Latest News

വേദനകളെ തരണം ചെയ്യാനുളള മനശക്തി ആര്‍ജ്ജിക്കാന്‍ ഈ അമ്മക്ക് എങ്ങനെ കഴിയും?; ചികിത്സയിലുള്ള ലക്ഷ്മി ബാലഭാസ്‌കറുടെ സ്ഥിതി വിവരിച്ച് ഇഷാന്‍

Malayalilife
വേദനകളെ തരണം ചെയ്യാനുളള മനശക്തി ആര്‍ജ്ജിക്കാന്‍ ഈ അമ്മക്ക് എങ്ങനെ കഴിയും?; ചികിത്സയിലുള്ള ലക്ഷ്മി ബാലഭാസ്‌കറുടെ സ്ഥിതി വിവരിച്ച് ഇഷാന്‍

മകളെയും ഭര്‍ത്താവിനെയും നഷ്ടമായ വാഹനാപകടത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ കയറുകയാണ് ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി. അനന്തപുരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ലക്ഷ്മിയുടെ ആരോഗ്യനില ഇപ്പോള്‍ മെച്ചപ്പെട്ടു വരികയാണ്. അതേസമയം ഇപ്പോഴും മലയാളികള്‍ ലക്ഷ്മിയുടെ വിവരം അറിയാന്‍ കാതോര്‍ത്തിരിക്കയാണ്. അതുകൊണ്ട് തന്നെ ലക്ഷ്മിയുടെ ആരോഗ്യനിലയെ പറ്റി ബാലഭാസ്‌കറിന്റെ സുഹൃത്തുകള്‍ ഇടയ്ക്ക് ആരാധകരെ അറിയിക്കുന്നുണ്ട്. ഇന്നലെ ബാലുവിന്റെ സുഹൃത്ത് ഇഷാന്‍ ലക്ഷ്മിയുടെ ഇപ്പോഴത്തെ ആരോഗ്യനില പങ്കുവച്ചതും ആരാധകര്‍ക്ക് ആശ്വാസമേകിയിരിക്കുകയാണ്.

ലക്ഷ്മിയുടെ ഓരോ കാര്യങ്ങളും അറിയാന്‍ ഇപ്പോള്‍ ഓരോ മലയാളികളും കാത്തിരിക്കുന്നുണ്ട്. അതൊടൊപ്പം തന്നെ വാര്‍ത്തകള്‍ കേട്ടും കണ്ടും ഓരോ മലയാളികളും ലക്ഷ്മിയുടെ തിരിച്ചുവരവിനായി പ്രാര്‍ഥിക്കുകയാണ്. ബാലുവിന്റെ സുഹൃത്തുകള്‍ ആശുപത്രിയിലെ ഓരോ കാര്യങ്ങളും ഉടനടി പ്രേക്ഷകരെ അറിയിക്കുന്നുമുണ്ട്. ഇന്നലെ ബാലുവിന്റെ സുഹൃത്തായ ഇഷാനും ലക്ഷ്മിയുടെ ആരോഗ്യനില ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ലക്ഷ്മി ചികിത്സയില്‍ കഴിയുന്ന അനന്തപുരി ആശുപത്രിയില്‍ എത്തി ലക്ഷ്മിയെ കണ്ട ശേഷമായിരുന്നു ഇഷാന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്. 

ലക്ഷ്മി ചേച്ചിയുടെ മുറിവുകളും ,ഒടിവുകളും എല്ലാം ഭേദമായി വരുന്നു എന്നാണ് ഇഷാന്‍ പറയുന്നത്. ഒരുപാട് ചികിത്സയും, വിശ്രമവും ലക്ഷ്മിക്ക് ആവശ്യമാണ്. ഒരുപാട് ആകുലതകളും,വേദനയും പരിചയമില്ലാത്ത ആളാണ് തനിക്കറിയാവുന്ന ലക്ഷ്മിചേച്ചി. ഇന്നലെ ലക്ഷ്മിയുടെ അമ്മയെ കണ്ടപ്പോഴും അമ്മ ഇതുതന്നെ ആവര്‍ത്തിച്ചു പറഞ്ഞെന്ന് പറഞ്ഞ ഇഷാന്‍ മനശക്തി ആര്‍ജിക്കാന്‍ ഈ അവസ്ഥയിലെ ഒരു ഭാര്യക്ക് ,അമ്മക്ക് എങ്ങനെ കഴിയും എന്ന ചോദ്യം മാത്രമാണ് ബാക്കിയുള്ളതെന്നും കൂട്ടിച്ചേര്‍ക്കുന്നു. അതുപോലെ തന്നെ ഇനിയും ലക്ഷ്മിക്കായി പ്രാര്‍ഥിക്കണമെന്നും ഇഷാന്‍ പോസ്റ്റില്‍ പറയുന്നുണ്ട്.

എന്തായാലും ലക്ഷ്മി ജീവിതത്തിലേക്ക് മടങ്ങി വന്നു കഴിഞ്ഞു എന്നാണ് ഡോക്ടര്‍മാരും സൂചിപ്പിക്കുന്നത്. ബാലുവിന്റെയും മകളുടെയും വിയോഗം ലക്ഷ്മി ഇനി എത്രത്തോളം ഉള്‍ക്കൊള്ളും എന്നു മാത്രമേ അറിയാനുള്ളു. അതേസമയം ആ ദുരന്തവാര്‍ത്തയും ലക്ഷ്മി ഉള്‍കൊണ്ട് പൂര്‍ണമായും ജീവിതത്തിലേക്ക് മടങ്ങുമെന്ന പ്രതീക്ഷയും ഡോക്ടര്‍മാര്‍ പങ്കുവയ്ക്കുന്നു.

Balabhaskar wife Lekshmi health condition Ishan describes

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES