Latest News

ഇടംപിടിച്ചത് 21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 ചിത്രങ്ങളുടെ പട്ടികയില്‍; ഗാങ്‌സ് ഓഫ് വസ്സേയ്പൂര്‍ ഗാര്‍ഡിയന്റെ പട്ടികയില്‍ നേടിയത് 59-ാം സ്ഥാനം; സ്വന്തമാക്കിയത് ഇന്ത്യയില്‍ നിന്നും ഇത്തരമൊരു അംഗീകാരം ലഭിക്കുന്ന ആദ്യ ചിത്രമെന്ന നേട്ടം; ലോകത്തിന് അഭിമാനമായെങ്കിലും തന്റെ കരിയര്‍ നശിപ്പിച്ച ചിത്രമാണിതെന്ന് പറഞ്ഞ് സംവിധായകന്‍ അനുരാഗ് കശ്യപ്

Malayalilife
ഇടംപിടിച്ചത് 21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 ചിത്രങ്ങളുടെ പട്ടികയില്‍; ഗാങ്‌സ് ഓഫ് വസ്സേയ്പൂര്‍ ഗാര്‍ഡിയന്റെ പട്ടികയില്‍ നേടിയത് 59-ാം സ്ഥാനം; സ്വന്തമാക്കിയത് ഇന്ത്യയില്‍ നിന്നും ഇത്തരമൊരു അംഗീകാരം ലഭിക്കുന്ന ആദ്യ ചിത്രമെന്ന നേട്ടം; ലോകത്തിന് അഭിമാനമായെങ്കിലും തന്റെ കരിയര്‍ നശിപ്പിച്ച ചിത്രമാണിതെന്ന് പറഞ്ഞ് സംവിധായകന്‍ അനുരാഗ് കശ്യപ്

21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 ചിത്രങ്ങളുടെ പട്ടികയില്‍ അനുരാഗ് കശ്യപിന്റെ ഗാങ്‌സ് ഓഫ് വസ്സേയ്പൂറും. ക്രിസ്റ്റര്‍ നോളന്റെ ഡാര്‍ക് നൈറ്റിനെപ്പോലും പിന്നിലാക്കി ബോളിവുഡ് ചിത്രം ഇടം പിടിച്ചത് 59-ാം സ്ഥാനം. ഗാര്‍ഡിയന്‍സ് തയ്യാറാക്കിയ പട്ടികയിലാണ് ഹിന്ദി ചിത്രത്തിന് അപൂര്‍വ നേട്ടം. ഇന്ത്യയില്‍ നിന്നും ഇത്തരത്തില്‍ ഒരു നേട്ടം കൈ വരിക്കുന്ന ആദ്യ ചിത്രമാണ് ഗാങ്‌സ് ഓഫ് വസ്സേയ്പൂര്‍. പട്ടികയില്‍ ഇടം നേടിയതില്‍ അഭിമാനമുണ്ടെന്നും എന്നാല്‍ തന്റെ ലിസ്റ്റ് ഇങ്ങനെയല്ല എന്നുമാണ് അനുരാഗ് കശ്യപ് പറയുന്നത്. പിന്നിലായ പല സിനിമകളും തന്റെ ചിത്രത്തേക്കാള്‍ മികച്ച സ്ഥാനം ലഭിക്കേണ്ടവയാണ് എന്നാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പറയുന്നത്. ഡാര്‍ക് നൈറ്റ് അതിലും മികച്ച സ്ഥാനം നല്‍കേണ്ടതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2012 ലാണ് ചിത്രം പുറത്തിറങ്ങിയത്. രണ്ട് പാര്‍ട്ടുകളായാണ് തിയേറ്ററുകളിലെത്തിയത്. ആദ്യം പ്രദര്‍ശിപ്പിച്ചത് കാന്‍സ് ഫിലിം ഫെസ്റ്റിവലിലായിരുന്നു. നവാസുദ്ദീന്‍ സിദ്ദിഖി, മനോജ് ബാജ്പേയ്, റിച്ച ച്ചദ്ദ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

2007 ല്‍ പുറത്തിറങ്ങിയ പോള്‍ തോമസ് ആന്‍ഡേഴ്‌സണിന്റെ ദെയര്‍ വില്‍ ബി ബ്ലഡ് എന്ന ചിത്രമാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഈ തീരുമാനം താന്‍ അംഗീകരിക്കുന്നെന്നും തന്റെ 21 ാം നൂറ്റാണ്ടില്‍ ഇറങ്ങിയ ഏറ്റവും പ്രീയപ്പെട്ട ചിത്രമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.നേരത്തെ ഗാങ്‌സ് ഓഫ് വാസെയ്പൂറാണ് തന്റെ സംവിധായക ജീവിതം നശിപ്പിച്ചതെന്ന് അനുരാഗ് കശ്യപ് പറഞ്ഞിരുന്നു. ബോളിവുഡ് ലോകത്തിന് അഭിമാനമായെങ്കിലും അനുരാഗിന് ഈ നിലപാടില്‍ മാറ്റമില്ല. ഈ ചിത്രമാണ് തന്റെ കരിയര്‍ നശിപ്പിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. ഒരു സംവിധായകന്‍ എന്ന നിലയില്‍ തന്നേക്കുറിച്ച് പ്രതീക്ഷകള്‍ ഉണ്ടാവാന്‍ ഈ ചിത്രം കാരണമായെന്നും അത് തകര്‍ക്കാനാണ് താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Anurag Kashyap Gangs of Wasseypur

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES