Latest News

മികച്ച നടന്‍ കുഞ്ചാക്കോ ബോബന്‍; നടി ദര്‍ശന; മൂന്ന് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി ന്നാ താന്‍ കേസ് കൊട്;  തെലുങ്കില്‍ മികച്ച നടനുള്ള ക്രിട്ടിക്‌സ് നേടി ദുല്‍ഖറും; ഫിലിംഫെയര്‍ അവാര്‍ഡുകള്‍ ഇങ്ങനെ

Malayalilife
topbanner
 മികച്ച നടന്‍ കുഞ്ചാക്കോ ബോബന്‍; നടി ദര്‍ശന; മൂന്ന് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി ന്നാ താന്‍ കേസ് കൊട്;  തെലുങ്കില്‍ മികച്ച നടനുള്ള ക്രിട്ടിക്‌സ് നേടി ദുല്‍ഖറും; ഫിലിംഫെയര്‍ അവാര്‍ഡുകള്‍ ഇങ്ങനെ

തെന്നിന്ത്യന്‍ ചലച്ചിത്ര മേഖലയിലെ അഭിനേതാക്കള്‍ക്കുള്ള 68-ാമത് ഫിലിംഫെയര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലെ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. മലയാളത്തില്‍ നിന്ന് മൂന്ന് പുരസ്‌കാരങ്ങള്‍ ആണ് കുഞ്ചാക്കോ ബോബന്‍ നായകനായ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രം സ്വന്തമാക്കിയത്.

ഈ ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനായി കുഞ്ചാക്കോ ബോബനും മികച്ച നടിയായി ദര്‍ശന രാജേന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു. ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ദര്‍ശനയ്ക്ക് പുരസ്‌കാരം. മികച്ച സംവിധായകന്‍ ന്നാ താന്‍ കേസ് കൊട് സിനിമയിലൂടെ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ പുരസ്‌കാരത്തിന് അര്‍ഹനായി. മികച്ച ചിത്രവും ന്നാ താന്‍ കേസ് കൊട് തന്നെയാണ്.

'അറിയിപ്പ്' മലയാളത്തിലെ നിരൂപക പ്രശംസ നേടിയ ചിത്രമായി. നിരൂപക പ്രശംസ നേടിയ മികച്ച നടിയായി രേവതിയും പുരസ്‌കാരത്തിന് അര്‍ഹയായി. ഭൂതകാലം എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്‌കാരം.

തമിഴ് വിഭാഗത്തില്‍ മികച്ച ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍'. മികച്ച നടനായി കമല്‍ഹാസനെ തിരഞ്ഞെടുത്തു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. സായി പല്ലവിയ്ക്കാണ് തമിഴിലെ മികച്ച നടിക്കുള്ള പുരസ്‌കാരം.

തെലുങ്ക് വിഭാഗത്തില്‍ ആര്‍ ആര്‍ ആറിലെ അഭിനയത്തിന് മികച്ച നടനായി രാം ചരണും ജൂനിയര്‍ എന്‍ടിആറും പുരസ്‌കാരം പങ്കിട്ടു. കന്നഡയില്‍ കാന്താരയിലൂടെ റിഷബ് ഷെട്ടിയും മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.


മറ്റ് വിഭാഗങ്ങളിലെ പുരസ്‌കാരങ്ങള്‍ ഇങ്ങനെ;

മികച്ച സംവിധായകന്‍ (തെലുങ്ക്) - എസ് എസ് രാജമൗലി (ആര്‍ ആര്‍ ആര്‍)

മികച്ച സംവിധായകന്‍ (തമിഴ്) - മണിരത്‌നം (പൊന്നിയിന്‍ സെല്‍വന്‍)

മികച്ച സംവിധായകന്‍ (കന്നഡ) - കിരണ്‍ രാജ് കെ (777 ചാര്‍ളി)

മികച്ച നടന്‍ (കന്നഡ) - റിഷബ് ഷെട്ടി (കാന്താര)

മികച്ച ?ഗാന രചയിതാവ് (തെലുങ്ക്) - ശ്രീ വെണ്ണല സീതാരാമ ശാസ്ത്രി (സീതാ രാമം)

മികച്ച സഹനടി (തെലുങ്ക്) - നന്ദിക ദാസ് (വിരാട പര്‍വ്വം)

മികച്ച സഹനടി (തമിഴ്) - ഉര്‍വ്വശി (വീട്ടില വിശേഷം)

മികച്ച സഹനടന്‍ (തമിഴ്) - കാളി വെങ്കട് (?ഗാര്‍?ഗി)

മികച്ച സഹനടന്‍ (തെലുങ്ക്) - റാണ ദഗ്ഗുബാട്ടി (ഭീംല നായക്)

നിരൂപക പ്രശംസ നേടിയ ചിത്രം (തെലുങ്ക്) - സീതാരാമം

നിരൂപക പ്രശംസ നേടിയ ചിത്രം (മലയാളം) - അറിയിപ്പ്

നിരൂപക പ്രശംസ നേടിയ ചിത്രം (തമിഴ്) - കടൈസി വിവസായി

നിരൂപക പ്രശംസ നേടിയ നടന്‍ (തമിഴ്) - ധനുഷ് (തിരുചിട്രമ്പലം), മാധവന്‍ (റോക്ട്രി)

നിരൂപക പ്രശംസ നേടിയ നടന്‍ (തെലുങ്ക്) - ദുല്‍ഖര്‍ സല്‍മാന്‍ (സീതാരാമം)

നിരൂപക പ്രശംസ നേടിയ നടന്‍ (മലയാളം) - അലന്‍സിയര്‍ (അപ്പന്‍)

നിരൂപക പ്രശംസ നേടിയ നടന്‍ (കന്നഡ) - നവീന്‍ ശങ്കര്‍ (ധരണി മണ്ഡല മധ്യദോലഗേ)

നിരൂപക പ്രശംസ നേടിയ നടി (തെലുങ്ക്) - സായി പല്ലവി (വിരാട പര്‍വ്വം)

നിരൂപക പ്രശംസ നേടിയ നടി (തമിഴ്) - നിത്യ മേനോന്‍ (തിരുച്ചിട്രമ്പലം)

നിരൂപക പ്രശംസ നേടിയ നടി (കന്നഡ) - സപ്തമി ?ഗൗഡ (കാന്താര)

68th Filmfare Awards South

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES