നടന്‍ ജഗതി ശ്രീകുമാര്‍ വീണ്ടും പൊതു വേദിയിലെത്തി. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവത്കരണത്തിനായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സേഫത്തോണ്‍ പരിപാടിയിലാണ് നടനെത്തിയത്.മാനവീയം വീഥിയില്‍ നിന്ന് കവടിയാര്‍ വരെ മൂന്ന് കിലോമീറ്ററായിരുന്നു സേഫത്തോണ്‍. കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ അതിരാവിലെ തന്നെ സ്റ്റാര്‍ട്ടിങ് പോയന്റിലെത്തി. വാം അപ്പായി സൂംബാ ഡാന്‍സൊക്കെ ചെയ്ത് ഐഎം വിജയന്‍ ഓട്ടം ഫ്‌ലാഗ് ഓഫ് ചെയ്തു.
ഓടിയെത്തിവരെ കാണാന്‍ ജഗതി ശ്രീകുമാര്‍ വേദിയിലേക്കെത്തി. സംസാരിക്കാനായില്ലെങ്കിലും കൈവീശി ആവേശത്തോടൊപ്പം പങ്കുചേര്‍ന്നു. അപകടം ജീവിതം കീഴ്‌മേല്‍ മറിച്ചെങ്കിലും ജീവിതത്തിലേക്ക് ജഗതി തിരിച്ച് വരികയാണ്.പൊതുവേദികളിലൊന്നും സജീവമല്ലെങ്കിലും സേഫത്തോണില്‍ പങ്കെടുക്കാനുള്ള ക്ഷണം സന്തോഷത്തോടെ ജഗതി സ്വീകരിക്കുകയായിരുന്നെന്ന് സംഘാടകര്‍ പറഞ്ഞു. സ്വകാര്യ ഗ്രൂപ്പാണ് സേഫത്തോണ്‍ സംഘടിപ്പിച്ചത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റ പരിപാടിയില്‍ പങ്കെടുത്തു