Latest News

ചെറിയ വാവയാണ് ഉള്ളത്; രാവിലെ ഷൂട്ടിന് പോകുന്നത് തന്നെ പ്രയാസമുള്ളപ്പോള്‍ ബിഗ് ബോസിലേക്ക് പോയി ദിവസങ്ങളോളം മാറി നില്‍ക്കാന്‍ കഴിയില്ല; ഇപ്പോഴും ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യ തന്നെ; അര്‍ണവിന്റെ ഭാര്യയും നടിയുമായ ദിവ്യ ശ്രീധര്‍ തമിഴ് ബിഗ് ബോസിലേക്ക് എത്തുന്ന വാര്‍ത്ത തള്ളുമ്പോള്‍

Malayalilife
ചെറിയ വാവയാണ് ഉള്ളത്; രാവിലെ ഷൂട്ടിന് പോകുന്നത് തന്നെ പ്രയാസമുള്ളപ്പോള്‍ ബിഗ് ബോസിലേക്ക് പോയി ദിവസങ്ങളോളം മാറി നില്‍ക്കാന്‍ കഴിയില്ല; ഇപ്പോഴും ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യ തന്നെ; അര്‍ണവിന്റെ ഭാര്യയും നടിയുമായ ദിവ്യ ശ്രീധര്‍ തമിഴ് ബിഗ് ബോസിലേക്ക് എത്തുന്ന വാര്‍ത്ത തള്ളുമ്പോള്‍

വിജയ് സേതുപതി അവതാരകനായിട്ട് എത്തുന്ന തമിഴ് ബിഗ് ബോസിന്റെ എട്ടാം സീസണ്‍ വിജയകരമായി മുന്നോട്ടു പോകുകയാണ്. ഏറെ വിവാദമുണ്ടാക്കിയ സീരിയല്‍ നടന്‍ അര്‍ണവും നടി അന്‍ഷിതയും ബിഗ് ബോസിലുള്ളതായിരുന്നു ഈ സീസണിലെ പ്രത്യേകതകളില്‍ ഒന്ന്.ഒരുമിച്ച് സീരിയലില്‍ അഭിനയിച്ചിരുന്ന ഇരുവരുടെയും പേരില്‍  ഗോസിപ്പുകള്‍ വന്നിരുന്നു. 

അര്‍ണവിന്റെ ഭാര്യയും നടിയുമായ ദിവ്യ ശ്രീധര്‍ ആണ് ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി മുന്‍പ് വന്നത്. ഗര്‍ഭിണിയായിരിക്കെ ആര്‍ണവ് മലയാളിയായ സീരിയല്‍ നടിയുമായി ബന്ധത്തിലാണ് എന്നാരോപിച്ച് ദിവ്യ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയതെല്ലാം വാര്‍ത്തയായിരുന്നു. ആ പ്രശ്നങ്ങള്‍ക്കൊടുവില്‍ ഇരുവരും വേര്‍പിരിഞ്ഞു, ദിവ്യ ഇപ്പോള്‍ മക്കള്‍ക്കൊപ്പം തനിച്ചുള്ള ജീവിതം ജീവിക്കുകയാണ്.

ഇതിനിടെ ബിഗ് ബോസിലേക്ക് പോയ അര്‍ണവ് 3 ആഴ്ചയ്ക്ക് ശേഷം മത്സരത്തില്‍ നിന്ന് പുറത്തായി.ആര്‍ണവ് എലിമിനേറ്റ് ആയ സാഹചര്യത്തില്‍ ദിവ്യ ശ്രീധര്‍ ബിഗ് ബോസിലേക്ക് പോകുന്നു എന്ന റിപ്പോര്‍ട്ടുകളും വന്നു. എല്ലാത്തിനും ഇപ്പോള്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് ദിവ്യ ശ്രീധര്‍. ബിഗ് ബോസിലേക്ക് ഞാനില്ല. എനിക്ക് ഒരു കുഞ്ഞ് വാവയാണ് ഉള്ളത്. അവളെ മാറ്റി നിര്‍ത്തി രാവിലെ ഷൂട്ടിന് പോകുന്നത് തന്നെ പ്രയാസമാണ്. ഈ സാഹചര്യത്തില്‍ ബിഗ് ബോസിലേക്ക് പോയി ദിവസങ്ങളോളം മാറി നില്‍ക്കാന്‍ കഴിയില്ല. മാത്രമല്ല, നിലവില്‍ ഞാന്‍ സെവ്വന്തി എന്ന സീരിയലാണ് ചെയ്തുകൊണ്ടിരിയ്ക്കുന്നത്. സീരിയല്‍ ഉപേക്ഷിച്ച് ബിഗ് ബോസിലേക്ക് വരുന്നതും അസാധ്യമാണ്- ദിവ്യ വ്യക്തമാക്കി

ചില യൂട്യൂബ് ചാനലുകളില്‍ തന്നെ ആര്‍ണവിന്റെ മുന്‍ ഭാര്യ എന്ന് വിശേഷിപ്പിക്കുന്നതായി കണ്ടു. അത് തിരത്തണം, ഞാന്‍ ഇപ്പോഴും അയാളുടെ ഭാര്യയാണ്. നിയമപരമായി ഞങ്ങള്‍ വേര്‍പിരിഞ്ഞിട്ടില്ല. വേര്‍പിരിഞ്ഞു താമസിക്കുന്നു എന്ന് മാത്രം- ദിവ്യ പറയുന്നു. അതേ സമയം ആര്‍ണവിനെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് ഒന്നും പറയാനില്ല. നെഗറ്റീവായ ആളുകളെ ജീവിതത്തില്‍ നിന്ന് മാറ്റിയാല്‍ തന്നെ സമാധാനം ഉണ്ടാവും. ഞാനിപ്പോള്‍ മക്കള്‍ക്കൊപ്പം എന്റെ സന്തോഷകരമായ ജീവിതം ജീവിക്കുകയാണ്- ദിവ്യ പറഞ്ഞു

തമിഴിലെ ഹിറ്റ് സീരിയലില്‍ നായിക, നായകന്മാരായി അഭിനയിക്കുമ്പോഴാണ് അര്‍ണവും ദിവ്യയും പ്രണയത്തിലാവുന്നത്. ഇരുവരും ലിവിംഗ് റിലേഷന്‍ഷിപ്പില്‍ ജീവിച്ച ശേഷം വിവാഹിതരാവുകയും ഹിന്ദു, മുസ്ലീം ആചാരങ്ങള്‍ പിന്തുടര്‍ന്ന് ജീവിക്കുകയുമായിരുന്നു. വിവാഹത്തിന് ശേഷം ദിവ്യ ഗര്‍ഭം ധരിച്ചപ്പോള്‍ വിവാഹ ഫോട്ടോസ് ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടു. അത് നീക്കം ചെയ്യണമെന്ന് പറഞ്ഞ് അര്‍ണവുമായി വഴക്കായി.

ഇതോടെ ദമ്പതിമാര്‍ തമ്മില്‍ പ്രശ്നത്തിലാവുകയായിരുന്നു. ചെല്ലമ്മ എന്ന സീരിയലില്‍ നായികയായി അഭിനയിക്കുന്ന മലയാളി നടിയും തന്റെ ഭര്‍ത്താവും തമ്മില്‍ അവിവാഹിത ബന്ധമുണ്ടെന്നും അവര്‍ കാരണം തന്റെ ദാമ്പത്യം തകര്‍ന്നുവെന്നും തുടങ്ങി ഗുരുതര ആരോപണങ്ങളുമായിട്ടാണ് ദിവ്യ രംഗത്ത് വന്നത്. പിന്നീട് അര്‍ണവുമായി യാതൊരു ബന്ധമില്ലെങ്കിലും നടി അദ്ദേഹത്തിന്റെ മകള്‍ക്ക് ജന്മം കൊടുത്തു.തമിഴ് ടെലിവിഷന്‍ ലോകത്ത് ഏറെ ചര്‍ച്ചയായ വിവാഹവും വേര്‍പിരിയലും ആയിരുന്നു നടി ദിവ്യ ശ്രീധറിന്റെയും ആര്‍ണവിന്റെയും.

Bigg Boss Tamil 8 Contestant Arnavs wife

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES