മലയാളത്തിലെ ഹിറ്റ് വെബ് സീരീസ് കരിക്കിലൂടെ ശ്രദ്ധ നേടിയ നടിയാണ് അമേയ മാത്യു. താരത്തിന്റെ ഹോട്ട് ഫോട്ടോഷൂട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് താരത്തിന് ഏറെ ആരാധകരേയും ലഭിച്ചത്. നിരവധി മലയാള സിനിമയിലും ശ്രദ്ധേയ വേഷത്തിലെത്തിയ അമേയ അറിയപ്പെടുന്ന മോഡല്‍ കൂടിയാണ്. ഇപ്പോഴിതാ അമേയ പങ്കുവച്ച ഇൻസ്റ്റാഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഇൻസ്റ്റാഗ്രാമിലൂടെ നടി പങ്കുവെച്ച ചിത്രവും ക്യാപ്ഷനും ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അമേയ പങ്കുവെച്ചത് ഡാഡീസ് പ്രിന്‍സസ് എന്ന് കുറിച്ച ടീഷര്‍ട്ട് അണിഞ്ഞ് നില്‍ക്കുന്ന ചിത്രമാണ്. നമ്മുടെ ജീവിതത്തില്‍ എന്തൊക്കെ നേടാന്‍ സാധിച്ചാലും ആരൊക്കെ വന്നുപോയാലും അച്ഛന് പകരം വെക്കാന്‍ ആര്‍ക്കുമാവില്ല. ഇനി അങ്ങനെ ഒരു വ്യക്തി ഉണ്ടാവുകയുമില്ല എന്നുമാണ് നടി കുറിച്ചത്. ഒപ്പം ഡാഡീസ് ലിറ്റില്‍ ഗേള്‍ എന്നഹാഷ്ടാഗും നടി പങ്കുവച്ചിരിക്കുകയാണ്.
ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയരംഗത്തെത്തുന്നത്. മമ്മൂട്ടിയുടെ ദ് പ്രീസ്റ്റ് ആണ് നടിയുടെ ഏറ്റവും പുതിയ ചിത്രം.അറിയപ്പെടുന്ന മോഡലും കൂടിയാണ് പ്രമേയ. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്.