മലയാള സിനിമ സീരിയല്‍ രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന നടിയാണ് അനു ജോസഫ്. സിനിമയിലും സീരിയലിലും ഒരുപിടി നല്ല വേഷങ്ങളില്‍ തിളങ്ങിയ താരം മിനിസ്‌ക്രീന്‍ സജീവയാണ്. കൈരളി ടിവിയിലെ പുട്ടും കട്ടനും എന്ന പരിപാടിയിലാ് ഇപ്പോള്‍ താരം എത്തുന്നത്. കാര്യം നിസ്സാരം എന്ന രസകരമായ പരമ്പരയിലെ അഡ്വ സത്യഭാമയായിട്ടാണ് താരം ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ ഇപ്പോൾ ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ നടിയുടെ വീഡിയോ വൈറലാവുകയാണ്
അടുത്തിടെ ഫ്ലവേഴ്സിലെ ഒരു കോടി പരിപാടിയിൽ പങ്കെടുക്കാനെത്തിയ താരം താനിപ്പോഴും വിവാഹിതയാകാത്തതിന്റെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. 'പ്രണയമൊക്കെ സംഭവിച്ചിട്ടുണ്ട്. പക്ഷെ ഒന്നും വിവാഹത്തിലേക്ക് എത്തിയില്ല. ചില സാഹചര്യങ്ങൾ കൊണ്ട് പിരിഞ്ഞതാണ്. പിരിയാൻ വേണ്ടിയല്ലല്ലോ പ്രണയിക്കുന്നത്. ഒന്നിനെ കുറിച്ചും പ്ലാനിങ്ങില്ല. നടക്കുമ്പോൾ നടക്കട്ടെ എന്ന് ചിന്തിക്കും. ഞാൻ പ്ലാൻ ചെയ്തത് നടക്കാറില്ല. വീട്ടിൽ നിന്നും നല്ല പ്രഷറുണ്ട്. അമ്മയുടെ ഏറ്റവും വലിയ ടെൻഷനും ഞാനാണ്. ഒരിക്കൽ അമ്മയ്ക്ക് അറ്റാക്ക് വന്നിരുന്നു. അതിന് ശേഷം അമ്മ ചോദിച്ചിരുന്നു എന്റെ അവസ്ഥ കണ്ടിട്ടെങ്കിലും നിനക്ക് വിവാഹം കഴിച്ചൂടെ എന്ന്. സമയത്ത് നടക്കുമെന്ന് പറയുമ്പോൾ മൂക്കിൽ പല്ല് വന്നിട്ടാണോ എന്ന് ചോദിക്കും' അനു ജോസഫ് പറയുന്നു.
സ്‌കൂളിൽ പഠിച്ചത് മുതൽ വിവാഹത്തെ കുറിച്ച് വരെ നടി ഇതിലൂടെ വെളിപ്പെടുത്തി. ആദ്യമായി സബ്ജില്ല കലോത്സവത്തിന് കലാതിലകപ്പട്ടം തനിക്ക് ലഭിച്ചു. 8 ഐറ്റത്തിൽ പങ്കെടുത്തു, എല്ലാത്തിലും ഒന്നാം സ്ഥാനമായിരുന്നു. എങ്കിലും പിന്നീട് ഒരു പോയിന്റ് വ്യത്യാസത്തിൽ മറ്റൊരു കുട്ടിയ്ക്ക് അത് കൊടുക്കേണ്ടി വന്നു. സ്‌കൂളിലേക്ക് വലിയ അഭിമാനത്തോടെയാണ് ഞാൻ ട്രോഫിയുമായി പോയത്. പക്ഷേ അത് തിരിച്ച് കൊടുക്കേണ്ടി വന്നതോടെ ജീവിതത്തിൽ ഒരുപാട് സന്തോഷിക്കുകയും അതേപോലെ തന്നെ വിഷമിക്കുകയും ചെയ്ത സംഭവമാണിതെത് താരം പറഞ്ഞു.