വില്ലൻ വേഷങ്ങളിലൂടെ ഏവർക്കും സുപരിചിതനായ താരമാണ് നടൻ അബുസലിം. അവിചാരിതമായിട്ടാണ് താരം സിനിമയിലേക്ക് എത്തപ്പെട്ടത് എങ്കിൽ കൂടിയും കൈനിറയെ അവസരങ്ങളായിരുന്നു താരത്തെ തേടി സിനിമ മേഖലയിൽ നിന്നും ലഭിച്ചിരുന്നത്. മണി സ്വാമിയുടെ ചിത്രത്തിലൂടെയാണ് അബു സലിം സിനിമയില്‍ എത്തുന്നത്. മലയാളത്തിന് പുറമെ തെന്നിന്ത്യൻ ഭാഷ ചിത്രങ്ങളിൽ എല്ലാം തന്നെ സജീവമായിരുന്നു. സീരിയസ് കഥാപാത്രങ്ങൾക്ക് പുറമെ കോമഡി കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് താരം തെളിയിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ താരം തന്റെ സിനിമ ജീവിതത്തെക്കുറിച്ച് പറയുകയണ് അബു.
ചെയ്യുന്ന സിനിമകളിലൊക്കെ എന്തെങ്കിലും ക്രിട്ടിക്കലായിട്ടുള്ള ഒരു സിറ്റ്വേഷനിലായിരിക്കും ഞാനെത്തുക. അതുകൊണ്ട് തന്നെ എന്റെ കഥാപാത്രം പെട്ടെന്ന് ശ്രദ്ധിക്കപ്പെടും, ആ ഒരു ഭാഗ്യമുണ്ടെനിക്ക്. അമൽ നീരദുമായി വളരെ നാളായിട്ടുള്ള ബന്ധമാണ്, അന്ന് തന്നെ പുള്ളി പറയും ചേട്ടന് വേഷം തരും അത് ചെറിയ വേഷമായിരിക്കില്ലെന്ന്. ശിവൻകുട്ടി എന്ന കഥാപാത്രം എന്നെ മനസിൽ കണ്ടുകൊണ്ടാണ്എഴുതിയതെന്ന് തിരക്കഥാകൃത്തും പറഞ്ഞിരുന്നു,’ അബു സലിം പറഞ്ഞു.ചെയ്യുന്ന കഥാപാത്രങ്ങൾക്ക് എത്ര സ്‌ക്രീൻ പ്രസൻസുണ്ടെന്ന് നോക്കാറില്ലെന്നും ഏത് റോളും ചെയ്യുമെന്നും പറയുകയാണ് താരം. റോളിന്റെ വലുപ്പമൊന്നും എനിക്ക് പ്രശ്‌നമല്ല. ഏത് റോളായാലും ഞാൻ ചെയ്തിരിക്കും. ഏത് കഥാപാത്രം കിട്ടിയാലും അത് ചെറുതോ വലുതോ ഇത്ര സീനോ അങ്ങനെയൊന്നും ഞാൻ നോക്കാറില്ല. നമുക്ക് തരുന്ന വേഷം ചെയ്ത് ആ ക്യരക്ടറിനെ വിജയിപ്പിക്കണം.
ഞാൻ ചെയ്ത കഥാപാത്രത്തോട് ദേഷ്യം തോന്നുന്നുണ്ടെങ്കിൽ അതാണ് ആക്ടിങിന്റെ വിജയം. പണ്ടൊക്കെ എന്നെ സിനിമയിൽ കാണുമ്പോൾ അടിക്കെടാ അവനെ എന്നൊക്കെ ആളുകൾ പറയും. ഒരു ആർട്ടിസ്റ്റിന് ഏറ്റവും കൂടുതൽ പെർഫോം ചെയ്യാൻ പറ്റുന്നത് വില്ലൻ കഥാപാത്രങ്ങളെ ചെയ്യുമ്പോഴാണ്. ഞങ്ങളെ പോലെ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ കോമഡി റോളുകൾ ചെയ്താൽ ആളുകൾക്ക് പെട്ടെന്ന് ഇഷ്ടപ്പെടും,’ അദ്ദേഹം പറയുന്നു.