Latest News

അധികാരം..,അത് ചേരണ്ടിടത്ത് ചെന്ന് ചേര്‍ന്നില്ലെങ്കില്‍ ...വേറിട്ട വേഷപ്പകര്‍ച്ചയില്‍ അനൂപ് മേനോനും ലാലും; ത്രില്ലര്‍ മോഡില്‍ 'ചെക്ക് മേറ്റ്' ട്രെയിലര്‍

Malayalilife
അധികാരം..,അത് ചേരണ്ടിടത്ത് ചെന്ന് ചേര്‍ന്നില്ലെങ്കില്‍ ...വേറിട്ട വേഷപ്പകര്‍ച്ചയില്‍ അനൂപ് മേനോനും ലാലും; ത്രില്ലര്‍ മോഡില്‍ 'ചെക്ക് മേറ്റ്' ട്രെയിലര്‍

ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന ദൃശ്യങ്ങളും ചടുലവും തീവ്രവും ആകാംക്ഷ ജനിപ്പിക്കുന്നതുമായ സംഭാഷണങ്ങളുമായി ശ്രദ്ധ നേടി 'ചെക്ക് മേറ്റ്' ട്രെയ്ലര്‍. ഓരോ സെക്കന്റും ഉദ്വേഗം നിറയ്ക്കുന്ന രംഗങ്ങളുമായെത്തിയിരിക്കുന്ന ട്രെയ്ലര്‍ നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവര്‍ന്നിരിക്കുകയാണ്. 

നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ നായകനായെത്തുന്ന ചിത്രത്തിന്റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും രതീഷ് ശേഖരാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

അനൂപ് മേനോന് പുറമെ ലാല്‍, രേഖ ഹരീന്ദ്രന്‍, രാജലക്ഷ്മി, അഞ്ജലി മോഹനന്‍, വിശ്വം നായര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ഞെട്ടിപ്പിക്കുന്ന വേഷപ്പകര്‍ച്ചയില്‍ അനൂപ് മേനോനും ലാലും ചിത്രത്തിലെത്തുന്നതെന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന.


ഒരു മൈന്‍ഡ് ?ഗെയിം ത്രില്ലറായെത്തുന്ന സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ന്യൂയോര്‍ക്കിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 'ഓരോ നീക്കവും നിങ്ങളുടെ അവസാന നീക്കമായിരിക്കാം' എന്ന ടാഗ്‌ലൈനോടെയാണ് ചിത്രമെത്തുന്നത്. സ്‌റ്റൈലിഷ് ലുക്കിലാണ് ചിത്രത്തില്‍ അനൂപ് മേനോനെ അവതരിപ്പിച്ചിരിക്കുന്നത്. വിദേശത്തുള്ളൊരു ഫാര്‍മ കമ്പനിയുടെ ഉടമയായാണ് അദ്ദേഹം ചിത്രത്തിലെത്തുന്നത്. പണം, അധികാരം കുടിപ്പക, നിലനില്‍പ്പിനായുള്ള പോരാട്ടങ്ങള്‍ ഇവയൊക്കെ സിനിമയുടെ കഥാഗതിയിലുണ്ട്.

ചെസ്സിലെ കരുക്കള്‍ പോലെ മാറി മറിയുന്ന മനുഷ്യ മനസ്സിലെ സങ്കീര്‍ണ്ണതകളിലൂടെയുള്ള സഞ്ചാരമാണ് സിനിമയുടെ കഥാഗതിയെന്നാണ് ലഭിക്കുന്ന സൂചനകള്‍. സിനിമയുടേതായി പുറത്തിറങ്ങിയ ടീസറും പാട്ടുകളും അടുത്തിടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ മാസം എട്ടിനാണ് സിനിമയുടെ റിലീസ്.

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബാലചന്ദര്‍ ശേഖര്‍, പ്രൊജക്ട് ഡിസൈനര്‍: ശ്യാം കൃഷ്ണ, ക്രിയേറ്റീവ് ഡയറക്ടര്‍: സൗമ്യ രാജന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: കൃഷ്ണദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വിനോദ് മംഗലത്ത്, പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍: സംഗീത് പ്രതാപ്, എഡിറ്റര്‍: പ്രജീഷ് പ്രകാശ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: സ്വപ്നീല്‍ ബദ്ര, മേക്ക് അപ്പ് ആന്‍ഡ് എസ്എഫ്എക്‌സ്: ലാഡ ആന്‍ഡ് ബാര്‍ബറ, ക്യാമറ ഓപ്പറേറ്റര്‍: പോള്‍ സ്റ്റാമ്പര്‍, ഗാനരചന: ബികെ ഹരിനാരായണന്‍, ധന്യ സുരേഷ് മേനോന്‍, ജോ പോള്‍, വിനായക് ശശികുമാര്‍, സൗണ്ട് ഡിസൈന്‍: ധനുഷ് നായനാര്‍, പശ്ചാത്തലസംഗീതം: റുസ്ലന്‍ പെരെഷിലോ, സൗണ്ട് മിക്‌സിംഗ്: വിഷ്ണു സുജാതന്‍, എക്‌സി.പ്രൊഡ്യൂസര്‍: പോള്‍ കറുകപ്പിള്ളില്‍, ലിന്‍ഡോ ജോളി, കേരള ടൈംസ് യുഎസ്എ, കളറിസ്റ്റ്: ബിലാല്‍ റഷീദ്, വിഎഫ്എക്‌സ്: ഗാസ്പര്‍ മ്ലാകര്‍, ഡിസൈന്‍സ്: യെല്ലോ ടൂത്ത്‌സ്, വിതരണം: സീഡ് എന്റര്‍ടെയ്ന്‍മെന്റ്‌സ് യുഎസ്എ, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്‌നേക്ക്പ്ലാന്റ്,പി.ആര്‍.ഒ.: പി. ശിവപ്രസാദ്.

Checkmate Official Trailer Malayalam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES