എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞ് നിന്ന് താരങ്ങള്‍ നമ്മുടെ മനസ്സുകളില്‍ ഇപ്പോഴുമുണ്ട്. ചിലര്‍ സജീവമായി ഇപ്പോഴും സിനിമയില്‍ അഭിനയജീവിതം തുടരുന്നു. എന്നാല്‍ ചിലര്‍ അഭിനയജീവിതം വിട്ട് കുടുംബജീവിതവുമായി മുന്നോട്ട് പോവുകയാണ്. ഈ കൂട്ടായ്മയില്‍ ഉള്ളവര്‍ വളരെ ശക്തമായി മുന്നോട്ട് പോവുകയാണ്.
എണ്‍പതുകളില്‍ നിറഞ്ഞ് നിന്നവരെ ഒറ്റ ഫ്രയിമില്‍ കാണാന്‍ പ്രേക്ഷകര്‍ക്കും ഒത്തിരി ഇഷ്ടമാണ്. കഴിഞ്ഞ ദിവസം ഒരു ഗെറ്റ് ടുഗെദര്‍ നടത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലാവുകയാണ്. നടി സുഹാസിനി ഒത്തുകൂടിയ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. നിമിഷനേരം കൊണ്ടാണ് തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ ചിത്രം സമൂഹ മാധ്യമങ്ങള്‍ വഴി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചത്.
സുഹാസിനി, റഹ്മാന് , രാധിക ശരത്കുമാര്, പൂര്‍ണിമ, രേവതി, ലിസി, ശോഭന, ഖുശ്ബു, ഭാനു ചന്ദര്‍ തുടങ്ങിയവരാണ് ഒത്തുകൂടിയത്. 'ഒരുമിച്ച് ഞങ്ങള്‍ തകര്‍ക്കും. വജ്രം പോലെ തിളങ്ങും. സുഹൃത് ബന്ധത്തിനും ഭക്ഷണത്തിനും ഒരുമിച്ച്' എന്നായിരുന്നു സുഹാസിനി അടിക്കുറിപ്പ് പങ്കുവെച്ചത്. 'എന്റെ പ്രിയ സുഹൃത്തുക്കളെ കണ്ടുമുട്ടിയതിന് ശേഷം പുനര്‍ജീവന്‍ ലഭിച്ചത് പോലെ' എന്നായിരുന്നു പൂര്‍ണിമ ചിത്രം പങ്കുവെച്ചപ്പോള്‍ അടിക്കുറിപ്പ് നല്‍കിയത്.
സിനിമ മേഖലയില്‍ പേരുകേട്ട ക്ലബ്ബാണ് എയ്റ്റീസ് ക്ലബ്. തെന്നിന്ത്യന്‍ സിനിമയിലെ പ്രധാനപ്പെട്ട താരങ്ങളെല്ലാം ക്ലബ്ബിലുണ്ട്. 2009 ലാണ് സുഹാസിനി മണിരത്നവും ലിസിയും ചേര്‍ന്ന് ഇത്തരമൊരു റീയൂണിയന് ആരംഭിക്കുന്നത്. സുഹാസിനി, ലിസി, ഖുശ്ബു, ശോഭന, രേവതി, രജനീകാന്ത്, കമല്ഹാസന്, മോഹന്‍ലാല്‍, വെങ്കിടേഷ്, സത്യരാജ്, പ്രഭു, പൂനം ധില്ലന്, രാധ, സുമലത, അബരീഷ്, സ്വപ്ന, മേനക, പാര്‍വ്വതി, ജയറാം, കാര്‍ത്തിക്, മുകേഷ്, പ്രതാപ് പോത്തന്, മോഹന്‍, സുരേഷ്, ശങ്കര്‍, അംബിക, രമേശ് അരവിന്ദ്, നരേഷ്, ഭാഗ്യരാജ്, പൂര്‍ണിമ ഭാഗ്യരാജ്, ചിരഞ്ജീവി, സുമന്, നദിയാ മൊയ്തു, റഹ്മാന്, രാജ്കുമാര്, സരിത, ജയസുധ, ജാക്കി ഷെറോഫ്, രാധിക ശരത്കുമാര്, രമ്യ കൃഷ്ണന് എന്നു തുടങ്ങി തമിഴ്, തെലുങ്ക്, കന്നട, മലയാളം സിനിമകളിലെ ഒരു പ്രമുഖ താരനിര തന്നെ ഈ കൂട്ടായ്മയുടെ ഭാഗമാണ്