പ്രേമത്തിലെ ചുരുണ്ട മുടിക്കാരിയായി എത്തി ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയില്‍ തുടര്‍ച്ചയായ വിജയചിത്രങ്ങളുമായി മുന്നേറുകയാണ് നടി അനുപമ പരമേശ്വരന്‍. നിവിന്‍ പോളിയുടെ പ്രേമത്തിലൂടെ അരങ്ങേറിയ നടി തുടര്‍ന്ന് തെലുങ്കിലായിരുന്നു കൂടുതലായും തിളങ്ങിയത്. പ്രേമത്തിനു ശേഷം ദുല്‍ഖറിന്റെ നായികയായി തിളങ്ങിയ അനുപമ പിന്നീട് തമിഴകത്തേക്ക് ചേക്കറുകയായിരുന്നു. ടോളിവുഡിലെ യുവതാരങ്ങളുടെയെല്ലാം നായികയായി നടി അഭിനയിച്ചിരുന്നു. പുത്തന്‍ ഫാഷന്‍ പരീക്ഷണളും അനുപമയുടെ ഫോട്ടോഷൂട്ടുകളുമൊക്കെ വൈറലാകാറുണ്ട്. ഇടയ്ക്ക് പൂര്‍ണിമ ഇന്ദ്രജിത്തിന്റെ ഡിസൈനിങ്ങിലുളള വസ്ത്രമണഞ്ഞുളള അനുപമയുടെ ഫോട്ടോഷൂട്ട് വൈറലായിരുന്നു.
ഇപ്പോള്‍ ഒരു മാഗസൂനുവേണ്ടി വെഡ്ഡിങ്‌ലുക്കിലുളള അനുപമയുടെ ഫോട്ടോഷൂട്ടാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. വിവാഹവേഷത്തില്‍ അതിസുന്ദരിയായിട്ടാണ് അനുപമ എത്തിയിരിക്കുന്നത്. മാഗസീന്റെ ഡിസംബര്‍ ലക്കം കവര്‍ ഗേളായിട്ടാണ് അനുപമ എത്തിയിരിക്കുന്നത്. വിവാഹദിവസങ്ങള്‍ക്ക് സമാനമായാണ് അനുപമ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. തെലുങ്കില്‍ ഹലോ ഗുരു പ്രേമ കൊസമേ എന്ന ചിത്രമായിരുന്നു നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. ചിത്രത്തില്‍ റാം പോത്തിനേനിയുടെ നായികയായിട്ടാണ് അനുപമ എത്തിയിരുന്നത്. കന്നഡത്തില്‍ പൂനീത് രാജകുമാറിന്റെ നായികയായുളള നാട സര്‍വ്വബൌമയാണ് അനുപമയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിലാണ് നടി ഒടുവിലായി അഭിനയിച്ചിരുന്നത്. തമിഴില്‍ ധനുഷിന്റെ നായികയായി കൊടി എന്ന ചിത്രത്തിലും അനുപമ പരമേശ്വരന്‍ അഭിനയിച്ചിരുന്നു.