Latest News

ശാസ്ത്രം നിങ്ങളുടെ നന്ദി പ്രതീക്ഷിച്ച് പ്രവർത്തിക്കുന്ന ഒരു ഇടമല്ല; ശാസ്ത്രത്തിന് നന്ദി പറയാൻ തുടങ്ങുന്ന സമയം മുതൽ അത് മറ്റൊരു മതമായി മാറും; കുറിപ്പ് പങ്കുവച്ച് ഹരീഷ് പേരടി

Malayalilife
topbanner
ശാസ്ത്രം നിങ്ങളുടെ നന്ദി പ്രതീക്ഷിച്ച് പ്രവർത്തിക്കുന്ന ഒരു ഇടമല്ല; ശാസ്ത്രത്തിന് നന്ദി പറയാൻ തുടങ്ങുന്ന സമയം മുതൽ അത് മറ്റൊരു മതമായി മാറും; കുറിപ്പ് പങ്കുവച്ച് ഹരീഷ് പേരടി

ലയാളികള്‍ക്ക് ഏറെ സുപരിചിതനായ നാടക, ചലചിത്ര, മിനിസ്‌ക്രീന്‍ നടനാണ് ഹരീഷ് പേരടി.സിബി മലയില്‍ സംവിധാനം ചെയ്ത ആയിരത്തിലൊരുവന്‍ എന്ന ചിത്രത്തിലൂടെയാണ് താരം വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് നിരവധി അവസരങ്ങളായിരുന്നു താരത്തെ  തേടി എത്തിയത്. എന്നാൽ ഇപ്പോൾ ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമായ ദി ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' എന്ന  സിനിമയെ പരോക്ഷമായി വിമർശിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. 


ഹരീഷ് പേരാടിയുടെ കുറിപ്പിലൂടെ ...

ശാസ്ത്രം നിങ്ങളുടെ നന്ദി പ്രതീക്ഷിച്ച് പ്രവർത്തിക്കുന്ന ഒരു ഇടമല്ല...ശാസ്ത്രത്തിന് നന്ദി പറയാൻ തുടങ്ങുന്ന സമയം മുതൽ അത് മറ്റൊരു മതമായി മാറും...അതുകൊണ്ട് ശാസ്ത്രത്തെ വെറുതെ വിടുക...ശാസ്ത്രത്തിന് ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട് ...ജനിക്കാനിരിക്കുന്ന കുട്ടികൾ മതം ഏത്? എന്ന ചോദ്യത്തിന്റെ കോളത്തിൽ ശാസ്ത്രം എന്നെഴുതിയാൽ ശാസ്ത്രം ശാസ്ത്രമല്ലാതാവും...നിങ്ങൾക്ക് നന്ദി പറഞ്ഞേ ശ്വാസം കിട്ടുകയുള്ളുവെങ്കിൽ നിങ്ങളുടെതായ ഒരു സംഭാവനയുമില്ലാതെ നിങ്ങളെ ഈ ഭൂമിയിൽ എത്തിച്ച നിങ്ങളെ നിങ്ങളാവാൻ സഹായിച്ച ബീജത്തിനും ഗർഭപാത്രത്തിനും നന്ദി പറയുക...അപ്പോൾ ശാസ്ത്രത്തിനുപോലും നിങ്ങളോട് ഒരു ബഹുമാനം തോന്നും...അല്ലെങ്കിൽ നമ്മളുണ്ടാക്കിയ ഭരണഘടനക്കും നിയമത്തിനും നന്ദി പറയുക...ശാസ്ത്രം വിശ്വാസമല്ല പുതിയ ആചാരങ്ങൾ ഉണ്ടാക്കാതിരിക്കുക...

 

ശാസ്ത്രം നിങ്ങളുടെ നന്ദി പ്രതീക്ഷിച്ച് പ്രവർത്തിക്കുന്ന ഒരു ഇടമല്ല...ശാസ്ത്രത്തിന് നന്ദി പറയാൻ തുടങ്ങുന്ന സമയം മുതൽ അത്...

Posted by Hareesh Peradi on Friday, January 22, 2021

 

Actor hareesh peradi fb post about the movie the great indian kitchen

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES