എതിരെ വരുന്നവനെ വെട്ടി വെട്ടി മുന്നോട്ടുപോകുന്ന നിലനില്‍പ്പിന്റെ രാജതന്ത്രം;  ത്രില്ലടിപ്പിച്ച് 'ചെക്ക് മേറ്റ്' ടീസര്‍

Malayalilife
topbanner
 എതിരെ വരുന്നവനെ വെട്ടി വെട്ടി മുന്നോട്ടുപോകുന്ന നിലനില്‍പ്പിന്റെ രാജതന്ത്രം;  ത്രില്ലടിപ്പിച്ച് 'ചെക്ക് മേറ്റ്' ടീസര്‍

രോ സെക്കന്റും ഉദ്വേഗം നിറയ്ക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളുമായി ത്രില്ലടിപ്പിച്ച് 'ചെക്ക് മേറ്റ്' ടീസര്‍ പുറത്തിറങ്ങി. നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ നായകനായെത്തുന്ന ചിത്രത്തിന്റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും രതീഷ് ശേഖര്‍ നിര്‍വ്വഹിക്കുന്നു. അനൂപ് മേനോന് പുറമെ ലാല്‍, രേഖ ഹരീന്ദ്രന്‍, രാജലക്ഷ്മി, അഞ്ജലി മോഹനന്‍, വിശ്വം നായര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. 

ഒരു മൈന്‍ഡ് ഗെയിം ത്രില്ലറായെത്തുന്ന സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ന്യൂയോര്‍ക്കിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 'ഓരോ നീക്കവും നിങ്ങളുടെ അവസാന നീക്കമായിരിക്കാം' എന്ന ടാഗ്‌ലൈനോടെയാണ് ചിത്രമെത്തുന്നത്. സ്‌റ്റൈലിഷ് ലുക്കിലാണ് ചിത്രത്തില്‍ അനൂപ് മേനോനെ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് ടീസറില്‍ നിന്ന് അറിയാനാകുന്നത്. പണം, അധികാരം കുടിപ്പക, നിലനില്‍പ്പിനായുള്ള പോരാട്ടങ്ങള്‍ ഇവയൊക്കെ സിനിമയുടെ കഥാഗതിയിലുണ്ട്. ചെസ്സിലെ കരുക്കള്‍ പോലെ മാറി മറിയുന്ന മനുഷ്യ മനസ്സിലെ സങ്കീര്‍ണ്ണതകളിലൂടെയുള്ള സഞ്ചാരമാണ് സിനിമയുടെ കഥാഗതിയെന്നാണ് ലഭിക്കുന്ന സൂചനകള്‍. 

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബാലചന്ദര്‍ ശേഖര്‍, പ്രൊജക്ട് ഡിസൈനര്‍: ശ്യാം കൃഷ്ണ, ക്രിയേറ്റീവ് ഡയറക്ടര്‍: സൗമ്യ രാജന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: കൃഷ്ണദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വിനോദ് മംഗലത്ത്, പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍: സംഗീത് പ്രതാപ്, എഡിറ്റര്‍: പ്രജീഷ് പ്രകാശ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: സ്വപ്നീല്‍ ബദ്ര, മേക്ക് അപ്പ് ആന്‍ഡ് എസ്എഫ്എക്‌സ്: ലാഡ ആന്‍ഡ് ബാര്‍ബറ, ക്യാമറ ഓപ്പറേറ്റര്‍: പോള്‍ സ്റ്റാമ്പര്‍, ഗാനരചന: ബികെ ഹരിനാരായണന്‍, ധന്യ സുരേഷ് മേനോന്‍, ജോ പോള്‍, വിനായക് ശശികുമാര്‍, സൗണ്ട് ഡിസൈന്‍: ധനുഷ് നായനാര്‍, പശ്ചാത്തലസംഗീതം: റുസ്ലന്‍ പെരെഷിലോ, സൗണ്ട് മിക്‌സിംഗ്: വിഷ്ണു സുജാതന്‍, എക്‌സി.പ്രൊഡ്യൂസര്‍: പോള്‍ കറുകപ്പിള്ളില്‍, ലിന്‍ഡോ ജോളി, കേരള ടൈംസ് യുഎസ്എ, കളറിസ്റ്റ്: ബിലാല്‍ റഷീദ്, പിആര്‍ഒ: പി ശിവപ്രസാദ്, വിഎഫ്എക്‌സ്: ഗാസ്പര്‍ മ്ലാകര്‍, ഡിസൈന്‍സ്: യെല്ലോ ടൂത്ത്‌സ്, വിതരണം: സീഡ് എന്റര്‍ടെയ്ന്‍മെന്റ്‌സ് യുഎസ്എ, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്‌നേക്ക്പ്ലാന്റ്.

Checkmate Official Teaser Malayalam

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES