കേരളത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് ബാധയെ ആസ്പദമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രം 'വൈറസി'ന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. വിഷു റിലീസായി ഏപ്രില്‍ 11ന് ചിത്രം തീയേറ്ററുകളിലെത്തും. ഈ മാസം ആദ്യവാരമാണ് സിനിമയുടെ ചിത്രീകരണം കോഴിക്കോട്ട് ആരംഭിച്ചത്. കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, രേവതി, റഹ്മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, സൗബിന്‍ ഷാഹിര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റിയന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണന്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് വൈറസ്. ഒപിഎം പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം.
രാജീവ് രവിയാണ് 'വൈറസി'ന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുക. കെഎല്‍ 10 പത്തിന്റെ സംവിധായകനും സുഡാനി ഫ്രം നൈജീരിയയുടെ സഹരചയിതാവുമായ മുഹ്സിന്‍ പരാരി, അമല്‍ നീരദ് ചിത്രം വരത്തന്റെ രചന നിര്‍വ്വഹിച്ച സുഹാസ് ഷര്‍ഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. യുവ സംഗീത സംവിധായകനായ സുശിന്‍ ശ്യാം ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കും. എഡിറ്റിംഗ് സൈജു ശ്രീധരന്‍. കേരളം ഒറ്റക്കെട്ടായി നിന്ന് നേരിട്ട രണ്ടും വിപത്തുകളായിരുന്നു പ്രളയവും നിപയും. കേരളത്തിന്റെ ഒട്ടുമുക്കാല്‍ ഭാഗവും പ്രളയം വിഴുങ്ങിയിട്ടും എല്ലാം നേരിടാന്‍ കേരള ജനത ഒറ്റകെട്ടായി നിന്നു. മറ്റൊന്നായിരുന്നു നിപ. രോഗം പടര്‍ന്നു തുടങ്ങിയപ്പോഴേക്കും പ്രതിരോധിക്കാനാകാതെ തളര്‍ന്നെങ്കിലും അതില്‍ നിന്നും കരകയറി. നിപയില്‍ നഷ്ടമായ നഴ്‌സ ലിനി ഇന്നും മലയാളികളുടെ മനസ്സിലുണ്ട്. നിപ ജീവനെടുക്കാന്‍ തുടങ്ങിയപ്പോള്‍ അതിനെതിരെ പൊരുതിയവരും കീഴടങ്ങിയവരുമെല്ലാം ചിത്രത്തില്‍ കേന്ദ്ര കഥാപ്രങ്ങളായി എത്തുന്നുമെന്നാണ് സൂചന. നിപാ വൈറസ് ബാധയെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ പോസ്റ്ററിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. പേരുകൊണ്ടു തന്നെ പ്രേക്ഷകരെ കാത്തിരിക്കാന്‍ പ്രേരിപ്പിച്ച ചിത്രമാണ് ആഷിഖ് അബുവിന്റെ 'വൈറസ്'. പേരിനൊടൊപ്പം തന്നെ നടന്ന സംഭവത്തിന്റെ ദൃശ്യാവിഷ്‌കാരം എന്ന നിലയ്ക്കും ചിത്രത്തിന്റെ പ്രഖ്യാപനം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു