കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിസ് വിവിധ രാഷ്ട്രത്തലവന്മാര്‍ മുതല്‍ വ്യവസായികളും സിനിമാതാരങ്ങളും വരെ അണിനിരന്നിരുന്നു. ചടങ്ങിനിടെ അനുപം ഖേര്‍ പകര്‍ത്തിയ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ ശ്രദ്ധേയമാകുന്നത്. രജനികാന്തിനോടൊപ്പമുള്ള വീഡിയോയാണ് അനുപം ഖേര്‍ ഇന്‍സ്റ്റ?ഗ്രാമില്‍ പങ്കുവച്ചത്. മനുഷ്യരാശിയ്ക്കായി ദൈവത്തിന്റെ സമ്മാനമെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വീഡിയോ പങ്കുവച്ചതിന് പിന്നാലെ കമന്റ് ബോക്‌സില്‍ നിറയെ ഇരുവരെയും പ്രശംസിച്ചുകൊണ്ട് ആരാധകരും രം?ഗത്തെത്തി. നമ്മുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് രജനികാന്തെന്നും നിങ്ങള്‍ രണ്ട് പേരും ദൈവത്തിന്റെ സമ്മാനമാണെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.
രജനികാന്ത് നായകനായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വേട്ടയാന്‍. ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രം രജനികാന്തിന്റെ 170-ാമത്തെ സിനിമയാണ്. ഒക്ടോബറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.