എന്റെ ചിരി അരോചകമാണെന്ന് ചിലര്‍ പറയാറുണ്ട്; ചെറുപ്പമായിരിക്കുന്നു എന്ന് കേള്‍ക്കുന്നത് തനിക്ക് ഒരിക്കലും ഇഷ്ടമുള്ള കാര്യമല്ല; തുറന്ന് പറഞ്ഞ് നടി മഞ്ജു വാര്യർ

Malayalilife
topbanner
എന്റെ ചിരി അരോചകമാണെന്ന് ചിലര്‍ പറയാറുണ്ട്; ചെറുപ്പമായിരിക്കുന്നു എന്ന് കേള്‍ക്കുന്നത് തനിക്ക് ഒരിക്കലും ഇഷ്ടമുള്ള കാര്യമല്ല; തുറന്ന് പറഞ്ഞ് നടി മഞ്ജു വാര്യർ

ലയാളികളുടെ മനസ്സില്‍ ഇന്നും വീട്ടിലെ ഒരു അംഗം എന്ന ഇമേജ് നിലനിര്‍ത്തുന്ന നടിയാണ് മഞ്ജുവാര്യര്‍. ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ മഞ്ജു ഇന്ന് മലയാളത്തിലെ ലേഡിസൂപ്പര്‍ സ്റ്റാറാണ്. ദിലീപുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും നീണ്ട ഇടവേളയെടുത്ത താരം 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. എന്നാൽ ഇപ്പോൾ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ ചിരിയെ കുറിച്ചും പ്രായക്കുറവ് തോന്നുന്നു എന്ന കമന്റുകളോടും ഉള്ള താരത്തിന്റെ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്.

മഞ്ജു വാര്യരുടെ വാക്കുകളിലൂടെ...

എന്റെ ചിരി അരോചകമാണെന്ന് ചിലര്‍ പറയാറുണ്ട്. പക്ഷെ നമുക്ക് നമ്മുടെ ചിരി മാറ്റാന്‍ പറ്റില്ലല്ലോ എന്ന് (ചിരിച്ചു കൊണ്ട് മഞ്ജു വാര്യര്‍ പറയുന്നു) ചിരി വന്നാല്‍ ചിരിക്കും. ചിരിപ്പിക്കാനുള്ള കഴിവ് എനിക്കില്ല. പക്ഷെ തമാശകള്‍ ആസ്വദിക്കാന്‍ ഭയങ്കര ഇഷ്ടമാണ്. ചിരിക്കാനുള്ള ഒരു അവസരവും ഞാന്‍ പാഴാക്കാറില്ല. ആരെങ്കിലും എന്തെങ്കിലും കോമഡി കണ്ട് ചിരിച്ചാല്‍, അതെന്താണെന്ന് ചോദിച്ച് ഞാന്‍ അങ്ങോട്ട് പോയി വാങ്ങി കണ്ട് ചിരിയ്ക്കും. ചിരിക്കുന്നത് നല്ലതല്ലേ. സിനിമയിലൂടെ ഞാന്‍ ആരെയെങ്കിലും ചിരിപ്പിക്കുന്നുണ്ടെങ്കില്‍ അത് സ്‌ക്രിപ്റ്റിന്റെ ഗുണമാണ്.

പ്രായം പിന്നോട്ട് സഞ്ചരിക്കുന്നു, ചെറുപ്പമായിരിക്കുന്നു എന്ന് കേള്‍ക്കുന്നത് തനിക്ക് ഒരിക്കലും ഇഷ്ടമുള്ള കാര്യമല്ല. പ്രായമാവുന്നത് സ്വാഭാവികമാണ്. ആരാണെങ്കിലും പ്രായമാവും. സത്യത്തില്‍ പ്രായമാവുന്നു എന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണ്. പ്രായമാവുന്നതിനെ സന്തോഷത്തോടെ അനുഭവിയ്ക്കുകയാണ് വേണ്ടത്.

ഞാന്‍ വിശ്വസിക്കുന്നൊരു കാര്യം എന്താണെന്ന് വച്ചാല്‍, ചെറുപ്പമോ പ്രായമോ ഒന്നുമല്ല വിഷയം. നമ്മള്‍ സന്തോഷത്തോടെയാണോ ജീവിക്കുന്നത് എന്നത് മാത്രമാണ് കാര്യം. എന്റെ ഫോട്ടോകള്‍ക്ക് ചെറുപ്പമായി എന്ന കമന്റ് വരുമ്‌ബോള്‍ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്ന കാര്യമാണത്. സന്തോഷമാണ് പ്രധാനം. ചെറുപ്പമാണെങ്കിലും പ്രായമാണെങ്കിലും സന്തോഷിച്ചു കൊണ്ടിരിക്കുകയാണ് വേണ്ടത്.

Actress Manju warrier words about her smile and age

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES