ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും രണ്ടാം പ്രീ വെഡ്ഡിങ് ആഘോഷത്തിനുള്ള ഒരുക്കത്തിലാണ് അംബാനി കുടുംബം.ഈ വരുന്ന ജൂലൈ 12ന് നടക്കുന്ന വിവാഹത്തിന് മുന്‍പായി മറ്റൊരു പ്രി-വെഡ്ഡിങ് ആഘോഷം കൂടി സംഘടിപ്പിച്ചിരിക്കുകയാണ് അംബാനി കുടുംബം. ഇറ്റലിയില്‍ നിന്ന് സൗത്ത് ഫ്രാന്‍സിലേക്ക് നീങ്ങുന്ന ആഢംബര നൗകയിലാണ് ആഘോഷങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
മെയ് 28 മുതല്‍ 30 വരെ നടക്കുന്ന ആഘോഷത്തിലും ബോളിവുഡിലെ എ ലിസ്റ്റ് താരങ്ങളും, നിരവധി ലോക പ്രശസ്തരും ചടങ്ങില്‍ അതിഥിയാകും.
മാര്‍ച്ചില്‍ ജാംനഗറില്‍ നടന്ന ആഘോഷ ചടങ്ങുകളില്‍ ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും ലോക പ്രശസ്തരായ നിരവധി പ്രമുഖരും പങ്കെടുത്തിരുന്നു. മൂന്ന് ദിവസം നീണ്ടു നിന്ന ചടങ്ങുകള്‍ ഇന്ത്യകണ്ട എക്കാലത്തെയും വലിയ വിവാഹ ആഘോഷങ്ങളില്‍ ഒന്നായിരുന്ന
പ്രി- വെഡ്ഡിങ് ആഘോഷങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള ഒരുകൂട്ടം സെലിബ്രിറ്റികളാണ് ആഘോഷങ്ങളില്‍ പങ്കെടുക്കാനായി ഇറ്റലിയിലേക്ക് പറന്നത്. ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിംഗ് ധോണി, ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിംഗ്, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവര്‍ ഇറ്റലിയിലേക്ക് പുറപ്പെട്ടു.
ലോക പ്രശസ്തരായ നിരവധി കലാകാരന്മാരുടെ പ്രകടനങ്ങളും, ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നുള്ള വിഭവങ്ങളും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. റിഹാന, ദില്‍ജിത് ദോസഞ്ച്, അരിജിത് സിംഗ്, അക്കോണ്‍, ശ്രേയ ഘോഷാല്‍ തുടങ്ങി നിരവധി താരങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടിയായിരുന്നു ജാംനഗറില്‍ നടന്നത്.
ആഡംബര കപ്പലിലെ ആഘോഷത്തിന്റെ തീമും ഡ്രസ്സ് കോഡും അതിഥികളുടെ വിവരങ്ങളുമെല്ലാം പുറത്തു വന്നിരിക്കുകയാണ്. 'ജീവിതം ഒരു യാത്രയാണ്' എന്ന് ഇറ്റാലിയന്‍ ഭാഷയില്‍ എഴുതിയ ഇന്‍വിറ്റേഷന്‍ കാര്‍ഡില്‍ ഓരോ പരിപാടിയുടെ വിവരങ്ങളും ഡ്രസ്സ് കോഡും പ്രത്യേകം ഉള്‍പ്പെടുത്തിയിട്ടുണ്ട്....
മെയ് 29-ന് ഉച്ചയ്ക്ക് 12 മണിക്ക് വെല്‍ക്കം ലഞ്ചോട് കൂടിയാണ് ആഘോഷങ്ങള്‍ തുടങ്ങുക. ഇമെയ് 30-ന് രാവിലെ 11 മണിക്ക് എ റോമന്‍ ഹോളിഡേ എന്ന പേരിലാണ് ആഘോഷങ്ങള്‍ തുടങ്ങുക. ഇത് രാത്രി ഏഴ് മണി വരെ നീണ്ടുനില്‍ക്കും. വി ടേണ്‍സ് വണ്‍ അണ്ടര്‍ ദ സണ്‍' എന്ന പരിപാടിയോട് കൂടിയാണ് മെയ് 31-ന്റെ ആഘോഷങ്ങള്‍ തുടങ്ങുക. അവസാന ദിവസമായ ജൂണ്‍ ഒന്നിന്ന് വൈകുന്നേരം 5.30 മുതല്‍ രാത്രി 10.30 വരേയാണ് ആഘോഷങ്ങള്‍.