Latest News

ഭാമയും ഭര്‍ത്താവും വേര്‍പിരിഞ്ഞു? ; അരുണിന്റെ ചിത്രങ്ങളെല്ലാം ഡിലീറ്റ് ചെയ്ത് നടി; അമ്മയും മകളും മാത്രമായി

Malayalilife
ഭാമയും ഭര്‍ത്താവും വേര്‍പിരിഞ്ഞു? ; അരുണിന്റെ ചിത്രങ്ങളെല്ലാം ഡിലീറ്റ് ചെയ്ത് നടി; അമ്മയും മകളും മാത്രമായി

നിവേദ്യം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താര സുന്ദരിയാണ് ഭാമ. വലിയ കണ്ണുകളും നാടന്‍ സൗന്ദര്യവും ആണ് ഭാമയുടെ പ്രത്യേകത. തുടക്കത്തില്‍ നിറ സാന്നിധ്യമായി നിന്നിരുന്നെങ്കിലും പിന്നീട് സിനിമകളില്‍ നിന്നും ഭാമ പതുക്കെ അപ്രത്യക്ഷയായി. 2020ലാണ് ആലപ്പുഴ ചെന്നിത്തലക്കാരനും ദുബായില്‍ ബിസിനസുകാരനുമായ അരുണുമായുള്ള ഭാമയുടെ വിവാഹം നടന്നത്. കോട്ടയത്ത് വെച്ച് വളരെ എറെ ആഘോഷ പൂര്‍വം നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. തൊട്ടടുത്ത വര്‍ഷം തന്നെ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞും ജനിച്ചു. മകളുടെ ഒന്നാം പിറന്നാള്‍ അതിഗംഭീരമാക്കി ആഘോഷിച്ച നടിയും ഭര്‍ത്താവും ഇപ്പോള്‍ വേര്‍പിരിഞ്ഞു താമസിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് സിനി ലൈഫ് പുറത്തു വിടുന്നത്. നടിയുമായി അടുപ്പമുള്ള സിനിമാ വൃത്തങ്ങള്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

 

ആ വെളിപ്പെടുത്തലുകള്‍ അരക്കിട്ടുറപ്പിക്കുന്നത് നടിയുടെ സോഷ്യല്‍ മീഡിയാ പോസ്റ്റുകളും യുട്യൂബ് ചാനല്‍ വീഡിയോകളും എല്ലാം. പത്തു ലക്ഷത്തിനടുത്ത് ഫോളോവേഴ്‌സുള്ള തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും ഫേസ്ബുക്ക് പേജുകളില്‍ നിന്നുമെല്ലാം നടി ഭര്‍ത്താവിനൊപ്പമുള്ള മുഴുവന്‍ ചിത്രങ്ങളും ഡിലീറ്റ് ചെയ്തിരിക്കുകയാണ്. വിവാഹ ചിത്രങ്ങളും ഗര്‍ഭിണിയായ ചിത്രങ്ങളും മകളുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങളുമെല്ലാം പിന്‍വലിച്ച നടി മകള്‍ക്കൊപ്പമാണ് ഇപ്പോള്‍ തന്റെ ലോകം എന്നു തുറന്നു പറയുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നിറച്ചിരിക്കുന്നത്. ഏതാണ്് മൂന്നു മില്യണിലധികം ഫോളോവേഴ്‌സുള്ള ഫേസ്ബുക്കിലും ഇതു തന്നെയാണ് നടി ചെയ്തിരിക്കുന്നത്. യൂ ട്യൂബില്‍ ചാനല്‍ ഇന്‍ട്രൊഡക്ഷന് വീഡിയോ മാത്രം നിലനിര്‍ത്തി മകളുടെ പിറന്നാള്‍ ആഘോഷ വീഡിയോ അടക്കം ഡിലീറ്റ് ചെയ്തിരിക്കുകയാണ്.

