ചിന്ന മച്ചാ... എന്നാ മച്ചാ... തരംഗമായ മേക്കിങ് വീഡിയോക്ക് പിന്നാലെ ചാർളി ചാപ്ലിൻ-2 വീഡിയോ സോംഗും വൈറലാകുന്നു.പ്രഭുദേവയും നിക്കി ഗൽറാണിയും ആടിതിമിർക്കുന്ന പാട്ടിന് വമ്പൻ വരവേൽപ്പാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ഗാനത്തിന്റെ മേക്കിങ് വീഡിയോ സോഷ്യൽ മീഡിയയിൽ വലുതായി സ്വീകരിക്കപ്പെട്ടിരുന്നു.
ഇതിനു പിന്നാലെയാണ് അണിയറപ്രവർത്തകർ ഗാനത്തിന്റെ വീഡിയോയും പുറത്തുവിട്ടത്. പാട്ട് പുറത്തിറങ്ങി 23 മണിക്കൂർ മാത്രം പിന്നിടുമ്പോൾ ഗാനത്തിന് 10 ലക്ഷത്തിനു മേൽ കാഴ്‌ച്ചക്കാരാണ് ഉള്ളത്. ട്രെൻഡിംഗിൽ ആദ്യ പത്തിലുമുണ്ട് ഈ ഗാനം.
രസിപ്പിക്കുന്ന ഈണത്തിനൊപ്പം പ്രഭുദേവയുടെയും നിക്കിയുടെയും തകർപ്പൻ ഡാൻസും പാട്ടിന്റെ ഹൈലൈറ്റാണ്. സെന്തിൽ ഗണേശും രാജലക്ഷ്മിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചെല്ല തങ്കയ്യയുടെ വരികൾക്ക് അംരീഷാണ് ഈണം പകർന്നിരിക്കുന്നത്. മുൻപ് പാട്ടിന്റെ മേക്കിങ് വിഡിയോയും തരംഗമായിരുന്നു.
കോമഡിയും ഡാൻസും ആക്ഷനുമെല്ലാം പ്രാധാന്യം നൽകി എന്റർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശക്തി ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് അമ്മാ ക്രിയേഷൻസാണ്. 2002ൽ പുറത്തിറങ്ങിയ ചാർളി ചാപ്ലിന്റെ രണ്ടാം ഭാഗമാണിത്. ജനുവരി 25 ന് ചിത്രം തിയേറ്ററുകളിലെത്തി