Latest News

ആഴ്ചകള്‍ മാത്രം പ്രായമുള്ള ആ കുഞ്ഞിനെ ഇന്നും ലാളിച്ചു മതിയായില്ല; മകളുടെ പിറന്നാള്‍ ദിനത്തില്‍ ലോകം കാണാത്ത റാഹയുടെ ചിത്രം പങ്കുവച്ച് ആലിയ ഭട്ട്

Malayalilife
 ആഴ്ചകള്‍ മാത്രം പ്രായമുള്ള ആ കുഞ്ഞിനെ ഇന്നും ലാളിച്ചു മതിയായില്ല; മകളുടെ പിറന്നാള്‍ ദിനത്തില്‍ ലോകം കാണാത്ത റാഹയുടെ ചിത്രം പങ്കുവച്ച് ആലിയ ഭട്ട്

റാഹയുടെ രണ്ടാം പിറന്നാള്‍ ആഘോഷത്തിന്റെ സന്തോഷത്തിലാണ് രണ്‍ബീര്‍ കപൂറും ഭാര്യ ആലിയ ഭട്ടും.  റാഹാ കപൂറിന്റെ രണ്ടാം ജന്മദിനമായിരുന്നു ബുധനാഴ്ച. താരദമ്പതികളുടെ മുംബൈയിലെ വസതിയില്‍ ജംഗിള്‍ തീമിലുളള പാര്‍ട്ടിയാണ് ഒരുക്കിയിരുന്നത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് ആഘോഷങ്ങളില്‍ പങ്കെടുത്തത്. 

റാഹയുടെ ആന്റി, ആലിയയുടെ സഹോദരി പൂജാ ഭട്ടും ആഘോഷത്തില്‍ പങ്കുചേരുകയും പാര്‍ട്ടിയില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. മനോഹരമായ കേക്കിന്റെയും അലങ്കാരങ്ങളുടെയും ചിത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 

മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ആലിയയും കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. പിറന്നാള്‍ ആശംസകളില്‍ ഏറ്റവും അധികം ശ്രദ്ധ നേടിയത് റിദ്ധിമ പങ്കിട്ട ചിത്രമായിരുന്നു. റാഹയെ പ്രസവിച്ച സമയത്ത് ആശുപത്രിയില്‍ നിന്നും പകര്‍ത്തിയ ഇതുവരെ ആരും കാണാത്ത ചിത്രമാണ് ആലിയ പിറന്നാള്‍ ദിനത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 

അന്നത്തെ ആഴ്ചകള്‍ മാത്രം പ്രായമുള്ള ആ കുഞ്ഞിനെ ഇന്നും ലാളിച്ചു മതിയായില്ലെന്നും  മക്കള്‍ എന്നും കുഞ്ഞായിരിക്കണമെന്നു മാതാപിതാക്കള്‍ ആഗ്രഹിക്കുമെന്നുമാണ് എല്ലാ ദിവസവും മധുരതരമാക്കുന്ന ഞങ്ങളുടെ ജീവന് പിറന്നാള്‍ ആശംസകളെന്നും താരം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
 

Alia Bhatt shares unseen pic with Raha

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES