തീവ്രമായ പ്രണയത്തിന്റെ കഥ പറയുന്നു വിജയ് സേതുപതി-തൃഷ ചിത്രം 96 തെലുങ്കില്‍ പുനരവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ചിത്രത്തില്‍ തൃഷ കൈകാര്യം ചെയ്ത ജാനു എന്ന കഥാപാത്രത്തെ സാമന്തയാകും അവതരിപ്പിക്കുക. വിജയ് സേതുപതി അവതരിപ്പിച്ച റാം എന്ന കഥാപാത്രത്തെ ഷര്‍വാനന്ദും അവതരിപ്പിക്കും. എന്നാണ് പുറത്ത് വരുന്ന ഏറ്റവും പുതിയ വാര്‍ത്ത.സി പ്രേംകുമാര്‍ തന്നെയാണ് സിനിമ തെലുങ്കിലും സംവിധാനം ചെയ്യുന്നത്. ശ്രീ വെങ്കിടേശ്വര മൂവീസിന്റെ ബാനറില്‍ ദില്‍ രാജുവാണ് ചിത്രം നിര്‍മ്മിക്കുക. സിനിമയുടെ ടൈറ്റില്‍ അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടില്ല. മാര്‍ച്ചില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് അറിയുന്നത്. സമീപകാലത്ത് പുറത്തിറങ്ങിയ പ്രണയ ചിത്രത്തിനു വമ്പന്‍ വരവേല്‍പ്പാണ് ലഭിച്ചത്. തമിഴില് പുറത്തിറങ്ങിയത് എങ്ങിലും മലയാളത്തിലും ചിത്രത്തിനു നല്ല പ്രതികരണം തന്നെയാണ് ലഭിച്ചത്.
സാമന്തയും നാനിയും പ്രധാന വേഷങ്ങളിലെത്തുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. അങ്ങനെയിരിക്കെയാണ് വ്യക്തമായ സ്ഥിരീകരണം വന്നിരിക്കുന്നത്. അടുത്തിടെ 96 ന്റെ കന്നഡ റീമേക്കും പ്രഖ്യാപിച്ചിരുന്നു. 99 എന്നു പേരിട്ട ചിത്രത്തില്‍ ഗണേശും ഭാവനയുമാണ് മുഖ്യ വേഷങ്ങളിലെത്തുന്നത്. റോമിയോ' എന്ന സൂപ്പര്‍ ഹിറ്റ് കന്നട ചിത്രത്തിനു ശേഷം ഭാവനയും ഗണേശും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്