2006-ൽ പുറത്തിറങ്ങിയ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെ മലയാള സിനിമ മേഖലയിലേക്ക് ചുവട് വച്ച താരമാണ് പാർവ്വതി തിരുവോത്ത്. തുടർന്ന് നിരവധി നല്ല കഥാപാത്രങ്ങൾ ആയിരുന്നു താരത്തെ തേടി എത്തിയത്. എന്നാൽ ഇപ്പോൾ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യവുമായി സിപിഐഎം ഉള്‍പ്പെടെ ഒരു പാര്‍ട്ടിയും തന്നെ സമീപിച്ചിട്ടില്ലെന്നും മത്സരിക്കുന്ന കാര്യം എവിടെയും താന്‍ പറഞ്ഞിട്ടില്ലെന്നും വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് വെളിപ്പെടുത്തി കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് നടി പാര്‍വ്വതി തിരുവോത്ത്
വാസ്തവവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഇത്തരം വാര്‍ത്തകള്‍ നല്കുന്നത് ലജ്ജാവഹമാണ്. ഒരു പാര്‍ട്ടിയും എന്നെ സമീപിച്ചിട്ടുമില്ല, മത്സരത്തെക്കുറിച്ച് ഞാന്‍ ഒരിക്കലും ഒന്നും പറഞ്ഞിട്ടുമില്ല. ഇതില്‍ ഒരു തിരുത്തല്‍ ആവശ്യപ്പെടുന്നു. ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തെക്കുറിച്ച് ഈയിടെ പാര്‍വതി നടത്തിയ പ്രതികരണം സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. കര്‍ഷകര്‍ ചോദിക്കുന്നത് അവരുടെ ജീവിതത്തിന്റെ അടിസ്ഥാനകാര്യങ്ങളാണെന്നും ആ ജീവനമാര്‍ഗ്ഗം അവരില്‍ നിന്ന് കട്ടെടുക്കരുതെന്നും പാര്‍വ്വതി തിരുവോത്ത് പറഞ്ഞു.
മറ്റ് രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ നിന്നെല്ലാം ഭിന്നമായി അവരുടെ ജീവിതത്തിന് വേണ്ടിയാണ് കര്‍ഷകര്‍ സമരം ചെയ്യുന്നതെന്ന സവിശേഷത കൂടി ഈ പ്രക്ഷോഭത്തിനുണ്ട് . ഇങ്ങനെയൊരു സമരം ഗൂഢാലോചനയാണെന്ന് പറഞ്ഞ് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ഒരു സ്ഥിരം തന്ത്രമാണെന്ന് വിമര്‍ശിച്ചുകൊണ്ട് താരം കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. ഭയപ്പെടുത്തി പിന്തിരിപ്പിക്കുന്ന സ്ഥിരം തന്ത്രം തന്നെയാണ് ഈ സമരത്തിലും പ്രകടമാകുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ ശേഷം വെള്ളിത്തിരയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പാര്‍വ്വതിയുടെ പ്രതികരണം.