ചുരുക്കം ചില ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയയായ താരമാണ് പ്രയാഗ മാര്‍്ട്ടിന്‍.സാഗര്‍ ഏലിയാസ് ജാക്കി, ഉസ്താദ് ഹോട്ടല്‍ എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച പ്രയാഗ തമിഴിലെ പിശാശ് എന്ന സിനിമയിലൂടെയായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ശേഷം ഉണ്ണി മുകുന്ദന്‍ നായകനായി അഭിനയിച്ച ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന സിനിമയിലൂടെ നായികയായി അഭിനയിച്ചു. പാവ, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരേ മുഖം, ഫുക്രി, വിശ്വാസപൂര്‍വ്വം മന്‍സൂര്‍, പോക്കിരി സൈമണ്‍, രാമലീല, തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രത്തെ താരം അവതരിപ്പിച്ചു.ഗോകുല്‍ സുരേഷിന്റെ നായികയായി വരുന്ന ഉള്‍ട്ടയാണ് ഇനി വരാനുള്ള ചിത്രം. കൂടാതെ പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേയും അണിയറയില്‍ ഒരുങ്ങുകയാണ്. യാത്രകളെ ഒരു പാട് പ്രണയിക്കുന്ന ആളാണ് പ്രയാഗ. താന്‍ യാത്ര ചെയ്യുന്ന സ്ഥങ്ങളുടെ ചിത്രങ്ങളൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
അത്തരത്തില്‍ ജീവിതത്തിലെ മറക്കാനാകാത്ത നേപ്പാള്‍ യാത്രയെക്കുറിച്ച് പങ്കുവച്ചിരിക്കയാണ്. താന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആ നേപ്പാള്‍ യാത്രയെന്ന് താരം പറയുന്നു. അതുകൊണ്ടു തന്നെ ഒരു കൊച്ചുപെണ്‍കുട്ടിയുടെ ഓര്‍മ്മകളാണ് താരത്തിന് നേപ്പാളിനെക്കുറിച്ചുളളത്. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന നേപ്പാളില്‍ എത്തിയപ്പോള്‍ ഇന്ത്യയില്‍ തന്നെയുളള ഏതോ സ്ഥലത്തെത്തിയെന്ന തോന്നലാണെന്ന് താരം പറയുന്നു. അന്ന് അവിടെ കണ്ട് ഒരു ആചാരം തന്റെ മനസ്സിനെ വേദനിപ്പിച്ചതിനെക്കുറിച്ചാണ് താരം പറയുന്നത്. കുമാരി എന്ന ആചാരമാണ് അത്. വയസ്സ് അറിയിക്കുന്നതിന് മുന്‍പ് തന്നെ പെണ്‍കുട്ടികളെ ദേവിയായി തിരഞ്ഞെടുക്കുകയും ആരാധിക്കുകയും ചെയ്യുന്ന ആചാരമാണ് കുമാരി. പെണ്‍കുട്ടി ദേവിയാക്കപ്പെടുമെന്ന് ആദ്യം മനസ്സിലാക്കുന്നത് അവളുടെ അമ്മയായിരിക്കും. അന്നു കേട്ട ഓര്‍മ ശരിയാണെങ്കില്‍, അമ്മയുടെ സ്വപ്നത്തില്‍ സര്‍പ്പത്തെ കാണുകയും അത് ദൈവിക വെളിപാടായി കണക്കാക്കപ്പെടുകയുമാണ് ചെയ്യുന്നതെന്ന് താരം പറഞ്ഞത്.
നേപ്പാളില്‍ അങ്ങനെ പലതരം കുമാരികളുണ്ട്, ചില സ്ഥലങ്ങളില്‍ മാത്രം അവരെ റോയല്‍ കുമാരിയെന്നു വിളിക്കുകയും ആരാധിക്കുകയും ചെയ്യും. അവര്‍ക്ക് താമസിക്കാന്‍ 'കുമാരി ഘര്‍' എന്നൊരു സ്ഥലവുമുണ്ട്. പെണ്‍കുട്ടിക്ക് ആര്‍ത്തവം തുടങ്ങിയാല്‍ അവളില്‍ നിന്ന് ദേവി നഷ്ടപ്പെട്ടു പോയി എന്നാണത്രേ വിശ്വാസം. തനിക്ക് അന്ന് ആ കഥകള്‍ കേട്ടപ്പോള്‍ പേടിയായിരുന്നുവെന്നും പ്രയാഗ പറയുന്നു,. ആ സ്ഥലം തനിക്കിപ്പോഴും അത്തരം വിശ്വാസങ്ങളുടെ ഓര്‍മയാണ് തരുന്നത്. പക്ഷേ, അവിടെയുള്ള ബുദ്ധ സന്യാസിമാരുടെ ചിരി ഓര്‍ക്കുമ്പോള്‍, നല്ലൊരു സമാധാന ഫീലാണ്. മറ്റൊരു ഓര്‍മ പ്രൈവറ്റ് ജെറ്റ് യാത്രയെക്കുറിച്ചാണ്. നേപ്പാളിലാണ് ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് എവറസ്റ്റുള്ളത്. തനിക്ക് അന്ന് പൊക്കമുള്ള സ്ഥലങ്ങളോട് വലിയ പേടിയുമായിരുന്നു. എവറസ്റ്റ് കൊടുമുടിയുടെ മുകളിലൂടെ പോകാന്‍ പ്രൈവറ്റ് ജെറ്റ് ഉണ്ട്. കൃത്യമായി ഓര്‍ക്കാന്‍ കാരണം പേടിച്ചു വിറച്ചു നിന്ന താന്‍ കേട്ട മുറി ഇംഗ്ലിഷാണെന്ന് താരം ഓര്‍ക്കുന്നു. എവറസ്റ്റിന് മുകളിലൂടെ പറക്കുമ്പോള്‍ കാലാവസ്ഥ വ്യത്യാസം മൂലം യാത്രാ തടസ്സമുണ്ടാകാമെന്നായിരുന്നു ആ ഇംഗ്ലിഷിനെ താന്‍ 'ട്രാന്‍സ്‌ലേറ്റ്' ചെയ്‌തെടുത്തതെന്ന് താരം പറയുന്നു.ഉയരത്തെ വല്ലാതെ പേടിച്ചിരിക്കുമ്പോള്‍ കേള്‍ക്കാന്‍ പറ്റിയ വാര്‍ത്ത. ചെവി രണ്ടും പൊത്തി അവിടെ നിന്നത് ഓര്‍മയുണ്ട്. വിമാനത്തിനുള്ളിലിരുന്ന് പഠിച്ചിരുന്ന എല്ലാ ദൈവ വചനങ്ങളും മനസ്സില്‍ ഉരുവിട്ടുകൊണ്ടിരുന്നു. അതുകൊണ്ട് തന്നെ കണ്ണുമടച്ച് പിടിച്ച് മാതാവിനെ പ്രാര്‍ഥിക്കുമ്പോള്‍ വെറുതെയെങ്കിലും എവറസ്റ്റും അന്നത്തെ ജെറ്റ് യാത്രയും ഇടയ്ക്ക് ഓര്‍മവരുമെന്നും താരം പറയുന്നു.