, ബാബു അന്നൂര്‍,അശ്വിന്‍, ഫൈസല്‍, യാര,സല്‍മാന്‍, ജസ്ലിന്‍, തന്‍വി,അപര്‍ണ,ജീവ,അര്‍ച്ചന തുടങ്ങിയവരും അഭിനയിക്കുന്നു.

 സിബി ജോസഫ് ചായ ഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റര്‍ മെന്‍ഡോസ് ആന്റണി.
അജി മുത്തത്തില്‍,ഷംന ചക്കാലക്കല്‍ എന്നിവരുടെ വരികള്‍ക്ക് സക്കറിയ ബക്കളം,റൈഷ് മെര്‍ലിന്‍ എന്നിവര്‍ സംഗീതം പകരുന്നു. പശ്ചാത്തല  സംഗീതം മണികണ്ഠന്‍ അയ്യപ്പ.

.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദിലീപ് ചാമക്കാല. പ്രോജക്ട്  ഡിസൈനര്‍ അജി മുത്തത്തി. പ്രൊഡക്ഷന്‍ കോഡിനേറ്റര്‍ പ്രശോഭ്പയ്യന്നൂര്‍ . കല ത്യാഗു തവനൂര്‍. മേക്കപ്പ് അര്‍ഷാദ് വര്‍ക്കല, വസ്ത്രാലങ്കാരം  കുക്കു ജീവന്‍. സ്റ്റില്‍സ് ഈകുഡ്‌സ് രഘു. പരസ്യകല അതുല്‍ കോള്‍ഡ് ബ്രിവു.ചീഫ് അസോസിയറ്റ് ഡയറക്ടര്‍ മനോജ് കുമാര്‍ സി എസ്. അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് കൃഷ്ണ. അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് രാഹുല്‍,അജേ ഷ്. ഡി ഐ ലിജു പ്രഭാകര്‍. ഫിനാന്‍സ് കണ്‍ട്രോളര്‍ ശ്രീജിത്ത് പൊങ്ങാടന്‍. വി എഫ് എക്‌സ് ബേബി തോമസ്.ആക്ഷന്‍ അഷ്‌റഫ് ഗുരുക്കള്‍.സൗണ്ട് ഡിസൈന്‍സ് രാജേഷ്. സൗണ്ട് മിക്‌സിങ് ഗണേഷ് മാരാര്‍ . 72 ഫിലിം കമ്പനി  ജൂണ്‍ 21ന് തിയേറ്ററുകളിലെത്തിക്കുന്നു.

പി ആര്‍ ഒ എം കെ ഷെജിന്‍

Read more topics: # മത്ത്
Chirakodinja Shalabamayi

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES