അര്‍ദ്ധനഗ്ന ഫോട്ടോഷൂട്ടിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഭര്‍ത്താവ് പിന്തുണച്ചു; വൈറലായ ടോപ് ലെസ്സ് ഫോട്ടോഷൂട്ടിനെപറ്റി തുറന്നു പറഞ്ഞ് ശ്രുതി മേനോന്‍

Malayalilife
അര്‍ദ്ധനഗ്ന ഫോട്ടോഷൂട്ടിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഭര്‍ത്താവ് പിന്തുണച്ചു; വൈറലായ ടോപ് ലെസ്സ് ഫോട്ടോഷൂട്ടിനെപറ്റി തുറന്നു പറഞ്ഞ് ശ്രുതി മേനോന്‍

നടിയും മോഡലും അവതാരകയുമായിരുന്ന ശ്രുതി മേനോന്‍ കിസ്മത്ത് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നത്. തന്നെക്കാള്‍ പ്രായം കുറഞ്ഞ ഷെയിന്‍ നിഗത്തിന്റെ നായികയായ ദളിത് പെണ്‍കുട്ടിയുടെ വേഷമാണ് ശ്രുതി ചിത്രത്തില്‍ ചെയ്തത്. സിനിമയില്‍ നായികയാകും മുമ്പ് ശ്രുതി ശ്രദ്ധിക്കപ്പെട്ടത് ഒരു വിവാദ ഫോട്ടോഷൂട്ടിന്റെ പേരിലാണ്. ടോപ് ലെസ്സായി ഒരു ജുവലറിക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിന് പറ്റി തുറന്നുപറഞ്ഞ് ഇപ്പോള്‍ ശ്രുതി രംഗത്ത് എത്തിയിരിക്കുകയാണ്.

മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രുതി തന്റെ ഫോട്ടോഷൂട്ടിനെ പറ്റിയുള്ള കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. തന്റെ വ്യക്തമായ അറിവോട് കൂടിയാണ് ആ ഷൂട്ട് നടന്നതെന്നും ആസ്വദിച്ചാണ് താന്‍ ആ വര്‍ക്ക് പൂര്‍ത്തിയായതെന്നും ശ്രുതി പറയുന്നു. വിവാ മാഗസിന് വേണ്ടിയായിരുന്നു ആ ഫോട്ടോ ഷൂട്ട്. ഫേസ്ബുക്കിലൂടെ ഫോട്ടോഗ്രാഫറായിരുന്നു ചിത്രം പുറത്തുവിട്ടത്. ക്ഷണനേരം കൊണ്ടാണ് താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറലായി മാറിയത്. എന്നാല്‍ അര്‍ധനഗ്ന ചിത്രങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ശ്രുതിയെ വിമര്‍ശിച്ച് പലരുമെത്തി.

എന്നാല്‍ ആ ഫോട്ടോ ഷൂട്ടിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഭര്‍ത്താവിന് വള്‍ഗറായി തോന്നിയിരുന്നില്ലെന്നാണ് ശ്രുതി പറയുന്നത്. അദ്ദേഹമായിരുന്നു തന്നെ ഒരുപാട് പിന്തുണച്ചതെന്നും താരം പറയുന്നു.കേരളത്തില്‍ ഇത്തരത്തിലുള്ള സംഭവം ആദ്യമായിട്ടായിരുന്നു. ബോളിവുഡിലും ഹോളിവുഡിലും ഇത് പുതുമയാര്‍ന്ന സംഭവമായിരുന്നില്ല. ഇത്തരമൊരു ഫോട്ടോ ഷൂട്ട് നടന്നതിനെക്കുറിച്ച് അച്ഛനും അമ്മയും അറിഞ്ഞിരുന്നില്ല. ഇത് കണ്ടപ്പോള്‍ അവര്‍ക്ക് ഇഷ്ടമായിരുന്നില്ലെന്നും ശ്രുതി പറയുന്നു. തുടക്കത്തില്‍ വീട്ടുകാര്‍ എതിര്‍ത്തിരുന്നുവെങ്കിലും പിന്നീട് കൃത്യമായി കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കിയപ്പോള്‍ അവരും പിന്തുച്ചെന്നും താരം പറയുന്നു. 


 

Read more topics: # Actress Shruthy menon ,# photoshoot,# viral
Actress Shruthy menon talks about her viral photoshoot

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES