Latest News

സായ്പല്ലവിയും എഎല്‍ വിജയ്‌യും പ്രണയത്തിലാണെന്ന് വിവരം; വാര്‍ത്ത തെറ്റാണെന്നും താന്‍ തലൈവിയുടെ പണിപ്പുരയിലാണെന്നും വ്യക്തമാക്കി വിജയ്

Malayalilife
 സായ്പല്ലവിയും എഎല്‍ വിജയ്‌യും പ്രണയത്തിലാണെന്ന് വിവരം; വാര്‍ത്ത തെറ്റാണെന്നും താന്‍ തലൈവിയുടെ പണിപ്പുരയിലാണെന്നും വ്യക്തമാക്കി വിജയ്

ണ്ട് ദിവസമായി തമിഴ് തെലുങ്ക് മാധ്യമങ്ങളില്‍ നിറയുന്നത് സായ് പല്ലവിയും സംവിധായകന്‍ എ എല്‍ വിജയുമായുള്ള പ്രണയവും വിവാഹവുമാണ്. ഇരുവരും ഉടന്‍ വിവാഹം കഴിക്കുമെന്നാണ് വാര്‍ത്ത പുറത്ത് വന്നത്. നടി അമല പോളിന്റെ ഭര്‍ത്താവ് എഎല്‍ വിജയ് സായ് പല്ലവിയെ കെട്ടാനാണെന്ന തരത്തില്‍വരെ വാര്‍ത്തകള്‍ എത്തി. എന്നാല്‍ വിവാഹ വാര്‍ത്ത പരന്നതോടെ പ്രതികരണവുമായി സംവിധായകന്‍ രംഗത്തെത്തിയിരിക്കയാണ്.

വിജയ്യുമായി സായി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നും ചില തമിഴ്-തെലുങ്ക് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ താന്‍ സായി പല്ലവിയുമായി പ്രണയത്തിലാണെന്നും ഉടനെ വിവാഹിതരാകുമെന്നുള്ള വാര്‍ത്ത തെറ്റാണെന്ന് സംവിധായകന്‍ എ.എല്‍. വിജയ് അറിയിച്ചു. പുറത്തു വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും പുതിയ ചിത്രമായ തലൈവിയുടെ പണിപ്പുരയിലാണ് താനെന്നും വിജയ് മാധ്യമങ്ങളൊട് പറഞ്ഞത്.

വിജയ് നടി അമലാ പോളിനെയാണ് ആദ്യം വിവാഹം കഴിച്ചത്. 2017 ല്‍ ഇരുവരും വേര്‍പിരിഞ്ഞിരുന്നു. അതേസമയം വിവാഹം കഴിക്കില്ലെന്ന നിലപാട് പലപ്പോഴും വ്യക്തമാക്കിയിട്ടുള്ള സായി പല്ലവിയെ കുറിച്ചുള്ള വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. അച്ഛനെയും അമ്മയെയും പിരിഞ്ഞു ജീവിക്കാന്‍ തനിക്ക് സാധിക്കില്ലെന്നാണ് വിവാഹം കഴിക്കാതിരിക്കുന്നതിന് കാരണമായി സായ് പല്ലവി പറഞ്ഞിട്ടുള്ളത്. എപ്പോഴും അച്ഛനും അമ്മയ്ക്കും താങ്ങും തണലുമായി നില്‍ക്കണമെന്നാണ് ആഗ്രഹമെന്നും വിവാഹം ഇതിന് തടസ്സമാകുമെന്നുമാണ് സായ് പറയുന്നത്.

സായി പല്ലവിയുടേതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കണം എന്ന സിനിമ സംവിധാനം ചെയ്തത് വിജയ് ആയിരുന്നു. സൂര്യ നായകനാകുന്ന എന്‍ജികെ ആണ് സായ്പല്ലവിയുടെ അടുത്ത ചിത്രം. മലയാളത്തില്‍ ഫഹദ് ഫാസില്‍ ചിത്രം അതിരനിലും സായ് നായികയായി എത്തുന്നു. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന തലൈവിയുടെ തിരക്കുകളിലാണ് വിജയ് ഇപ്പോള്‍. വിബ്രി മീഡിയ നിര്‍മിക്കുന്ന ചിത്രത്തില്‍ കങ്കണ റണാവത്താണ് കേന്ദ്രകഥാപാത്രമാകുന്നത്. സമുദ്രക്കനിയും സായിപല്ലവിയും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നു. വിജയ്യുടെ സംവിധാനത്തില്‍ വാച്ച്മാന്‍, ദേവി 2 എന്നീ ചിത്രങ്ങളും പുറത്തിറങ്ങുന്നുണ്ട്

A L Vijay responds to his marriage with saipallavi gossips

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES