Latest News

കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്റെ മകള്‍; ബാംഗ്ലൂരുകാരി; നായികയായി തിളങ്ങി നില്‍ക്കെ ശരീരഭാരം 105 കിലോയിലെത്തി; ഒപ്പം പ്രണയ തകര്‍ച്ചയും; നടി നന്ദിനിയ്ക്ക് സംഭവിച്ചത്

Malayalilife
കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്റെ മകള്‍; ബാംഗ്ലൂരുകാരി; നായികയായി തിളങ്ങി നില്‍ക്കെ ശരീരഭാരം 105 കിലോയിലെത്തി; ഒപ്പം പ്രണയ തകര്‍ച്ചയും; നടി നന്ദിനിയ്ക്ക് സംഭവിച്ചത്

ടി നന്ദിനിയെ സിനിമാ ആരാധകര്‍ക്കു മുന്നില്‍ പരിചയപ്പെടുത്തുവാന്‍ വലിയ ആമുഖത്തിന്റെ ആവശ്യമില്ല. ചെയ്തുവച്ച ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ എന്നും ഓര്‍മ്മിക്കപ്പെടുന്ന നടിയാണ് അവര്‍. മോഹന്‍ലാലിന്റെ മുതല്‍ സുരേഷ് ഗോപിയുടെയും ജയറാമിന്റെയും കലാഭവന്‍ മണിയുടെയും എല്ലാം നായികയായി തിളങ്ങി നിന്ന നന്ദിനി ഇപ്പോള്‍ കാമറാ കണ്ണുകളില്‍ നിന്നും മാറി നില്‍ക്കുകയാണ്. സ്വകാര്യ ജീവിതത്തില്‍ സംഭവിച്ച ചില കാര്യങ്ങളാണ് നടിയെ ഇടക്കാലത്തേക്ക് സിനിമയില്‍ നിന്നും മാറ്റിനിര്‍ത്തിയത് എങ്കിലും പിന്നീടുള്ള തിരിച്ചു വരവ് അസാധ്യമാവുകയായിരുന്നു. വിവാഹം പോലും കഴിച്ചിട്ടില്ലാത്ത നന്ദിനി ഇപ്പോള്‍ 43 വയസുകാരിയാണ്.

ബാംഗ്ലൂര്‍ സ്വദേശിനിയാണ് നന്ദിനി. പിതാവ് ശിവശങ്കര്‍ സിദ്ധലിംഗപ്പ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനില്‍ ഡിപ്പോ മാനേജരായിരുന്നു. മാതാവ് ശ്രീലങ്കക്കാരിയും. തന്റെ പതിനേഴാം വയസിലാണ് ഏപ്രില്‍ 19 എന്ന ചിത്രത്തിലൂടെ നന്ദിനി സിനിമാ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടങ്ങോട്ട് നന്ദിനിയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. കൈനിറയെ ചിത്രങ്ങള്‍. ചുരുങ്ങിയ വര്‍ഷം കൊണ്ട് തന്നെ തമിഴിലെ സൂപ്പര്‍ നായികയായി നന്ദിനി മാറി. 150ഓളം ചിത്രങ്ങളില്‍ നന്ദിനി അഭിനയിച്ചെങ്കിലും അതില്‍ പതിനാറോളം മലയാള ചിത്രങ്ങള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. പക്ഷെ. അഭിനയിച്ചവയെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു.

ലേലം, അയാള്‍ കഥ എഴുതുകയാണ്, തച്ചിലേടത്ത് ചുണ്ടന്‍, നാറാണത്ത് തമ്പുരാന്‍, കരുമാടിക്കുട്ടന്‍, ശിവം, സുന്ദരപുരുഷന്‍, വജ്രം തുടങ്ങി ഇന്നും മലയാളികള്‍ നെഞ്ചിലേറ്റുന്ന ചിത്രങ്ങളിലെ നായികയായി തിളങ്ങാന്‍ നന്ദിനിയ്ക്ക് കഴിഞ്ഞു. അതു മാത്രമല്ല, ചെറിയ പ്രായത്തില്‍ തന്നെ മോഹന്‍ലാല്‍, സുരേഷ് ഗോപി, മമ്മൂട്ടി, ജയറാം, ബിജു മേനോന്‍, കലാഭവന്‍ മണി തുടങ്ങിയവരുടെ നായികയായി തിളങ്ങുവാനും സാധിച്ചു. തമിഴിലും മലയാളത്തിലും കന്നഡയിലും എല്ലാം ഓടിനടന്ന് അഭിനയിക്കുകയായിരുന്നു അന്ന് നന്ദിനി. ആഹാരം കഴിക്കാന്‍ പോലും നേരമുണ്ടായിരുന്നില്ല എന്നതാണ് സത്യം.

ഷൂട്ടിങ് തിരക്കുകളില്‍ വിശപ്പ് മാറാന്‍ ഗ്ലൂക്കോസ് വെള്ളമായിരുന്നു നന്ദിനി നിരന്തരം കുടിച്ചിരുന്നത്. എന്നാല്‍ അത് പിന്നീട് വിപരീതമായി ഫലിച്ചു. വിശപ്പ് കൂടി. എന്ത് കഴിച്ചാലും വിശപ്പ് മാറണം എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യാറുണ്ടായിരുന്നു. പക്ഷെ അത് പ്രോപ്പറായിരുന്നില്ല. അങ്ങനെ ശരിയായ രീതിയില്‍ അല്ലാത്ത ഭക്ഷണ രീതിയും വ്യായാമവും നന്ദിനിയുടെ ശരീരഭാരം ക്രമാതീതമായി ഉയര്‍ത്തി. 105 കിലോ വരെ എത്തിയിരുന്നു. പിന്നീട് വിശപ്പ് നിയന്ത്രിക്കുന്നതിന് ചികിത്സ വേണ്ടിവന്നു. തുടര്‍ന്നാണ് സിനിമയില്‍ നിന്നും കുറച്ചു കാലത്തേക്ക് മാറിനില്‍ക്കേണ്ടി വന്നത്.

മുഖത്ത് പ്രായം തോന്നാതിരിക്കാനും മുടി സംരക്ഷിക്കുന്നതിനുമെല്ലാമായി മരുന്നുകള്‍ കഴിക്കുന്നുണ്ട് ഇപ്പോള്‍. ശരീരഭാരം കുറഞ്ഞപ്പോഴാണ് സീരിയലിലൂടെ തിരിച്ചു വന്നത്. പിന്നീട് അവിടെ നിന്നും ബ്രേക്ക് എടുത്തു. അതിന് ശേഷം ചേച്ചി റോളുകളിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തി ഏതാനും സിനിമകള്‍ ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയത് മലയാളികളും ഏറെ ആഘോഷിച്ചതാണ്.

43 വയസുകാരിയായ നന്ദിനി ഇപ്പോഴും അവിവാഹിതയാണ്. ഒരു പ്രണയമുണ്ടായിരുന്നു. എന്നാല്‍ അത് ബ്രേക്കപ്പായി. നന്ദിനിയേക്കാള്‍ ആറു വയസിന് മൂത്ത വ്യക്തിയായിരുന്നു അത്. കരിയറില്‍ ശോഭിച്ചു നില്‍ക്കേ വിവാഹം കഴിക്കാന്‍ നന്ദിനിയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അദ്ദേഹത്തിന് കാത്തിരിക്കാനും പറ്റില്ല എന് അവസ്ഥ. തുടര്‍ന്നാണ് ആ പ്രണയം തകര്‍ന്നത്. തുടര്‍ന്ന് കുടുംബത്തില്‍ നിന്നു തന്നെ വിവാഹാലോചനകള്‍ വന്നുവെങ്കിലും കരിയര്‍ ഉപേക്ഷിച്ചുള്ള വിവാഹവും ജീവിതവും ഒന്നും നന്ദിനിയ്ക്ക് ചിന്തിയ്ക്കാന്‍ പോലും കഴിയുന്നതായിരുന്നില്ല.

ഇപ്പോള്‍ 21 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണിത ബാഗ്ലൂരിലെ വലിയ വീട്ടില്‍ നന്ദിനി തനിച്ചാണ്. സിനിമയില്‍ സജീവമായി നിന്ന കാലത്താണ് ബാഗ്ലൂരിലെ ഈ വീട് പണിതത്. അവിടെയുള്ള ഇന്റീരിയല്‍ വര്‍ക്കുകളും ഡിസൈനും എല്ലാം അമ്മയുടെ പ്ലാനിങ് ആയിരുന്നുവത്രെ. ചെന്നൈയില്‍ ഒരു കൂട്ടുകുടുംബമായിട്ടായിരുന്നു നടി താമസിച്ചിരുന്നത്. പ്രിയപ്പെട്ടവരെല്ലാം ഇപ്പോഴും അവിടെയാണ്. ഇടയ്ക്ക് ചെന്നൈയില്‍ നിന്ന് അമ്മയും വല്ലപ്പോഴും ചേട്ടനും കുടുംബവും വരും. അതിനപ്പുറംസിനിമാ തിരക്കുകളില്‍ നിന്നെല്ലാം മാറി ബാംഗ്ലൂരില്‍ സ്വസ്തമായി ജീവിച്ചുവരികയാണ് നടിയിപ്പോള്‍.


 

Read more topics: # നന്ദിനി
ACTRESS nandini reveals His life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES