തെരഞ്ഞെടുപ്പ് ചട്ടലംഘനക്കേസില്‍ ആന്ധ്രപ്രദേശ് ഹൈക്കോടതിയെ സമീപിച്ച് ടോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുനും മുന്‍ MLA ശില്‍പ രവിചന്ദ്ര കിഷോര്‍ റെഡ്ഡിയും. തെരഞ്ഞെടുപ്പ് സമയത്ത് നന്ദ്യാലില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.
ഇദ്ദേഹത്തിനെതിരെ ഇപ്പോള്‍ അറസ്റ്റ് വാറണ്ട് വരാന്‍ സാധ്യതയുണ്ട് എന്നാണ് ലഭിക്കുന്നത് റിപ്പോര്‍ട്ടുകള്‍. അറസ്റ്റ് തടയാന്‍ വേണ്ടിയാണ് ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് നന്ദ്യാല്‍ എന്ന സ്ഥലത്ത് വെച്ച് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇപ്പോള്‍ രണ്ടു പേരും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
രവിചന്ദ്രയെ പിന്തുണയ്ക്കുന്ന റാലിയില്‍ താരം അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് അനിയന്ത്രിതമായ തിരക്കിന് കാരണമായി മാറിയിരുന്നു. ഈ സംഭവത്തിലാണ് തിരഞ്ഞെടുപ്പ് പ്രോട്ടോക്കോള്‍ ഇന്ത്യയില്‍ ലംഘനം ചൂണ്ടിക്കാണിച്ചു കൊണ്ട് അല്ലു അര്‍ജുന്‍ എതിരെയും രവിചന്ദ്രന്‍ക്കെതിരെയും കേസ് വന്നിട്ടുള്ളത്. ഒരു പൊതുപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ചിട്ടകള്‍ പാലിച്ചില്ല എന്നു കാണിച്ചാണ് ഇദ്ദേഹം പരാതി നല്‍കിയിരിക്കുന്നത്. ഇതിലൂടെ കലാപസമാനമായ സാഹചര്യം ഉണ്ടാക്കി എന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അല്ലു അര്‍ജുന്‍ എതിരെയും ശില്‍പയ്ക്ക് എതിരെയും തെരഞ്ഞെടുപ്പ് ചട്ടവും ആന്ധ്രപ്രദേശ് പോലീസ് നിയമത്തിലെ വകുപ്പുകളും ലംഘിച്ചു എന്ന് കാണിച്ചുകൊണ്ടാണ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മതിയായ അനുമതിയില്ലാതെ വലിയ രീതിയിലുള്ള ജനക്കൂട്ടത്തെ സൃഷ്ടിച്ചു എന്നാണ് എഫ്‌ഐആറില്‍ ആരോപണം ഉന്നയിക്കുന്നത്. അറസ്റ്റില്‍ നിന്നും സംരക്ഷണം തേടിയാണ് ഇപ്പോള്‍ താരം ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്.