ബാബു ആന്റണിക്ക് സ്പോര്ട്സിലും പെയിന്റിങ്ങിലുമാണ് താല്പര്യമെങ്കില്‍ റഷ്യക്കാരി ആയ ഭാര്യയ്ക്കും മക്കള്‍ക്കും സംഗീതത്തിലാണ് കമ്പം; കൊച്ചുണ്ണിയിലൂടെ റീഎന്‍ട്രി നടത്തിയ ബാബു ആന്റണിയുടെ കുടുംബ വിശേഷങ്ങള്‍

Malayalilife
topbanner
ബാബു ആന്റണിക്ക് സ്പോര്ട്സിലും പെയിന്റിങ്ങിലുമാണ് താല്പര്യമെങ്കില്‍ റഷ്യക്കാരി ആയ ഭാര്യയ്ക്കും മക്കള്‍ക്കും സംഗീതത്തിലാണ് കമ്പം; കൊച്ചുണ്ണിയിലൂടെ റീഎന്‍ട്രി നടത്തിയ ബാബു ആന്റണിയുടെ കുടുംബ വിശേഷങ്ങള്‍

കായംകുളം കൊച്ചുണ്ണിയിലെ തങ്ങള്‍ എന്ന കഥാപാത്രത്തിലൂടെ മികച്ച തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ബാബു ആന്റണി. മലയാള ചലചിത്രങ്ങളിലെ സംഘട്ടനരംഗങ്ങള്‍ക്ക് ഒരു പുതിയ മാനം നല്‍കിയ ഒരു നടനാണ് ഇദ്ദേഹം. ഭരതന്‍ സംവിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെയാണ് ബാബു മലയാള സിനിമയിലേക്ക് എത്തുന്നത്. ആദ്യം വില്ലന്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഇദ്ദേഹം പിന്നീട് കുറേ ചിത്രങ്ങളില്‍ നായകനായും അഭിനയിച്ചു. പിന്നീട് ഇടയ്ക്കിടെ മാത്രമാണ് ബാബു ആന്റണിയെ മലയാളികള്‍ കണ്ടത്. കുടുംബസമേതം അമേരിക്കയിലാണ് ബാബു ആന്റണി താമസിക്കുന്നത്. ഇടയ്ക്ക് കേരളത്തിലും എത്തി താമസിക്കുമെന്ന് എന്ന് പലര്‍ക്കും അറിയാമെങ്കിലും ബാബുവിന്റെ ഭാര്യ ഒരു വിദേശ വനിതയാണെന്ന കാര്യം പലര്‍ക്കും അഞ്ജാതമാണ്.

സംഗീത അദ്ധ്യാപിക കൂടിയാണ് ബാബു ആന്റണിയുടെ ഭാര്യ ഇവ്ജീനിയ. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. റഷ്യക്കാരിയാണെങ്കിലും അമേരിക്കയിലാണ് ഇവ്ജീനിയ താമസിക്കുന്നത്. സാന്ഫ്രാന്സിസ്‌കോയില്‍ നടന്ന ഒരു ഫാമിലി ഗെറ്റ് ടുഗദറില് വെച്ചാണ് ആദ്യമായി ബാബു ആന്റണിയും ഇവ്ജീനിയയും കണ്ടുമുട്ടിയത്. ഇവ്ജീനിയ അവിടെ പിയാനോ വായിച്ച് പാടിയിരുന്നു. കുറെക്കാലത്തെ പരിചയത്തിനുശേഷം ബാബു ആന്റണിയാണ് ഇവ്ജീനിയയെ പ്രപ്പോസ് ചെയ്തത്. എന്നാല്‍ ഇവ്ജീനിയയുടെ വീട്ടുകാര്‍ എതിര്‍ത്തു. ഇരുവരുടെയും നിറങ്ങളായിരുന്നു ഇവ്ജീനിയയുടെ കുടുംബത്തിന് പ്രശ്നം. പിന്നീട് ബാബു ആന്റണിയുടെ മനസ്സ് തിരിച്ചറിഞ്ഞപ്പോള്‍ കളര്‍ ഒരു പ്രശ്നമല്ലെന്ന് വീട്ടുകാര്‍ക്ക് മനസിലായി എന്ന് ബാബു ആന്റണി തന്നെയാണ് ഒരഭിമുഖത്തില്‍ വ്യക്തമാക്കിയത്. തുടര്‍ന്ന് 2004ല്‍ വിവാഹം നടന്നു. 

കൊച്ചിയിലെ ഫല്‍റ്റിലാണ് ബാബു ആന്റണി കുടുംബസമേതം താമസിക്കുന്നത്. ഇടയ്ക്ക് അമേരിക്കയിലും പോകും. കൊച്ചിയിലെ ഫല്‍റ്റില്‍ ഇവ്ജീനിയ പിയാനോ ക്ലാസുകള്‍ എടുക്കാറുണ്ട്. കൊച്ചിയില്‍ താമസിക്കുന്ന വിദേശീയരാണ് പഠിക്കാനെത്തുന്നത്. കേരളത്തില്‍ താമസിച്ച് മലയാളവും പഠിച്ചിട്ടുള്ള ഇവ്ജീനിയ മലയാളം പാട്ടുകളും പാടും. ബാബു ആന്റണിക്ക് സ്പോര്ട്സിലും ഗെയിംസിലും പെയിന്റിങ്ങിലുമാണ് താല്പര്യമെങ്കില് ഭാര്യയ്ക്കും മക്കള്‍ക്കും സംഗീതത്തിലാണ് കമ്പം. വ്യത്യസ്ത അഭിരുചികളാണെങ്കിലും സന്തോഷകരമായ കുടുംബജീവിതമാണ് ഇവരുടെത്. അലക്സ് ആന്റണി, ആര്‍തര്‍ ആന്റണി എന്നിവരാണ് ദമ്പതിമാരുടെ മക്കള്‍.


 

Read more topics: # Babu Antony ,# family,# back to film
Babu Antony family wife and children

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES