അപമര്യാദയായി പെരുമാറിയ ഹോട്ടൽ ജീവനക്കാരന് കലക്കൻ പണി കൊടുത്ത് ബോളിവുഡ് താരം ഇഷ ഗുപ്ത. ഹോട്ടൽ ജീവനക്കാരൻ അപമര്യാദയായി പെരുമാറുന്നതിന്റെ വിഡിയോയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ താരം പുറത്തുവിട്ടത്.
ഇയാൾ എന്നെ കണ്ണുകൾ കൊണ്ട് ബലാത്സംഗം ചെയ്യുകയാണ്, ആർക്കെങ്കിലും ഇയാളെ മനസ്സിലായിട്ടുണ്ടെങ്കിൽ വിവരമറിയിക്കണം'' എന്ന ആവശ്യമറിയിച്ചാണ് നടി ഇൻസ്റ്റാഗ്രാം സ്റ്റോറിയായി നടി വഡിയോ ഷെയർ ചെയ്തത്.
ഇഷയുടെ ഇരിപ്പിടത്തിൽ നിന്ന് അൽപം ദൂരെയാണ് വീഡിയോയിൽ കാണുന്ന ആൾ നിൽക്കുന്നത്. ഇയാൾ തന്നെ തുറിച്ചു നോക്കുകയായിരുന്നുവെന്നും താരം പറയുന്നു.
''എന്നെപ്പോലുള്ള ഒരാൾക്ക് പൊതുസ്ഥലത്ത് ഇത്തരം അനുഭവങ്ങളുണ്ടാകുകയാണെങ്കിൽ മറ്റു പെൺകുട്ടികളുടെ അവസ്ഥ എന്തായിരിക്കും? രണ്ട് സുരക്ഷാ ഉദ്യോസ്ഥർ അവിടെ ഉണ്ടായിട്ടു പോലും ഞാൻ മാനഭംഗം ചെയ്യപ്പെടുന്നതു പോലെയാണ് തനിക്ക് തോന്നിയതെന്നും ഇഷ ട്വിറ്ററിൽ കുറിച്ചു.