മോഹൻലാലിന്റെ നായിക എന്ന് തന്നെ ഒരുകാലത്ത് വിശേഷിപ്പിച്ച നടിയാണ് നടി ഐശ്വര്യ. മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും തിളങ്ങാനുള്ള ഭാഗ്യം താരത്തിന് ലഭിച്ചു. അതുകൊണ്ടുതന്നെ സൗത്ത് ഇന്ത്യൻ പ്രേക്ഷകർക്കൊക്കെ തന്നെ സുപരിചിതയായ താരമാണ് ഐശ്വര്യ. ഇപ്പോഴിതാ തന്റെ ജീവിതം കീഴ്‌മേല്‍ മറിച്ച സംഭവത്തെക്കുറിച്ചും ജീവിതം തനിക്ക് പഠിപ്പിച്ചു തന്ന പാഠ ങ്ങളെക്കുറിച്ചുമൊക്കെ ഐശ്വര്യ മനസ് തുറക്കുകയാണ്. വീട്ടില്‍ നിന്നും ഇറങ്ങിയതാണ് എന്റെ ജീവിതം മാറ്റിയത്. അത് നടന്നതുകൊണ്ടാണ് ഞാന്‍ സിനിമയിലെത്തിയത്. ഇല്ലായിരുന്നുവെങ്കില്‍ എന്റെ ജീവിതം ഇങ്ങനെ ആകില്ലായിരുന്നു. ഞാന്‍ സന്തോഷത്തോടെ ജീവിക്കുമായിരുന്നു. അമ്മ എന്നെ സിനിമയില്‍ കൊണ്ടു വരുന്നതിന് എതിരായിരുന്നു. സിനിമയില്‍ അവസരം കിട്ടിയപ്പോള്‍ വീ്ട്ടില്‍ എതിര്‍പ്പായിരുന്നു. അങ്ങനെയാണ് ഞാനും പാട്ടിയും വീട്ടില്‍ നിന്നും ഇറങ്ങുന്നത്.
എപ്രില്‍ 17 1990യില്‍ നടന്ന സംഭവത്തിനാലാണ് എല്ലാം നടന്നത്. ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ നേരത്തെ പ്ലാന്‍ ചെയ്തത് പോലെ യുഎസില്‍ പോവുകയും ഫാമിലിയായി സെറ്റില്‍ഡ് ആവുകയും ചെയ്യുമായിരുന്നു. അന്ന് നടന്ന സംഭവത്തിനാല്‍ എനിക്ക് മുത്തശ്ശിയെ നോക്കേണ്ടി വന്നു. അവരെ ഇവിടെയിട്ടിട്ട് യുഎസില്‍ പോകാന്‍ പറ്റില്ലായിരുന്നു എനിക്ക്. ഇവിടെയും അവരെ ഒറ്റയ്ക്ക് വിടാന്‍ പറ്റില്ല. അതിനാല്‍ സിനിമയില്‍ തുടരേണ്ട സാഹചര്യം വന്നു ചേരുകയായിരുന്നുവെന്നാണ് ഐശ്വര്യ പറയുന്നത്. അല്ലാത്ത പക്ഷം തനിക്ക് സിനിമ താല്‍പര്യമില്ലായിരുന്നുവെന്നും വക്കീലാകാനായിരുന്നു ആഗ്രഹമെന്നും താരം പറയുന്നുണ്ട്. നമ്മുടെ വിധിയുടെ നിയന്ത്രണം നമ്മുടെ കയ്യിലാണ്. കാരണം ഞാന്‍ എല്ലാം ഉപേക്ഷിച്ച് പോകാനിരുന്നത്. ഇല്ല റോള്‍ ചെയ്യാന്‍ താല്‍പര്യമില്ല ഞാന്‍ പോവുകയാണ് എന്ന് പറഞ്ഞിട്ട് പോയിട്ടിട്ടുണ്ടാകണം. ഒരു നിമിഷത്തില്‍ ഉണ്ടാകുന്ന, ആലോചിക്കാതെയുള്ള തീരുമാനം പിന്നെ മറ്റൊരു തരത്തില്‍ തിരിച്ചടിക്കുകയാണെന്നാണ് ഐശ്വര്യ പറയുന്നത്.
ഞാന്‍ ഭയങ്കര അഡാപ്പ്റ്റീവാണ്. സാഹചര്യം അനുസരിച്ച് മാറാനാകും. എന്തെങ്കിലും വലിയ പ്രശ്‌നമുണ്ടാകുമ്പോള്‍ എല്ലാവരും പേടിച്ചു നില്‍ക്കുമ്പോഴും എനിക്ക് പെട്ടെന്ന് തന്നെ അതില്‍ യുക്തിപരമായി ചിന്തിച്ച് പെട്ടെന്ന് തീരുമാനം എടുക്കാനാകും. ജീവിതത്തിലെ മോശം അനുഭവങ്ങളാണ് കുറേക്കൂടി നല്ല വ്യക്തിയാകാന്‍ പഠിപ്പിച്ചതെന്നും താരം പറയുന്നു. തനിക്ക് ഒരു കുറ്റബോധവുമില്ലെന്നും താരം പറയുന്നു. പണം കൈയിലില്ലെങ്കില്‍ എല്ലാ സുഹൃത്തുക്കളും ഇട്ടിട്ട് പോകും. പണം കൈയ്യില്‍ വരുന്നതും എല്ലാവരും പെട്ടെന്ന് ഓടി വന്ന് ഒട്ടും. കാശിനെ ആസ്പദമാക്കി വന്ന സൗഹൃദങ്ങള്‍ നല്ലതാണെന്ന് നമുക്ക് ചിലപ്പോള്‍ തോന്നും. പക്ഷെ അങ്ങനെയല്ലെന്നാണ് താരം പറയുന്നത്. നമ്മളുടെ പക്കല്‍ കാശുള്ളപ്പോള്‍ അവരും നമ്മളുടെ കൂടെ എന്നും ആഘോഷിക്കാനുണ്ടാകും. പക്ഷെ നമ്മളുടെ കരിയര്‍ മോശമാകുമ്പോള്‍ കാശില്ലാതാകുമ്പോള്‍ അവര്‍ പോകും. അത് എനിക്ക് ജീവിതം പഠിപ്പിച്ച പാഠമാണ്.
ഔട്ട് ഡോര്‍ ഷൂട്ടിംഗിന് പോകുന്നതിന് മുമ്പ് കാമുകന്മാരെ ബെസ്റ്റ് ഫ്രണ്ടിന് പരിചയപ്പെടുത്തി കൊടുക്കരുതെന്നും ഐശ്വര്യ പറയുന്നത്. ബെസ്റ്റ് ഫ്രണ്ട് എന്ന് കരുതിയ അവള്‍ എന്ത് വൃത്തികേടാണ് ചെയ്യുന്നതെന്നും താരം പറയുന്നു. രണ്ടു പേരും വൃത്തികെട്ടവരാണന്നും താരം പറയുന്നു. ഈ ഇന്‍ഡസ്ട്രിയ്ക്ക് പകരം മറ്റെവിടെ പോയിരുന്നാലും താന്‍ ജീവിതത്തില്‍ വിജയിക്കുമായിരുന്നുവെന്നാണ് താരം സിനിമയെക്കുറിച്ച് പറയുന്നത്. സിനിമയില്‍ അധിക്ഷേപങ്ങള്‍ രൂപത്തില്‍ തുടങ്ങുന്നുവെന്നാണ് താരം പറയുന്നത്. നീ നിന്റെ അമ്മയെ പോലെ സുന്ദരിയല്ലല്ലോ എന്ന് പറയും. എപ്പോഴും താരതമ്യം ചെയ്യും. എല്ലാ സ്റ്റാര്‍ കിഡ്‌സിനും അവരുടെ അച്ഛനും അമ്മയും ചെയ്തത് തന്നെ ചെയ്താല്‍ വിജയിക്കാനാകില്ലെന്നും അത് മറ്റെന്തെങ്കിലും ചെയ്യണമെന്നുമാണ് താരം പറയുന്നത്. താരങ്ങളുടെ മക്കള്‍ക്ക് എന്‍ട്രി ലഭിക്കാന്‍ എളുപ്പമായിരിക്കും, എന്നാല്‍ തുടര്‍ന്ന് പോകാന്‍ സാധിക്കില്ലെന്നും താരം പറയുന്നു.