നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി. വിവാഹത്തിന്റെ ഫോട്ടോകള്‍ പങ്കുവച്ച് താരങ്ങള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 'നീയാണ് എന്റെ സൂര്യന്‍, എന്റെ ചന്ദ്രന്‍, എന്റെ എല്ലാ നക്ഷത്രങ്ങളും. മിസിസ് ആന്‍ഡ് മിസ്റ്റര്‍ അദു-സിദ്ധു. നിത്യമായ സ്‌നേഹത്തിലേക്കും വെളിച്ചത്തിലേക്കും മാജിക്കിലേക്കും', എന്നാണ് സന്തോഷം പങ്കിട്ട് അദിഥി കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ഇരുതാരങ്ങള്‍ക്കും ആശംസകളുമായി രംഗത്ത് എത്തുന്നത്.
അദിതിയുടെ സോഷ്യല്‍മീഡിയ പേജുകളിലൂടെയാണ് വിവാഹ ചിത്രങ്ങള്‍ പുറത്ത് വന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ഒരു സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ലളിതവും സുന്ദരവുമായിരുന്നു ചടങ്ങെന്നത് പുറത്തുവന്ന ചിത്രങ്ങളില്‍ നിന്നും വ്യക്തം.
അടുത്തിടെ താരങ്ങള്‍ വിവാഹ നിശ്ചയ മോതിരം അണിഞ്ഞുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ വിവാഹമെന്നാണെന്നത് സംബന്ധിച്ചുള്ള വിവരങ്ങളൊന്നും പുറത്ത് വിട്ടിരുന്നില്ല. ഇപ്പോഴിതാ ആരാധകരെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് ഇരുവരും വിവാഹ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
പരമ്പരാഗതമായ സൗത്ത് ഇന്ത്യന്‍ കല്യാണങ്ങളുടെ രീതിയിലാണ് ചടങ്ങുകള്‍ നടന്നത്. വധുവിന്റെയും വരന്റെയും വിവാഹ വസ്ത്രങ്ങള്‍ പോലും വളരെ സിംപിളായിരുന്നു. മിനിമല്‍ വര്‍ക്കുകളുള്ള ഗോള്‍ഡണ്‍ ദാവണി മോഡല്‍ ലഹങ്കയും അതിനിണങ്ങിയ ചോക്കറും ജിമിക്കിയും വളകളും ആയിരുന്നു അദിതിയുടെ വേഷം. മെടഞ്ഞിട്ട മുടിയില്‍ നിറയെ മുല്ലപ്പൂവും ചൂടിയിരുന്നു. ?ഗോള്‍ഡണ്‍ കസവുള്ള മുണ്ടും വെളുത്ത നിറത്തിലുള്ള കുര്‍ത്തയുമായിരുന്നു സിദ്ധാര്‍ത്ഥിന്റെ വിവാഹ വസ്ത്രം.
ഇരുവരുടെയും സിനിമാ സുഹൃത്തുക്കളും ആരാധകരുമെല്ലാം നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് എത്തി. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.
2003ല്‍ സിനിമയിലേക്ക് അരങ്ങേറിയതിന് പിന്നാലെയാണ് സിദ്ധാര്‍ഥ് വിവാഹിതനായത്. ഡല്‍ഹിയില്‍ നിന്നുള്ള താരത്തിന്റെ ബാല്യകാല സുഹൃത്ത് മേഘ്നയെയാണ് സിദ്ധാര്‍ഥ് വിവാഹം ചെയ്തത്. ചെറുപ്പം മുതലുള്ള പ്രണയമായിരുന്നെങ്കിലും ഇവരുടെ ദാമ്പത്യ ജീവിതം അധികം നാള്‍ നീണ്ടുനിന്നില്ല. ഏകദേശം രണ്ട് വര്‍ഷക്കാലം വേര്‍പിരിഞ്ഞ് കഴിഞ്ഞ ഇവര്‍ 2007ല്‍ വിവാഹമോചനം നേടി.
ബോളിവുഡ് നടന്‍ സത്യദീപ് മിശ്രയായായിരുന്നു അദിതിയുടെ ആദ്യ ഭര്‍ത്താവ്. 2002ല്‍ വിവാഹിതരായ ഇവര്‍ 2012ല്‍ വേര്‍പിരിഞ്ഞു. ഹൈദരാബാദിലെ പ്രശസ്തമായ ഹൈദരി കുടുംബത്തില്‍ ജനിച്ച അദിതി റാവു രാജകീയ പാരമ്പര്യമുള്ള താരമാണ്. സൂഫിയും സുജാതയും എന്ന സിനിമയുടെ റിലീസിനുശേഷമാണ് അദിതിക്ക് കേരളത്തില്‍ സ്വീകാര്യത ലഭിച്ചത്.