കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം അള്ള് രാമേന്ദ്രനിലെ ആദ്യ ഗാനം പുറത്തിറങ്ങി. നവാഗതനായ ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്ന ആഷിഖ് ഉസ്മാന്‍ ആണ്. ചിത്രത്തില്‍ ചാക്കോച്ചന്‍ രണ്ട വേഷത്തിലെത്തുന്നുവെന്നാണ് സൂചന. ചാന്ദ്‌നി ശ്രീധറും അപര്‍ണ ബാലമുരളിയുമാണ് നായികമാരായി എത്തുന്നത്.
ചിത്രത്തില്‍ കൃഷ്ണ ശങ്കറാണ് അപര്‍ണയുടെ നായകനായെത്തുന്നത്. നേരം,പ്രേമം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ നടനാണ് കൃഷ്ണ ശങ്കര്‍. ആരും കാണാതെ എന്ന് തുടങ്ങുന്ന ഇരുവരും ഒന്നിച്ചെത്തുന്ന പ്രണയഗാനമാണ് ഇപ്പോള്‍ അണിയപ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരിക്കുന്നത്.
ഗാനം ആലപിച്ചിരിക്കുന്നത് അദീഫ് മുഹമ്മദാണ്. ഹരിനാരായണന്‍ ബി.കെയുടെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ജിംഷി ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.