Latest News

ലീല, ചേട്ടായീസ് എന്നീ സിനിമകള്‍ക്ക് ശേഷം നടന്‍ ബിജു മേനോന്‍ പാടിയ ഗാനം പുറത്തിറങ്ങി; നിന്നെയൊന്ന് കാണാനായി... വീണ്ടും പാടിത്തകര്‍ത്ത് ബിജു മേനോന്‍

Malayalilife
 ലീല, ചേട്ടായീസ് എന്നീ സിനിമകള്‍ക്ക് ശേഷം നടന്‍ ബിജു മേനോന്‍ പാടിയ ഗാനം പുറത്തിറങ്ങി; നിന്നെയൊന്ന് കാണാനായി... വീണ്ടും പാടിത്തകര്‍ത്ത് ബിജു മേനോന്‍

ണ്ട് സിനിമകള്‍ക്ക് ശേഷം നടന്‍ ബിജു മേനോന്‍ ഗായകനാകുന്ന പുതിയ ഗാനം പുറത്തിറങ്ങി. തന്റെ ആനക്കള്ളന്‍ എന്ന സിനിമയ്ക്കു വേണ്ടിയാണ് ബിജു മേനോന്‍ വീണ്ടും പിന്നണി ഗായകനായി പാടിയത്. നാദിര്‍ഷയാണ് ചിത്രത്തിന്റെസംഗീതസംവിധായകന്‍. സുരേഷ് ദിവാകര്‍ സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ സപ്ത രംഗ്‌സിനിമാസാണ്. രാജീവ് ആലുങ്കല്‍, ഹരി നാരായണന്‍ എന്നിവരുടേതാണ് വരികള്‍. പി ജയചന്ദ്രന്‍, ചിത്ര, മധു ബാലകൃഷ്ണന്‍, അഫ്‌സല്‍ തുടങ്ങിയവരാണ് മറ്റുഗാനങ്ങള്‍ആലപിച്ചിരിക്കുന്നത്.

ഷംന കാസിമും അനുശ്രീയും നായികമാരാകുന്ന ചിത്രത്തില്‍ സിദ്ധിഖ്, ഇന്ദ്രന്‍സ്, സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ധര്‍മ്മജന്‍, ഹരീഷ് കണാരന്‍, കൈലാഷ്, ബാല, സരയു, പ്രിയങ്ക, ബിന്ദു പണിക്കര്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നു. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞയാഴ്ച പുറത്തിറങ്ങി. ഛായാഗ്രഹണം ആല്‍ബിയും എഡിറ്റിംഗ് ജോണ്‍കുട്ടിയും നിര്‍വഹിക്കുന്നു.
      

Aanakkallan,Ninneyonnu Kananayi ,Official Video Song, Biju Menon

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക