Latest News

ബെസ്റ്റ് ഫ്രണ്ട്‌സില്‍ നിന്നും മിസ്റ്റര്‍ ആന്‍ഡ് മിസിസിലേക്ക്; അമേയ മാത്യുവും കിരണും വിവാഹിതരായി; വിവാഹത്തിന് വെള്ള ഗൗണില്‍ സുന്ദരിയായി എത്തിയപ്പോള്‍  റിസപ്ഷന്‍ വേദിയില്‍ എത്തിയത് ചുവപ്പില്‍ സുന്ദരിയായി; ചിത്രങ്ങളും വീഡിയോകളും പുറത്ത്

Malayalilife
 ബെസ്റ്റ് ഫ്രണ്ട്‌സില്‍ നിന്നും മിസ്റ്റര്‍ ആന്‍ഡ് മിസിസിലേക്ക്; അമേയ മാത്യുവും കിരണും വിവാഹിതരായി; വിവാഹത്തിന് വെള്ള ഗൗണില്‍ സുന്ദരിയായി എത്തിയപ്പോള്‍  റിസപ്ഷന്‍ വേദിയില്‍ എത്തിയത് ചുവപ്പില്‍ സുന്ദരിയായി; ചിത്രങ്ങളും വീഡിയോകളും പുറത്ത്

ലയാളി പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയായ താരമാണ് അമേയ മാത്യു. അതിനൊപ്പം തന്നെ മോഡലും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും ഒക്കെയായ അമേയ ഇപ്പോഴിതാ, പുതിയ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. ഏറെക്കാലത്തെ പ്രണയത്തിനും കാത്തിരിപ്പിനും ഒടുവില്‍ ഇന്നലെയായിരുന്നു നടിയുടെ വിവാഹം. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ ക്രിസ്ത്യന്‍ ആചാരപ്രകാരമാണ് നടി വിവാഹിതയായത്. കാനഡയില്‍ എച്ച് ആര്‍ അനലിസ്റ്റായി ജോലി ചെയ്യുന്ന കിരണ്‍ കട്ടിക്കാരന്‍ എന്ന പയ്യനെയാണ് അമേയ വിവാഹം കഴിച്ച് സ്വന്തമാക്കിയിരിക്കുന്നത്.

വിവാഹ ചിത്രങ്ങളെല്ലാം അമേയ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ടെങ്കിലും പള്ളി അങ്കണത്തിലെ മിന്നുകെട്ടിനിടെ കണ്ണീരണിഞ്ഞ നടിയുടെ വീഡിയോകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പ്രണയവിവാഹത്തിന്റെ സാക്ഷാത്കാരമായ ചടങ്ങിനിടെയാണ് സന്തോഷ കണ്ണീരോടെ അമേയ വിതുമ്പിപ്പോയത്. പിന്നില്‍ നിന്ന് മിന്നുകെട്ടുകയായിരുന്ന കിരണ്‍ സാന്ത്വനിപ്പിച്ച് തോളില്‍ തട്ടി കള്ളച്ചിരി ചിരിച്ചാണ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. വെള്ള ഗൗണില്‍ അതിസുന്ദരിയായാണ് അമേയ വിവാഹത്തിനെത്തിയത്. പച്ച നിറത്തിലുള്ള സ്യൂട്ട് ആയിരുന്നു വരന്റെ ഔട്ട്ഫിറ്റ്. 2023 മെയിലാണ് അമേയ മാത്യു വിവാഹിതയാകാന്‍ പോകുന്ന സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. മോതിരം കൈമാറിയതിന്റെ ചിത്രങ്ങള്‍ അമേയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

വിവാഹത്തോട് അനുബന്ധിച്ച് വിവിധ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ബ്രൈഡല്‍ ഷവറോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. പിന്നാലെ 'സേവ് ദ ഡേറ്റ്' വീഡിയോയും ചിത്രങ്ങളും അമേയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. മെഹന്ദി നൈറ്റും മധുരം വെപ്പും അതിനുശേഷമാണ് ആഘോഷിച്ചത്. മധുരം വെപ്പില്‍ നിന്നുള്ള മനോഹര ചിത്രങ്ങളും അമേയ പോസ്റ്റ് ചെയ്തിരുന്നു. ഔദ്യോഗികമായ വിവാഹനിശ്ചയം വിവാഹത്തിന് മൂന്ന് ദിവസം മുമ്പാണ് നടന്നത്. പര്‍പ്പിള്‍ സാരിയായിരുന്നു അമേയയുടെ വേഷം. പര്‍പ്പിള്‍ നിറത്തിലുള്ള ഷര്‍ട്ടും മുണ്ടുമായിരുന്നു വരന്റെ ഔട്ട്ഫിറ്റ്. 'മാച്ചിംഗ് ഡ്രസ്സ് ഇടണം എന്നുള്ളത് ഞങ്ങളുടെ ആഗ്രഹം ആയിരുന്നു ഗയ്‌സ്' എന്ന ക്യാപ്ഷനോടെയാണ് വിവാഹ നിശ്ചയത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

ശേഷം ഒരു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. തന്റെ കംഫേര്‍ട്ട് സോണ്‍ കിരണ്‍ ആണെന്ന് അമേയ തിരിച്ചറിഞ്ഞപ്പോഴാണ് പ്രണയം തുറന്നു പറയുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയത്. അങ്ങനെ അമേയ തന്നെയാണ് കിരണിനോട് ആദ്യം ഇഷ്ടമാണെന്ന് തുറന്നു പറഞ്ഞതും. കാനഡയില്‍ പോകണമെന്നതായിരുന്നു അമേയയുടെ ഏറ്റവും വലിയ ആഗ്രഹം. കിരണിന് കാനഡയില്‍ ജോലിയും ആയതിനാല്‍ വിവാഹത്തിലൂടെ തന്റെ സ്വപ്നം പൂവണിഞ്ഞതിന്റെ സന്തോഷവും അമേയയ്ക്കുണ്ട്. അതേസമയം, വിവാഹത്തോടെ അഭിനയ ലോകത്തോട് പൂര്‍ണമായും വിട പറയുകയാണ് താരം. ഇനി കുടുംബജീവിതം ആസ്വദിക്കുവാനായി കിരണിനൊപ്പം കാനഡയിലേക്ക് പറക്കാന്‍ തീരുമാനിച്ചിരിക്കുന്ന അമേയ മോഡലിംഗും മറ്റും മാത്രമെ ഇനി ചെയ്യാന്‍ സാധ്യതയുള്ളൂ എന്ന സൂചനയാണ് നല്‍കിയിരിക്കുന്നത്.

കെ. കെ. മാത്യു, സുജ എസ് തമ്പി ദമ്പതികളുടെ മകളായി തിരുവനന്തപുരത്ത്  ജനിച്ച അമേയ തിരുവനന്തപുരം കേന്ദ്രം വിദ്യാലയം, ആക്കുളം എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായാക്കുകയും ചെയ്തു. തുടര്‍ന്ന് തൊടുപുഴയിലെ ന്യൂമാന്‍ കോളേജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും താരം കരസ്ഥമാക്കിയിരുന്നു. മോഡലിംഗിലൂടെയാണ് താരം തന്റെ കരിയറിന് തുടക്കം കുറിച്ചത്. ആട് 2 ലൂടെയാണ് അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. കരിക്കു യൂട്യൂബ് ചാനലിന്റെ ഒരു വീഡിയോയില്‍ അമേയയായി അഭിനയിച്ചത് മലയാള പ്രേക്ഷകര്‍ക്കിടയില്‍ താരത്തെ ഏറെ ശ്രദ്ധേയയാക്കി.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ILLUME (@illumecreation)

Read more topics: # അമേയ മാത്യു
Actress ameya mathew got married

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES