Latest News

നടൻ ബാബുരാജ് വഞ്ചനാക്കേസിൽ അറസ്റ്റിൽ; കേസ് റിസോർട്ട് പാട്ടത്തിന് നൽകി പണം തട്ടിയതിന്; മകൻ്റെ വിവാഹത്തിന്നു പിന്നാലെ അറസ്റ്റ്

Malayalilife
നടൻ ബാബുരാജ് വഞ്ചനാക്കേസിൽ അറസ്റ്റിൽ; കേസ് റിസോർട്ട് പാട്ടത്തിന് നൽകി പണം തട്ടിയതിന്; മകൻ്റെ വിവാഹത്തിന്നു പിന്നാലെ അറസ്റ്റ്

വഞ്ചനാക്കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരയാപ്പോൾ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഉച്ചയ്ക്ക് 12 30 തോടെയാണ് താരം അടിമാലി സ്റ്റേഷനിൽ എത്തിയത്. താമസിയാതെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധകളും പൂർത്തിയാക്കി. താമസിയാതെ ദേവികുളം കോടതിയിൽ ഹാജരാക്കും. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിനു നൽകി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകുകയും ചോദ്യം ചെയ്യലിന് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ആനവിരട്ടി കമ്പി ലൈനിൽ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട് കോതമംഗലം സ്വദേശിക്ക് പാട്ടത്തിന് നൽകിയതു സംബന്ധിച്ചാണ് കേസ്.

ഇപ്പോഴത്തെ അവസ്ഥയിൽ നടനെ ജാമ്യത്തിൽ വിട്ടയച്ചേക്കും. കോതമംഗലം സ്വദേശി അരുൺ കുമാറാണ് ബാബുരാജിനെതിരെ പരാതി നൽകിയിരുന്നത്. ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട് 2020 ജനുവരിയിൽ അരുൺ കുമാറിന് പാട്ടത്തിന് നൽകിയിരുന്നു. കരുതൽ ധനമായി താരം 40 ലക്ഷം രൂപ വാങ്ങി. എന്നാൽ റിസോർട്ടിരിക്കുന്ന സ്ഥലത്തിന്റെ പട്ടയം സാധുവല്ലാത്തതിനാൽ അരുൺ കുമാറിന് സ്ഥാപന ലൈസൻസ് ലഭിക്കാതെ വരികയായിരുന്നു. താൻ കരുതൽധനമായി നൽകിയ 40 ലക്ഷം രൂപ മടക്കിനൽകണമെന്ന് കാട്ടിയായിരുന്നു കോതമംഗലം സ്വദേശിയുടെ പരാതി.

നിലവിൽ ബാബുരാജിന് മുൻകൂർജാമ്യം ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാവണം,ഒരു മാസത്തേയ്ക്ക് എല്ലാ ശനിയാഴ്ചയും സ്റ്റേഷനിൽ എത്തണം,നേരിട്ടോ അല്ലാതെയോ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, ജാമ്യം നിലനിൽക്കെ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് തുടങ്ങിയവയാണ് പ്രധാന ജാമ്യ വ്യവസ്ഥകൾ.

അടിമാലി പൊലീസ് രണ്ട് തവണ നോട്ടീസ് നൽകി ബാബുരാജിനെ വിളിപ്പിച്ചെങ്കിലും അസൗകര്യം അറയിച്ച് അവധി അപേക്ഷ നൽകുകയായിരുന്നു.തുടർന്നാണ് ബാബുരാജ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. ഈ ഹർജ്ജിയിലാണ് താരത്തിന് അനുകൂല വിധി ലഭിച്ചത്. മൂന്നാർ ആനവിരട്ടി കമ്പിലൈൻ ഭാഗത്ത് 22 കെട്ടിടങ്ങൾ ഉൾപ്പെടുന്നതാണ് നടൻ നടത്തിവന്നിരുന്ന വൈറ്റ് മിസ്റ്റ് മൗണ്ടൻ ക്ലബ്ബ് എന്ന സ്ഥാപനം.

ഇതിൽ 5 കെട്ടിടങ്ങൾക്ക് മാത്രമാണ് പള്ളിവാസൽ പഞ്ചായത്ത് നമ്പറിട്ട് നൽകിയിരുന്നത്. സ്ഥലത്തിന്റെ പട്ടയം നിലവിലെ ചട്ടങ്ങൾപ്രകാരം നൽകിയിട്ടുള്ളതല്ലന്ന് വ്യക്തമായ സാഹചര്യത്തിൽ റവന്യൂവകുപ്പ് ഇവിടെ നിന്നും ഒഴിയണമെന്ന് ആവശ്യപ്പെട്ട് റിസോർട്ട് നടത്തിപ്പുക്കാർക്ക് നോട്ടീസും നൽകിയിരുന്നു. ഈ സാഹചര്യം നിലനിൽക്കെ 2020 ഫെബ്രുവരി 26-ന് 40 ലക്ഷം രൂപ ഡിപ്പോസിറ്റും മാസം 3 ലക്ഷ രൂപ വാടകയും പ്രകാരം റിസോർട്ടിന്റെ നടത്തിപ്പ് മാർച്ച് 15 മുതൽ തനിക്ക് നൽകാമെന്ന് കാണിച്ച് ബാബുരാജ് കരാർ തയ്യാറാക്കിയെന്നും ഇതിൻപ്രകാരം രണ്ടുഗഡുക്കളായി താൻ 40 ലക്ഷം രൂപ നൽകിയെന്നും അരുൺകുമാർ പറയുന്നു. കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് കരാർ പ്രകാരം കാര്യങ്ങൾ മുന്നോട്ട് പോയില്ല.ഇതെത്തുടർന്ന് താൻ നൽകിയ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ബാബുരാജിന് നോട്ടീസ് അയച്ചിരുന്നു.

എന്നാൽ പണം തിരികെ നൽകാൻ നടൻ തയ്യാറായില്ല. ഇതേ തുടർന്ന് അരുൺകുമാർ കോടതിയെ സമീപിക്കുകയായിരുന്നു.2018-ലും 2020-ലും രണ്ടുതവണ റവന്യൂവകുപ്പ് കുടി ഒഴിപ്പിക്കൽ നോട്ടീസ്‌നൽകിയിരുന്നെന്നും ഇതും മറച്ചുവച്ചാണ് ബാബുരാജ് താനുമായി കരാറിൽ ഏർപ്പെട്ടതെന്നും അരുൺകുമാർ പറയുന്നു.

Read more topics: # ബാബുരാജ്
Actor Baburaj got arrested

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES