Latest News

അഭിനേത്രിയും നര്‍ത്തകിയുമായ ശോഭനയുടെ മീടൂവില്‍ ഞെട്ടി സിനിമാലോകം; നിമിഷങ്ങള്‍ക്കകം മീടൂ പോസ്റ്റ് പിന്‍വലിച്ച് താരം

Malayalilife
അഭിനേത്രിയും നര്‍ത്തകിയുമായ ശോഭനയുടെ മീടൂവില്‍ ഞെട്ടി സിനിമാലോകം; നിമിഷങ്ങള്‍ക്കകം മീടൂ പോസ്റ്റ് പിന്‍വലിച്ച് താരം

സിനിമാലോകത്തെ മുഴുവന്‍ വിറപ്പിച്ച മീടൂ ആരോപണങ്ങള്‍ മലയാള സിനിമയിലും വലിയ തരംഗം സൃഷ്ടിച്ചിരുന്നു. നടനും എംഎല്‍എയുമായ മുകേഷിനെതിരെ വന്ന മീടൂ ആരോപണം വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. അതിനു പിന്നാലെ അഭിനേത്രിയും നര്‍ത്തകിയുമായ ശോഭന തന്റെ ഫെയ്‌സ്ബുക്കില്‍ മീടൂ പോസ്റ്റ് ചെയ്തതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 

സിനിമാലോകത്തെ മുഴുവന്‍ ഞെട്ടിച്ചു മീടൂ വിവാദങ്ങള്‍ ഉയരുമ്പോള്‍ ആരാകും അടുത്ത ഇരയെന്നും ആരോപണ വിധേയന്‍ ആകുന്നത് ആരെന്നുമുളള ചര്‍ച്ചകളാണ് സമൂഹ മാധ്യമങ്ങള്‍ നിറയെ. മലയാള സിനിമാ മേഖലയെ ഞെട്ടിച്ചുകൊണ്ടുളള മീടൂ ആരോപണങ്ങളാണ് നടനും എംഎല്‍എയുമായ മുകേഷിനു നേരെ ഉയര്‍ന്നത്. മറ്റു ഭാഷകളില്‍ നിന്നും നിരവധി നടിമാര്‍ മീടൂവുമായി എത്തിയപ്പോഴും മലയാളത്തിലെ പ്രശസ്ത നടിമാരൊന്നും രംഗത്തെത്തിയില്ല എന്നത് ആശ്വാസമായിരുന്നു. എന്നാലിപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് പ്രശസ്ത അഭിനേത്രിയും നര്‍ത്തകിയുമായ ശോഭന മീടു ആരോപണം ഉയര്‍ത്തിയിരിക്കയാണ്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ മീടൂ എഴുതിയ ശോഭന എന്നാല്‍ നിമിഷങ്ങള്‍ക്കകം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

മലയാള സിനിമയിലെ മികച്ച നടിയും മികച്ച നര്‍ത്തകിയുമായ ശോഭന പോസ്റ്റ് പിന്‍വലിച്ചതിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമല്ല. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധിയാളുകളാണ് പോസ്റ്റിന് പ്രതികരണവുമായി എത്തിയത്. അതിനിടയിലാണ് മീ ടൂ സംബന്ധിച്ച പോസ്റ്റ് നീക്കം ചെയ്തത്. മിക്ക ഭാഷകളിലും മീടൂ വെളിപ്പെടുത്തലുകള്‍ തുടരുന്നതിനിടെയാണ് മലയാളികളുടെ പ്രിയ നായിക വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. ശോഭന ആര്‍ക്കെതിരെയാണ് ആരോപണം ഉന്നയിക്കാന്‍ ഒരുങ്ങിയത് എന്ന ചര്‍ച്ചയിലാണ് ആരാധകരും സിനിമാ ലോകവും. മലയാളത്തിലെയും മറ്റുഭാഷകളിലെയും സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച ശോഭനയുടെ മീടൂ ആര്‍ക്കെതിരെ ആകുമെന്നും പോസ്റ്റിട്ട് നിമിഷങ്ങള്‍ക്കകം പിന്‍വലിക്കാനുളള കാരണവും സോഷ്യല്‍ ചര്‍ച്ചചെയ്യുകയാണ്. 

Read more topics: # Actress Shobhana,# Metoo post,# in Facebook
Actress Shobhana Metoo post in Facebook

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES