മലയാളത്തില്‍ അരങ്ങേറി ബോളിവുഡ് വരെയെത്തിയ നടിയാണ് അസിന്‍ തോട്ടുങ്കല്‍. തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലൊക്കെ അഭിനയിച്ച് മിന്നിതിളങ്ങി നില്‍ക്കുമ്പോഴാണ് അസിന്‍ 2016ല്‍ നടി കല്യാണം കഴിച്ചത്. കഴിഞ്ഞ വര്‍ഷം ഒരു പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയെങ്കിലും ഇതുവരെ കുഞ്ഞിന്റെ ചിത്രങ്ങളൊന്നും അസിനോ ഭര്‍ത്താവും മൈക്രോമാക്സിന്റെ ഉടമയുമായ രാഹുലോ പങ്കുവച്ചിരുന്നില്ല. ഇപ്പോഴിതാ ഒന്നാം പിറന്നാള്‍ ആഘോഷിച്ച കുഞ്ഞിന്റെ ചിത്രം വൈറലായി മാറുകയാണ്. അതിന് പിന്നിലും ഒരു കഥയുണ്ട്.
അരിന്‍ എന്നാണ് രാഹുല്‍ ശര്‍മ- അസിന്‍ ദമ്പതികളുടെ മകളുടെ പേര്. രണ്ടുദിവസം മുമ്പായിരുന്നു കുഞ്ഞിന്റെ ജന്മദിനം. ചിത്രങ്ങളൊക്കെ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. എന്നാല്‍ ചിത്രങ്ങള്‍ വൈറലായി മാറുന്നത് മറ്റ് ചില കാരണങ്ങള്‍ കൊണ്ടാണ്. അസിനും ഭര്‍ത്താവും കോടീശ്വരന്‍മാരാണെങ്കിലും പിറന്നാളിന് ഇവരുടെ മകള്‍ ധരിച്ചിരുന്നത് വളരെ സിംപിളായ ഒരു ഫ്രോക്ക് ആയിരുന്നു. പിങ്ക് കളറില്‍ പ്ലെയിനായ യാതൊരു അലങ്കാരവുമില്ലാത്ത ഫ്രോക്കാണ് ഇത്. മാത്രമല്ല കുഞ്ഞിന്റെ കൈയിലോ കാലിലോ കഴുത്തിലോ യാതൊരു വിധ ആഭരണങ്ങളുമില്ല. ഒരു ഷൂ പോലും കുഞ്ഞ് ധരിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. വളരെ സിംപിളായ രീതിയിലാണ് ആഘോഷം നടന്നതെന്നാണ് ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. നിലത്തിരുന്ന് കളിക്കുന്ന കുഞ്ഞിന്റെ ചിത്രവും അസിന്റെ മാതാപിതാക്കള്‍ കുഞ്ഞിനെ എടുത്ത് നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതു വരെയും മകളെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുത്തിയിരുന്നില്ല അസിന്‍. അതിനാല്‍ തന്നെ മകളുടെ ചിത്രങ്ങളും ലാളിത്യത്തിന്റെ പിറന്നാള്‍ ആഘോഷവും അസിന്‍ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഒന്നാം ജന്മദിനം ആഘോഷിച്ച മകള്‍ എറിന്റെ ചിത്രം രാഹുല്‍ ശര്‍മ്മയാണ് ട്വിറ്ററില്‍ പങ്കു വെച്ചത്.
''ഒരു വര്‍ഷം മുമ്പാണ് തിളക്കമുളള കണ്ണുകളുളള, സുന്ദരിയായ ഞങ്ങളുടെ മാലാഖയെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തത്. അവള്‍ക്ക് ഒരു വയസ് ആയി. കാലം എങ്ങോട്ടാണ് പായുന്നത്? നീ എന്തിനാ ഇത്ര വേഗം വളരുന്നത്. ജന്മദിനാശംസകള്‍ എറിന്‍'', എന്നും ശര്‍മ്മ ട്വിറ്ററില്‍ കുറിക്കുന്നു.