Latest News

നല്ല സുഹൃത്ത് ആണെങ്കിലും സുരേഷ് ഗോപി പെട്ടെന്ന് ദേഷ്യപ്പെടും; ഞങ്ങൾ തമ്മില്‍ ഒരുപാട് ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടായിട്ടുണ്ട്: ഷാജി കൈലാസ്

Malayalilife
നല്ല സുഹൃത്ത് ആണെങ്കിലും സുരേഷ് ഗോപി പെട്ടെന്ന് ദേഷ്യപ്പെടും; ഞങ്ങൾ  തമ്മില്‍ ഒരുപാട് ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടായിട്ടുണ്ട്: ഷാജി കൈലാസ്

മലയാള സിനിമയിലെ ഒരു സം‌വിധായകനാണ് ഷാജി കൈലാസ്. മികവുറ്റ ആക്ഷൻ ചിത്രങ്ങൾ ഒരുക്കുന്നതിൽ പ്രഗത്ഭനാണ് ഇദ്ദേഹം.കമ്മീഷണർ,മാഫിയ,നരസിംഹം,വല്യേട്ടൻ തുടങ്ങിയവ ഇദ്ദേഹം സംവിധാനം ചെയ്ത എക്കാലത്തെയും ബോക്സ് ഓഫീസ് ഹിറ്റ് ചിത്രങ്ങളാണ്. എന്നാൽ ഇപ്പോൾ സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞ് സംവിധായകന്‍ ഷാജി കൈലാസ് രംഗത്ത് എത്തിയിരിക്കുകയാണ്. നല്ല സുഹൃത്ത് ആണെങ്കിലും സുരേഷ് ഗോപി പെട്ടെന്ന് ദേഷ്യപ്പെടും. തങ്ങള്‍ തമ്മില്‍ ഒരുപാട് ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടായിട്ടുണ്ട്. തന്റെ അടുത്ത് അത്രയും സ്വാതന്ത്ര്യം ഉള്ളതു കൊണ്ടാണ് അത് എന്നാണ് ഷാജി കൈലാസ് പറയുന്നത്.

നല്ല സുഹൃത്താണ്, വളരെ ഇന്നസെന്റ് ആണ്.. എന്തെങ്കിലും പറഞ്ഞാല്‍ പെട്ടെന്ന് മുഖം മാറും, മൂഡ് ഔട്ട് ആകും, അതൊക്കയുണ്ട്. പക്ഷെ അതൊക്കെ പത്തു മിനിറ്റിനുള്ളില്‍ മാറും. ഇഷ്ടം പോലെ പിണക്കങ്ങളും ഇണക്കങ്ങളും ഉണ്ടായിട്ടുണ്ട്. ഓരോ ചെറിയ പ്രശ്‌നങ്ങള്‍..
ഒരു കൂളിംഗ് ഗ്ലാസ് കൊടുത്തില്ല, ആരോ കറക്ടായിട്ട് വന്നില്ല, കോസ്റ്റിയൂമിന്റെ പേരില്‍ എന്നൊക്കെ പറഞ്ഞ് കുഴപ്പമുണ്ടാവും. പക്ഷെ അതൊക്കെ പറഞ്ഞ് പിന്നെ അങ്ങ് മറന്നു പോകും. കാരണം നിഷ്‌ക്കളങ്കനായിരുക്കുമ്പോഴല്ലേ പെട്ടെന്ന് പിണങ്ങുന്നത്.

പിന്നെ അദ്ദേഹത്തിന് കൂടുതല്‍ സ്വാതന്ത്ര്യം എന്റെയടുത്ത് ഉള്ളതു കൊണ്ടും, ‘നീ എന്താടാ അതൊക്കെ നോക്കാത്തത്’ എന്നൊക്കെ പറയും. ഡയറക്ടറും ആക്ടറും ആയിട്ടല്ല ഞങ്ങള്‍ രണ്ടു പേരും നിന്നത്. ജീവിതത്തില്‍ കിട്ടിയ നല്ലൊരു സുഹൃത്ത്. ഞാന്‍ കല്യാണം കഴിക്കുമ്പോഴും എന്റെ കൂടെ ഉണ്ടായി എന്നാണ് ഷാജി കൈലാസ് കാന്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Actor shaji kailas words about suresh gopi character

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES