വര്‍ണ്യത്തില്‍ ആശങ്കക്ക് ശേഷം ആഷിക് ഉസ്മാന്‍ നിര്‍മ്മിച്ച് നവാഗതനായ ബിലഹരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അള്ള് രാമേന്ദ്രന്‍. പതിവ് സിനിമയില്‍ നിന്നും മാറി ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പിലാണ് കുഞ്ചാക്കോ ബോബന്‍ നായക വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ഒഡിയോ ലോഞ്ച് ഇന്നലെ കൊച്ചിയില്‍ ഐ.എം.എ ഹാളില്‍ വെച്ച് നടന്നു. ചടങ്ങില്‍ കുഞ്ചാക്കോ ബോബന്‍,ജയറാം, കാളിദാസ് ജയറാം. ഐശ്വര്യ ലക്ഷമി, അപര്‍ണ ബാലമുരളി, എന്നിവര്‍ പങ്കെടുത്തു.
മലയാള സിനിമയുടെ ചോക്കലേറ്റ് നയകനാണ് കുഞ്ചാക്കോ ബോബന്‍. ഒരു ഇടവേളക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയ കുഞ്ചാക്കോ ബോബനു ഇപ്പോള്‍ കൈ നിറയെ സിനിമകളാണ്. 2019ല്‍ പുറത്തിറങ്ങുന്ന ചാക്കോച്ചന്റെ ഏറ്റവും പുതിയ ചിത്രമാണ് അള്ള് രാമേന്ദ്രന്‍. ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പിലാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലര്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു. ചാക്കോച്ചന്റെ മാസ് ഗെറ്റപ്പ് തന്നെയാണ് ട്രെയിലറിന്റെ പ്രധാന ആകര്‍ഷണം. ചിത്രത്തിന്റെ ഒഡിയോ ലോഞ്ച് ഇന്നലെ കൊച്ചിയില്‍ ഐ.എം.എ ഹാളില്‍ വെച്ചു നടന്നു.. ചടങ്ങില്‍ കുഞ്ചാക്കോ ബോബന്‍,ജയറാം, കാളിദാസ് ജയറാം. ഐശ്വര്യ ലക്ഷമി, അപര്‍ണ ബാലമുരളി, സംഗീത സംവിധാനം ഷാന്‍ റഹ്മാന്‍ തുടങ്ങി സിനിമാ മേഖലയില്‍ നിന്നും പ്രമുഖര്‍ പങ്കെടുത്തു.
ചാന്ദ്‌നി ശ്രീധരന്‍, അപര്‍ണ്ണ ബാലമുരളി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. കൃഷ്ണ ശങ്കര്‍, ഹരീഷ് കണാരന്‍, ശ്രീനാഥ് ഭാസി, ധര്‍മജന്‍ ബോള്‍ഗാട്ടി, അനൂപ് വിക്രമന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. സജിന്‍ ചെറുകയില്‍, വിനീത് വാസുദേവന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിംഷി ഖാലിദ് ക്യാമറ കൈകകാര്യം ചെയുന്ന ചിത്രത്തിന്റെ സംഗീതം ഷാന്‍ റഹ്മാനാണ്. സെന്‍ട്രല്‍ പിക്‌ച്ചേഴസ് ഫെബ്രുവരി 1-ന ചിത്രം തിയേറ്ററില്‍ എത്തിക്കും.