Latest News

ആക്ഷനും വയലന്‍സും നിറഞ്ഞ രംഗങ്ങള്‍ കോര്‍ത്തിണക്കി ടിനു പാപ്പച്ചന്‍ ചിത്രം ചാവേര്‍ മോഷന്‍ ടീസര്‍; കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ ടീസര്‍ ട്രെന്റിങില്‍ ഒന്നാമത്

Malayalilife
ആക്ഷനും വയലന്‍സും നിറഞ്ഞ രംഗങ്ങള്‍ കോര്‍ത്തിണക്കി ടിനു പാപ്പച്ചന്‍ ചിത്രം ചാവേര്‍ മോഷന്‍ ടീസര്‍; കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ ടീസര്‍ ട്രെന്റിങില്‍ ഒന്നാമത്

ടിനു പാപ്പച്ചനും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ ചാവേറിന്റെ ടീസര്‍ ട്രെന്റിങില്‍ ഒന്നാമത്. ത്രില്ലര്‍ സ്വഭാവമുള്ള ആക്ഷന്‍ ചിത്രമാകും ചാവേറെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്ററിലെ പ്രധാന ആകര്‍ഷണമായ ജീപ്പ് ടീസറിലും ഇടം പിടിച്ചിട്ടുണ്ട്. ജീപ്പിന് പിന്നിലായി കത്തിയുമായി കുഞ്ചാക്കോ ബോബന്റെ കഥാപാത്രവും തെയ്യക്കോലവും കാണാം.

തിയറ്ററുകളില്‍ വിജയം നേടിയ അജഗജാന്തരത്തിനു ശേഷം ടിനു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആന്റണി വര്‍ഗീസും അര്‍ജുന്‍ അശോകനുമാണ് മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോയ് മാത്യുവിന്റേതാണ് ചിത്രത്തിന്റെ രചന. അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 

ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് പ്രേക്ഷകരെ സിനിമയുടെ ആദ്യാന്ത്യം പിടിച്ചിരുത്തുന്ന ടിനു പാപ്പച്ചന്‍ ചിത്രത്തില്‍ ചാക്കോച്ചന്‍ നായകനായി എത്തുന്നു എന്ന വാര്‍ത്ത പുറത്തു വന്നത് മുതല്‍ ആരാധകര്‍ ആകാംക്ഷാഭരിതരായിരുന്നു. ചിത്രത്തിന്റെ ചിത്രീകരണവേളയില്‍ കൈയ്ക്ക് പരിക്കേറ്റ ചിത്രമടക്കം ചാക്കോച്ചന്‍ സമൂഹമാദ്ധ്യമം വഴി പങ്കു വെച്ചതോടെ ഇതുവരെ കണ്ടുവന്നതിനേക്കാള്‍ മികച്ച ആക്ഷന്‍ രംഗങ്ങളായിരിക്കും ചാവേറിലുണ്ടാവുക എന്നത് ഏറെക്കുറേ വ്യക്തമായിരുന്നു. 

തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കെ. യു .മനോജ്, സജിന്‍, അനുരൂപ് എന്നിവര്‍ ചിത്രത്തിന്റെ ഭാഗമാവുന്നു.ഛായാഗ്രഹണം: ജിന്റോ ജോര്‍ജ്.  പി.ആര്‍.ഒ: മഞ്ജു ഗോപിനാഥ്.


 

Chaaver Motion Teaser Tinu Pappachan Kunchacko Boban

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക