മലയാള സിനിമ ആസ്വാദകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് ജാഫര്‍ ഇടുക്കി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ നിരവധി ചിത്രങ്ങളില്‍ അഭിനയിക്കാറുണ്ടെങ്കില്‍ താന്‍ സിനിമകള്‍ കാണാറില്ലെന്ന് ജഫാർ തുറന്ന് പറയുകയാണ്. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പതിനാറ് വര്‍ഷങ്ങളായി താന്‍ തിയേറ്ററില്‍ പോയി സിനിമ കണ്ടിട്ടെന്നും പഴയ ചിത്രങ്ങള്‍ കാണാറുണ്ടെന്നും നടന്‍ പറഞ്ഞു. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ പുതിയ ചിത്രം ‘ഹെവന്‍’കാണാന്‍ ശ്രമിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘പതിനാറ് വര്‍ഷമായി സിനിമ കാണാറില്ല. ‘ഹെവന്‍’ കാണാന്‍ പരിശ്രമിക്കും. ഹെവന്റെ റിലീസിന് അന്ന് മറ്റൊരു സിനിമയുടെ ഷൂട്ടിങ് ഉണ്ട്. അതുകൊണ്ട് ഉറപ്പ് പറയാന്‍ പറ്റില്ല. കാണാന്‍ ശ്രമിക്കും. ഞങ്ങള്‍ മൂന്ന് പേര്‍ ഒരുമിച്ചായിരുന്നു പണ്ട് സിനിമ കണ്ട്കൊണ്ടിരുന്നത്. ഞാന്‍, ജേഷ്ഠന്‍, എന്റെ ഒരു പെങ്ങളൂട്ടി. അവള്‍ 11വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടു. അവളുടെ വിവാഹ ശേഷം ഞങ്ങള്‍ ചെതറി. പിന്നെ സിനിമ കണ്ടിട്ടില്ല. ഇടക്ക് ഒരു മൂന്ന് സിനിമകള്‍ കണ്ടു. അവിടെയും ഇവിടെയും ഒക്കെയായി. അതു വലിച്ച് കേറ്റിക്കൊണ്ടുപോയി. വേറൊരു പ്രശ്നവും അല്ല. തിയേറ്ററില്‍ പോവില്ല. വീട്ടിലിരുന്ന് പഴയ സിനിമകള്‍ കാണും’ -ജാഫര്‍ ഇടുക്കി.
2007-ൽ പുറത്തിറങ്ങിയ കയ്യൊപ്പ് എന്ന ചിത്രത്തിലൂടെ തന്റെ കരിയർ ആരംഭിച്ച ജാഫർ ഇടുക്കി നൂറിലധികം ടൈറ്റിലുകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം മോളിവുഡിലെ ഒട്ടുമിക്ക അഭിനേതാക്കളുമായും സഹനടനുമായിരുന്നു. ബ്രോ ഡാഡി, ഭീഷ്മ പർവ്വം, ചുരുളി എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമകൾ. ചെറിയ വേഷങ്ങൾ പോലും വെത്യസ്തമായി അവതരിപ്പിക്കുന്ന ജാഫർ മിമിക്രി രംഗത്ത് നിന്നാണ് വെള്ളിത്തിരയിൽ എത്തിയത്.