രശ്മിയുടെ നിറങ്ങളുടെ ലോകം എന്ന യൂട്യൂബ് ചാനലുമായി നടി രശ്മി സോമന്‍; ദുബായ് ജീവിതം കാണിച്ചുകൊണ്ടുളള ചാനല്‍ ഏറ്റെടുത്ത് ആരാധകര്‍

Malayalilife
 രശ്മിയുടെ നിറങ്ങളുടെ ലോകം എന്ന യൂട്യൂബ് ചാനലുമായി  നടി രശ്മി സോമന്‍; ദുബായ് ജീവിതം കാണിച്ചുകൊണ്ടുളള ചാനല്‍ ഏറ്റെടുത്ത് ആരാധകര്‍

രുകാലത്ത് മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായിരുന്നു രശ്മി സോമന്‍. എന്നാല്‍ സംവിധായകന്‍ എഎം നസീറുമായുള്ള വിവാഹം പിരിഞ്ഞ് മറ്റൊരു വിവാഹം കഴിച്ച നടി പിന്നെ അഭിനയരംഗത്ത് നിന്നും അപ്രത്യക്ഷയായി. ഇപ്പോള്‍ ഭര്‍ത്താവുമൊത്ത് ദുബായില്‍ താമസിക്കുന്ന രശ്മി തന്റെ പുതിയ ചാനലുമായി പ്രേക്ഷകര്‍ക്കിടയില്‍ സജീവമായിരിക്കയാണ്.

സിനിമാരംഗത്ത് നിന്നും സീരിയല്‍ രംഗത്ത് എത്തിയ നടിയാണ് രശ്മി സോമന്‍. പതിനേഴോളം ചലചിത്രങ്ങളില്‍ രശ്മി വേഷമിട്ടിട്ടുണ്ട്. നിരവധി സീരിയലുകളിലും തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു പരമ്പരകളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ എഎന്‍ നസീറും രശ്മിയും വിവാഹിതരായത്. രശ്മി നായികയായ സീരിയലുകളിലെ സംവിധായകനായിരുന്നു നസീര്‍. എന്നാല്‍ വൈകാതെ താരദമ്പതികള്‍ വിവാഹമോചിതരായി. തുടര്‍ന്ന് എംബിഎ പഠനം പൂര്‍ത്തിയാക്കിയ ശേഷവും താരം സീരിയല്‍ അഭിനയം തുടര്‍ന്നിരുന്നു. ടി എസ് സജി സംവിധാനം ചെയ്ത പെണ്‍മനസ്സില്‍ രശ്മി അഭിനയിച്ചിരുന്നു. വീട്ടുകാര്‍ ആ സമയത്ത് താരത്തിന് വിവാഹം ആലോചിച്ചിരുന്നു. അങ്ങനെയാണ് താരം വീണ്ടും വിവാഹിതയാവുന്നത്.

ഗള്‍ഫില്‍ ഉദ്യോഗസ്ഥനായ ഗോപിനാഥിനെയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ രശ്മി വിവാഹം കഴിച്ചത്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം താരം ദുബായിലേക്ക് പറക്കുകയും ചെയ്തു. 2015ലായിരുന്നു ഇവരുടെ വിവാഹം നടന്നത്. പിന്നീട് രശ്മി സിനിമാ സീരിയല്‍ രംഗത്ത് നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ വീണ്ടും തന്റെ യൂട്യുബ് ചാനലിലൂടെയാണ് താരം പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തിയിരിക്കുന്നത്. റെയ്‌സ് വേള്‍ഡ് ഓഫ് കളേഴ്‌സ് എന്ന് യൂട്യുബ് ചാനലില്‍ ദുബായ് ജീവിതമാണ് രശ്മി പ്രേക്ഷകര്‍ക്ക് കാട്ടികൊടുക്കുന്നത്. രശ്മിയുടെ നിറങ്ങളുടെ ലോകം എന്നാണ് ചാനലിന്റെ ടാഗ്ലൈന്‍. ചാനലില്‍ വിവിധ സെഗ്മെന്റുകളുമായിട്ടാണ് താരം എത്തുന്നത്. ഒരു മാസം തികയും മുമ്പ് തന്നെ രശ്മിയുടെ ചാനല്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. മികച്ച പ്രേക്ഷക പിന്തുണയും താരത്തിന് ലഭിക്കുന്നുണ്ട്. സീരിയല്‍ രംഗത്തില്ലെങ്കിലും വീണ്ടും രശ്മിയെ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ കൂടുതല്‍ വീഡിയോയ്ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. പണ്ടത്തേതില്‍ നിന്നും സുന്ദരിയായിട്ടാണ് താരം ഓരോ വീഡിയോയിലും പ്രത്യക്ഷപ്പെടുന്നത്. നാടന്‍ ലുക്കിലും മോഡേണ്‍ ലുക്കിലുമെല്ലാം വീഡിയോകളില്‍ രശ്മി തിളങ്ങുന്നു. ദുബായിലെ ബര്‍ദുബായിലെ ഫ്‌ളാറ്റില്‍ ഭര്‍ത്താവ് ഗോപിനാഥ് മേനോന് ഒപ്പവും പ്രിയപ്പെട്ട വളര്‍ത്തുപൂച്ചകള്‍ക്കൊപ്പവുമാണ് രശ്മി കഴിയുന്നത്.

Actress Reshmi Soman new youtube channel Dubai

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES