നടി ദിവ്യാ ഭാരതിക്കെതിരെ തട്ടിപ്പ് കേസ്. 30 ലക്ഷം രൂപ വിവാഹിതയാണെന്ന കാര്യം മറച്ചുവച്ച് കൊണ്ട്പ്രണയം നടിച്ചു കൊണ്ട് തട്ടിയെന്നാണ് യൂട്യൂബർ ആനന്ദരാജ് ആരോപണം ഉന്നയിക്കുന്നത്. ഇതേ തുടർന്ന് പൊലീസിൽ ആനന്ദരാജ് പരാതി നൽകിയിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
കവിതകളുമായി ബന്ധപ്പെട്ടാണ് കൊടൈകനാൽ സ്വദേശിയായ ആനന്ദരാജ് വിഡിയോകൾ പോസ്റ്റ് ചെയ്യുന്നത്. ദിവ്‌സാ ഭാരതിയെ ഈ വിഡിയോയിൽ അഭിനയിക്കുമോ എന്നാവശ്യപ്പെട്ടാണ് സമീപിക്കുന്നത്. ഇരുവരും തമ്മിൽ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായെന്നും എന്നാൽ വിവാഹക്കാര്യം പറയുമ്പോൾ താരം ഒഴിഞ്ഞുമാറുമായിരുന്നുവെന്നും ആനന്ദരാജ് പറയുന്നു.
തന്നിൽ നിന്ന് 30 ലക്ഷം ദിവ്യാ ഭാരതി പല സാമ്പത്തിക ആവശ്യങ്ങൾക്കുമായി തട്ടിയെടുത്തുവെന്നും ആനന്ദരാജ് പറഞ്ഞു. പിന്നീടാണ് ദിവ്യ വിവാഹിതയാണെന്നും ഈ സത്യം മറച്ചുവച്ച് തന്നെ കബിളിപ്പിക്കുകയാണെന്നും ആനന്ദരാജ് മനസിലാക്കുന്നതെന്ന് പരാതിയിൽ പറയുന്നു.