തീവ്ര പ്രണയത്തിന്റെ കഥ പറയുന്ന ചിത്രമായിരുന്നു 96. ചിത്രം കണ്ടിറങ്ങിയ ഒരോരുത്തരും അതിലെ കഥാപാത്രങ്ങളെ സ്വീകിച്ചു.തീവ്രമായ പ്രണയത്തിന്റെ സുഖ-ദുഃഖ സമ്മിശ്രമായ ഓര്‍മകളിലൂടെയാണ് 96 എന്ന ചിത്രം പ്രേക്ഷകരെ കൊണ്ടു പോയത്. എന്നാല്‍ എല്ലാ പ്രണയവും വിജയത്തിന്റെ കഥകളായിരിക്കില്ല പറയുന്നത്. ചിലര്‍ക്ക് നഷ്ടപ്രണയത്തിന്റെ ഓര്‍മകളെ കുറിച്ചാകും പറയാനുണ്ടാവുക. അത്തരത്തില്‍ നഷ്ടപ്രണയത്തിന്റെ ഓര്‍മ്മകളാണ് 96 പറയുന്നത്.
കോളേജ് കാലഘട്ടത്തെക്കാലും മനോഹരമായ ഓര്‍മകളാണ് സ്‌കൂള്‍ ജീവിതം സമ്മാനിക്കുന്നത് എന്നാണ് ചിത്രം പറയുന്നത്.അത് പ്രണയത്തിലാണെങ്കില്‍ സൗഹൃതത്തിലാണെങ്ങിലും.96 അത്തരത്തിലുള്ള നിഷ്‌കളങ്കമായ ജാനുവിന്റേയും റാമിന്റേയും ജീവിതം തന്നെയാണ് പറയുന്നത്. അവരുടെ പ്രണയവും വിരഹവും ഇരു കൈകളും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഇപ്പോഴിത ചിത്രത്തില്‍ നിന്ന് നീക്കം ചെയ്ത മറ്റൊരു രംഗം പുറത്തു വിട്ടിരിക്കുകയാണ്. റാമിന്റേയും ജാനുവിന്റേയും സ്‌കൂള്‍ ജീവിതത്തിലെ ചില രംഗങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
നേരത്തെ ഗായിക എസ് ജാനകി അഭിനയിച്ച് ഒരു രംഗം പുറത്തു വിട്ടിരുന്നു. റാം ജാനവും ജാനകിയുടെ ചെന്നൈയിലെ വീട് സന്ദര്‍ശിക്കുന്ന രംഗമായിരുന്നു അത്. ജാനകി അമ്മയ്ക്ക് വേണ്ടി ജാനു പാട്ടുപാടി കൊടുക്കുന്നതായിരുന്നു ആ സീന്‍. എന്നാല്‍ ചിത്രത്തിന്റെ സ്വാഭാവികത നഷ്ടപ്പെടും എന്ന് ഭയന്ന് ആ രംഗം ഒഴിവാക്കുകയായിരുന്നുവെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജാനകി അമ്മയെ പോലുളള പ്രശസ്ത ഗായികയുടെ വീട്ടില്‍ രാത്രി പ്രവേശിക്കാന്‍ കഴിയില്ല എന്നായിരുന്നു ഒരു കാരണം