Latest News

നടി അനുപമ പരമേശ്വരനെതിരെ പവന്‍ കല്യാണ്‍ ആരാധകര്‍ രംഗത്ത്; ഒടുവിൽ ക്ഷമാപണം നടത്തി താരം

Malayalilife
 നടി അനുപമ പരമേശ്വരനെതിരെ  പവന്‍ കല്യാണ്‍ ആരാധകര്‍ രംഗത്ത്; ഒടുവിൽ ക്ഷമാപണം നടത്തി താരം

പ്രേമം "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് അനുപമ പരമേശ്വരന്‍. മലയാളക്കര ഒരൊറ്റ ചിത്രത്തിലൂടെയാണ് പ്രേമത്തിലെ ചുരണ്ട മുടിക്കാരിയായ മേരിയെ  ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്. തമിഴ്സജീവമാണ് , തെലുങ്ക്, കന്നഡ ഭാഷകളിലെ സിനിമകളിൽ  താരം ഇപ്പോൾ  സജീവമാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം പങ്കുവയ്ക്കുന്ന വിശേഷനാണ് എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. 

കഴിഞ്ഞ ദിവസം നടി  അനുപമ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ പവന്‍ കല്യാണിന്റെ വക്കീല്‍ സാബിനെ കുറിച്ചുള്ള ഒരു  ട്വീറ്റ് പങ്കുവച്ചിരുന്നു.  അത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിത്തയിരുന്നു. അനുപമയുടെ ട്വീറ്റ്  സിനിമ  കണ്ടതിന് ശേഷം ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ചു കൊണ്ടായിരുന്നു. കരുത്തുറ്റ കഥാപാത്രം എന്ന് പറഞ്ഞ് പവന്‍ കല്യാണിനെയും നിവേദ തോമസ്, അനന്യ, അഞ്ജലി, പ്രകാശ് രാജ് എന്നീ താരങ്ങളെയെല്ലാം അഭിനന്ദിക്കുകയും ചെയ്തിരുന്നു. പവന്‍ കല്യാണ്‍ ആരാധകര്‍ ഈ ട്വീറ്റിന് പിന്നാലെ  നടിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. 

പവന്‍ കല്യാണിനെ ബഹുമാനിക്കാതെ പേര് വിളിച്ചു എന്നാണ് ആരാധകർ ആരോപണം ഉയർത്തുന്നത്.  ട്വീറ്റില്‍ നടി പ്രകാശ് രാജിനെ സര്‍ എന്നാണ് അഭിസംബോധന ചെയ്തത്. പേര് മാത്രമായിരുന്നു  പവന്‍ കല്യാണിനെ  വിളിച്ചത്. ഇതാണ് ആരാധകരെ ഏറെ  ചൊടിപ്പിച്ചത്. എല്ലാവരോടും ക്ഷമ പറഞ്ഞ് ഇതിന് പിന്നാലെ  പുതിയ ട്വീറ്റുമായി എത്തുകയായിരുന്നു അനുപമ. ക്ഷമിക്കണം, പവന്‍ കല്യാണ്‍ ഗാരുവിനോട് ഒരുപാട് ബഹുമാനവും സ്‌നേഹവും എന്നാണ് അനുപമ സമൂഹമാധ്യമങ്ങളിലൂടെ  കുറിച്ചത്.

Actress Anupama parameshwaran new post about actor pavan kalyan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES