ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നായികയായിരുന്നു സീമ. തുടച്ചയായ ഹിറ്റുച്ചിത്രങ്ങളിലഭിച്ചയിച്ച താരം ഒട്ടുമിക്ക താരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. അവളുടെ രാവുകളിലൂടെയാണ് താരം സിനിമയിലേക്കെത്തിയത്.ശാന്തിയെന്ന നര്‍ത്തകിയെ സീമയാക്കി മാറ്റിയത് ഭര്‍ത്താവും സംവിധായകനുമായ ഐവി ശശിയായിരുന്നു.എന്നാൽ ഇപ്പോൾ ജയനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് സീമ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് നടി ജയനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് എത്തിയിരിക്കുന്നത്.
മലയാളികൾ ജയേട്ടനെ ഇന്നും സ്നേഹത്തോടെ ഓർക്കുന്നു എന്നുള്ളത് സന്തോഷം തരുന്ന കാര്യമാണ്. അദ്ദേഹം ജീവിച്ചിരിരുന്നെങ്കിൽ പോലും ഇത്രത്തോളം അംഗീകാരം കിട്ടുമോ എന്ന് സംശയമാണ്. ഇപ്പോഴും എല്ലാ മാധ്യമങ്ങളിലും ജയേട്ടൻ നിറഞ്ഞു നിൽക്കുന്നു. അദ്ദേഹം മരണപ്പെട്ടതായി ഞാൻ ചിന്തിച്ചിട്ടുപോലും ഇല്ല കാരണം മനസ്സിൽ ഉള്ളത് എല്ലാവരോടും സ്നേഹപൂർവം സംസാരിക്കുന്ന, എപ്പോഴും ചിരിക്കുന്ന ജയേട്ടന്റെ മുഖമാണ്. ജയേട്ടന്റെ മൃതദേഹം കൊല്ലത്ത് എത്തിച്ചപ്പോൾ കാണാനായി ഞാൻ ശശിയേട്ടനോടൊപ്പം പോയിരുന്നു, പക്ഷേ പകുതിവഴിക്ക് വച്ച് യാത്ര നിർത്തി.
ജീവനറ്റ ആ മുഖം നീ കാണേണ്ട, നിന്റെ മനസ്സിലുള്ള ജയേട്ടനല്ല ഇപ്പോ ഇവിടെ ഉള്ളത്, നിന്റെ മനസ്സിലുള്ള ജയേട്ടൻ അങ്ങനെ തന്നെ ഇരിക്കട്ടെ എന്ന് ശശിയേട്ടൻ പറഞ്ഞു, അങ്ങനെ ഞാൻ ജയേട്ടന്റെ മൃതശരീരം കാണാതെ മടങ്ങി. അത് ഒരു കണക്കിന് നന്നായി, എന്റെ മനസ്സിൽ എപ്പോഴും ഉള്ളത് ഊർജ്ജസ്വലനായി ഓടിനടക്കുന്ന ജയേട്ടനാണ്, അതുകൊണ്ടു തന്നെ എനിക്ക് അദ്ദേഹം മരിച്ചതായി തോന്നിയിട്ടില്ല, എവിടെയോ ജീവിച്ചിരിക്കുന്നു.
ഇപ്പോഴും അദ്ദേഹത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന ആദരം കണ്ടു എനിക്ക് അദ്ഭുതവും സന്തോഷവുമാണ്. 1980 നവംബർ 16 ചെന്നൈയ്ക്കടുത്തുള്ള ഷോലവാരത്ത്, പി.എൻ. സുന്ദരം സംവിധാനം ചെയ്ത കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഹെലികോപ്റ്ററിൽ പിടിച്ചുതൂങ്ങിയുള്ള സാഹസികമായ സംഘട്ടനരംഗം അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ഹെലികോപ്റ്റർ നിയന്ത്രണംവിട്ട് തറയിൽ ഇടിച്ചാണ് ജയൻ മരിച്ചത്. അങ്ങനെ എന്നും സാഹസികത ഇഷ്ടപ്പെട്ട ജയൻ സാഹസികമായിത്തന്നെ ജീവിതത്തിൽ നിന്ന് വിടവാങ്ങി.