 

വിവാഹ ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാതിരുന്ന നടി അടുത്തിടെയാണ് വാസുകി എന്ന പേരില്‍ ബിസിനസ് സംരംഭത്തിന് തുടക്കമിട്ടത്. സോഷ്യല്‍ മീഡിയയില്‍ നിറയുന്നതിനോട് ഒട്ടും താല്‍പര്യമില്ലാതിരുന്ന അരുണിന്റെ ഇഷ്ടം കൂടി കണക്കിലെടുത്ത് സ്വകാര്യ വിശേഷങ്ങള്‍ ഒന്നും തന്നെ ഭാമ ആരാധകരെ അറിയിച്ചിരുന്നില്ല. കുഞ്ഞ് പിറന്ന ശേഷമോ അതിന് മുമ്പോ കുഞ്ഞിന്റെ സ്വകാര്യതയില്‍ ഇടപെടുന്ന വിവരങ്ങളോ ചിത്രങ്ങളോ ഒന്നും തന്നെ ഭാമ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അമ്മയുടെയും മകളുടെയും നിരവധി ചിത്രങ്ങളാണ് ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളിലും ഭാമ ഉള്‍പ്പെട്ടിരുന്നു. ഇതെല്ലാം വേര്‍പിരിയലിനു കാരണമായിട്ടുണ്ടാകാം എന്നാണ് വിലയിരുത്തല്‍.

 

2007ലാണ് നിവേദ്യത്തിലൂടെ ഭാമ സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്. ചിത്രത്തില്‍ വിനു മോഹനായിരുന്നു ഭാമയുടെ നായകന്‍. 2016ല്‍ മറുപടി എന്ന സിനിമയില്‍ അഭിനയിച്ചു. എന്നാല്‍ പിന്നീട് ഭാമ ആഗ്രഹിച്ചതുപോലുള്ള നല്ല പ്രോജക്ടുകളൊന്നും വന്നിരുന്നില്ല. ആ സമയത്തായിരുന്നു ഭാര തന്റെ ഇഷ്ടങ്ങള്‍ പൊടി തട്ടിയെടുത്തത്. ഒറ്റയ്ക്കും കുടുംബത്തിനൊപ്പവുമൊക്കെ അപ്പോള്‍ നിരവധി യാത്രകള്‍ നടത്തി. സ്ഥലങ്ങള്‍ കാണുന്നതിനപ്പുറം ആ നാടിന്റെ സ്വഭാവവും സംസ്‌കാരവും ആളുകളെയുമൊക്കെ അറിയുക എന്നതൊക്കെ മനോഹരമായ അനുഭവമാണ്. യാത്രയിലൂടെ നേടുന്ന അറിവും വളരെ വലുതാണ്. വീട്ടുകാര്‍ വിവാഹലോചന തുടങ്ങി. 2019ല്‍ നിശ്ചയം കഴിഞ്ഞു. 2020ല്‍ വിവാഹവും. പിന്നാലെ അടുത്ത ആഹ്ലാദവും എത്തി. പിന്നാലെ ഗര്‍ഭിണിയാവുകയും ചെയ്തു. മകളുടെ വരവോടെ ജീവിതം പിന്നേയും ട്രാക്ക് മാറി. മുന്നോട്ടുള്ള നിമിഷങ്ങള്‍ അവള്‍ക്കുവേണ്ടി മാത്രമുള്ളതായിരുന്നു. കുഞ്ഞിന്റെ കാര്യങ്ങള്‍, വീട്ടിലെ കാര്യങ്ങള്‍ അങ്ങനെ തിരക്കിന്റെ ലോകത്തായിരുന്നു. മകള്‍ക്ക് രണ്ടു വയസ് ആയതോടെയാണ് വാസുകി ബിസിനസ് സംരഭത്തിലേക്ക് നടി ഇറങ്ങിയത്.

Read more topics: # ഭാമ
Actress bhama divorced

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES